മികച്ച കളക്ടര്‍ക്കുള്ള ഇന്ത്യന്‍ എക്സ്പ്രസിന്റെ ‘ Excellence in Good Governance’ അവാര്‍ഡ് നേടിയ പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പുരസ്കാര തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടാണ് കളക്ടര്‍ സമ്മാനതുക കൈമാറിയത്.
മകന് മല്‍ഹാറിനും മാതാപിതാക്കള്‍ക്കുമൊപ്പമാണ് ദിവ്യ എസ് അയ്യര്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. സ്നേഹോഷ്മളമായ സ്വീകരണമാണ് മുഖ്യമന്ത്രി കുടുംബവും ഞങ്ങൾക്ക് നൽകിയതെന്ന് കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മടങ്ങുമുന്പ് കളക്ടറുടെ മകന് മല്‍ഹാര്‍ മുഖ്യമന്ത്രിയ്ക്ക് സ്നേഹചുംബനം നല്കിയ ചിത്രവും കളക്ടര്‍ പങ്കുവെച്ചു.
പത്തനംതിട്ട കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.