Local Body Election 2020 | മോഡിക്ക് ചിഹ്നം അരിവാൾ ചുറ്റിക നക്ഷത്രം; മത്സരം ഇങ്ങ് പത്തനംതിട്ടയിൽ
പൊതുപ്രവർത്തനത്തിലേക്ക് എത്തുന്നതിന് മുമ്പ് മാധ്യമപ്രവർത്തകൻ ആയിരുന്നു ഇദ്ദേഹം.

Jijo Modi
- News18
- Last Updated: November 27, 2020, 5:50 PM IST
പത്തനംതിട്ട: വാശിയേറിയ ഇത്തവണത്തെ സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മോഡിയും തയ്യാറാണ്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് മലയാലപ്പുഴ ഡിവിഷനിലാണ് അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ സി പി എം സ്ഥാനാർത്ഥിയായി മോഡി മത്സരിക്കുന്നത്. മുഴുവൻ പേര് ജിജോ മോഡി എന്നാണെന്ന് മാത്രം.
ഏതായാലും സ്ഥാനാർത്ഥിയുടെ പേരിലെ കൗതുകം തന്നെയാണ് ജില്ല പഞ്ചായത്തിലേക്കുള്ള മത്സരത്തിൽ മലയാലപ്പുഴ ഡിവിഷനെ ആകർഷകമാക്കുന്നതും. പ്രചരണത്തിന് പോകുമ്പോഴാണ് ഏറ്റവും രസം. വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുമ്പോൾ പലർക്കും കൗതുകവും അത്ഭുതവുമാണ്. ആൾക്കാരുടെ ഈ കൗതുകം തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നാണ് യുവസ്ഥാനാർത്ഥി പ്രതീക്ഷിക്കുന്നത്. You may also like:'സോഷ്യൽ മീഡിയയിലെ സഖാക്കൾ ജാലിയൻ കണാരന് സമം'; ക്ഷേമപെൻഷനിലെ സത്യമെന്ത്? - എം ലിജു [NEWS]COVID 19 | രാജ്യത്ത് നിലവിലുള്ള കോവിഡ് രോഗികളുടെ 70 ശതമാനവും കേരളം ഉൾപ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളിൽ നിന്ന് [NEWS] കൊച്ചിയിൽ ഭർത്താവിന്റെ ജീർണിച്ച മൃതദേഹത്തിനൊപ്പം ഭാര്യ ഇരുന്നത് രണ്ടു ദിവസം [NEWS]
സി പി എം കോന്നി താഴം ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് ജിജോ മോഡി. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റിലാണ് അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ ജിജോ മോഡി പോരിനിറങ്ങുന്നത്. കോൺഗ്രസിലെ സാമുവൽ കിഴക്കുപുറത്താണ് എതിർ സ്ഥാനാർത്ഥി.
പൊതുപ്രവർത്തനത്തിലേക്ക് എത്തുന്നതിന് മുമ്പ് മാധ്യമപ്രവർത്തകൻ ആയിരുന്നു ഇദ്ദേഹം. സ്വകാര്യ ചാനൽ സംപ്രേഷണം നിർത്തിയതോടെ മുഴുവൻ സമയ പൊതുപ്രവർത്തകൻ ആകുകയായിരുന്നു.
ഏതായാലും സ്ഥാനാർത്ഥിയുടെ പേരിലെ കൗതുകം തന്നെയാണ് ജില്ല പഞ്ചായത്തിലേക്കുള്ള മത്സരത്തിൽ മലയാലപ്പുഴ ഡിവിഷനെ ആകർഷകമാക്കുന്നതും. പ്രചരണത്തിന് പോകുമ്പോഴാണ് ഏറ്റവും രസം. വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുമ്പോൾ പലർക്കും കൗതുകവും അത്ഭുതവുമാണ്. ആൾക്കാരുടെ ഈ കൗതുകം തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നാണ് യുവസ്ഥാനാർത്ഥി പ്രതീക്ഷിക്കുന്നത്.