നുമ മോളെ നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന നാദിറയെ ആശ്വസിപ്പിക്കാന്‍ കളക്ടറെത്തി; കണ്ണീരണിഞ്ഞ് ദിവ്യ എസ്. അയ്യര്‍
നുമ മോളെ നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന നാദിറയെ ആശ്വസിപ്പിക്കാന്‍ കളക്ടറെത്തി; കണ്ണീരണിഞ്ഞ് ദിവ്യ എസ്. അയ്യര്‍
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് ഉരുള്‍പൊട്ടലില്‍ നുമയുടെ ജീവന് നഷ്ടപ്പെടുന്നത്.
Last Updated :
Share this:
കണ്ണൂര്‍ പേരാവൂരില്‍ മലവെള്ളപാച്ചിലില്‍ ജീവന് നഷ്ടപ്പെട്ട രണ്ടര വയസുകാരി നുമ തസ്മിനയുടെ അമ്മ നാദിറയുടെ ദുഖത്തില്‍ പങ്കുചേര്‍ന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍. പത്തനംതിട്ട കോന്നി കുമ്മണ്ണൂരിലെ വീട്ടിലെത്തിയാണ് നാദിറയെ കളക്ടര്‍ കണ്ടത്. മകളെ നഷ്ടപ്പെട്ട അപകടത്തെകുറിച്ച് പറഞ്ഞ് വിലപിച്ച നാദിറയെ ആശ്വസിപ്പിക്കാനെത്തിയ കളക്ടര്‍ക്കും സങ്കടം അടക്കാനായില്ല. നാദിറയെയും കുടുംബത്തെയും ആശ്വസിപ്പിച്ച ശേഷമാണ് കളക്ടര്‍ മടങ്ങിയത്. കൊളക്കാട് പിഎച്ച്എസിയിലെ നഴ്സാണ് നാദിറ.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് ഉരുള്‍പൊട്ടലില്‍ നുമയുടെ ജീവന് നഷ്ടപ്പെടുന്നത്. ഇവര്‍ താമസിക്കുന്ന ആരോഗ്യവകുപ്പിന്റെ ക്വാര്‍ട്ടേഴ്സില്‍ തിങ്കളാഴ്ച രാത്രി 8.30-ഓടെയാണ് മലവെള്ളം ഇരച്ചുകയറിയത്. കണിച്ചാര്‍ നെടുമ്പുറം ചാലില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നാണ് പ്രദേശത്ത് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. കുഞ്ഞിനെയുംകൊണ്ട് നുമയുടെ അമ്മ നാദീറ പുറത്തേക്കോടിയെങ്കിലും മരക്കമ്പ് കൈയിലിടിച്ച് കുഞ്ഞിനെ നഷ്ടപ്പെടുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട നാദീറ തെങ്ങില്‍ തട്ടിനിന്നാണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 2.30-ന് ആരോഗ്യകേന്ദ്രത്തിന്റെ 50 മീറ്റര്‍ അകലെയുള്ള തോട്ടില്‍നിന്ന് നുമയുടെ മൃതദേഹം കിട്ടിയത്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.