• HOME
  • »
  • NEWS
  • »
  • kerala
  • »
  • പത്തനംതിട്ടയിൽ പ്രളയ മുന്നറിയിപ്പ്; പമ്പയിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയരുന്നു

പത്തനംതിട്ടയിൽ പ്രളയ മുന്നറിയിപ്പ്; പമ്പയിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയരുന്നു

വെള്ളം കയറാന്‍ സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ ഇടകളിലേക്ക് മാറി താമസിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    പത്തനംതിട്ട: യാസ് ചുഴലിക്കാറ്റിനെ തുടർന്ന് അതിശക്തമായ മഴ പെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ പ്രളയ മുന്നറിയിപ്പ് നൽകി ജില്ലാ ഭരണകൂടം. പമ്പ, അച്ചന്‍ കോവില്‍ നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തിലാണിത്. വെള്ളം കയറാന്‍ സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ ഇടകളിലേക്ക് മാറി താമസിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു.

    വില്ലേജ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം അടുത്തുള്ള ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറി താമസിക്കണം. മലയോര മേഖലകളില്‍ രാത്രികാല യാത്രകള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പത്തനംതിട്ടയില്‍ കനത്തമഴയെ തുടര്‍ന്ന് പുഴകളെല്ലാം കരവിഞ്ഞൊഴുകുകയാണ്. കുരുമ്പന്‍മൂഴി, അറയാഞ്ഞിലിമണ്‍ കോസ് വേകളിലും പമ്പയിലും റാന്നി വലിയ തോട്ടിലും ജലനിരപ്പ് ഉയര്‍ന്നു. പത്തനംതിട്ട ഉള്‍പ്പെടെ 11 ജില്ലകളില്‍ വരും ദിവസങ്ങളിലും കനത്തമഴ തുടരുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ഈ ജില്ലകളില്‍ ഞായറാഴ്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

    മലപ്പുറം, വയനാട്, കാസര്‍കോഡ് ജില്ലകള്‍ ഒഴികെ മറ്റെല്ലായിടത്തും ശക്തമായ മഴയാണ്. കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. 60 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരമകൂടം മുന്നറിയിപ്പ് നല്‍കി.





    Also Read-Cyclone Yaas | അതിശക്ത ചുഴലിക്കാറ്റായി യാസ് ഇന്ന് തീരം തൊടും; അതീവ ജാഗ്രതയിൽ വിവിധ സംസ്ഥാനങ്ങൾ

    അതേസമയം ചുഴലിക്കാറ്റിന്റെ സ്വാധീനം അനുഭവപ്പെടാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളെല്ലാം കനത്ത ജാഗ്രതയിലാണ്. ഏത് സാഹചര്യവും നേരിടാന്‍ പൂര്‍ണ്ണ സജ്ജമാണെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും അറിയിച്ചിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയും ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറെടുത്ത് ടീമുകളെ രംഗത്തിറക്കിയിട്ടുണ്ട്.

    ചുഴലിക്കാറ്റ് തീരം തൊടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡീഷ വിമാനത്താവളം ഇന്നലെ രാത്രിയോടെ തന്നെ അടച്ചു. കൊല്‍ക്കത്താ വിമാനത്താവളവും ഇന്ന് രാവിലെ മുതല്‍ രാത്രി ഏഴേ മുക്കാല്‍ വരെ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ബംഗാളില്‍ ഒമ്പതുലക്ഷം പേരെയും ഒഡീഷയില്‍ രണ്ടുലക്ഷത്തോളം പേരെയുമാണ് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചത്. . ആന്ധ്രാപ്രദേശിലെ തീരപ്രദേശ ജില്ലകളില്‍ അതീവജാഗ്രത പുലര്‍ത്താന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി കളക്ടര്‍മാരോട് നിര്‍ദേശിച്ചു. ബീഹാറിലും അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സജ്ജരായിരിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
    Published by:Anuraj GR
    First published: