നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • നാടുവിട്ടത് എന്തിന്? കുടുംബത്തിനും പൊലീസിനും ആശ്വാസമായി എസ്ഐ തിരിച്ചെത്തി

    നാടുവിട്ടത് എന്തിന്? കുടുംബത്തിനും പൊലീസിനും ആശ്വാസമായി എസ്ഐ തിരിച്ചെത്തി

    പൊലീസിനെ മുൾമുനയിൽ നിർത്തിയ സംഭവം

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
    മറ്റൊരു എസ്ഐയെ കൂടി കാണാനില്ലെന്ന വാർത്ത പോലീസ് വകുപ്പ് ആശങ്കയോടെയാണ് കണ്ടത്. ഇന്നലെ വൈകുന്നേരമാണ് കോട്ടയം കഞ്ഞിക്കുഴി സ്വദേശിയായ കുരുവിള ജോർജിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്.

    പത്തനംതിട്ട റാന്നി പോലീസ് സ്റ്റേഷനിലെ എസ്ഐ ആയ കുരുവിള നാല് ദിവസമായി ജോലിക്കെത്തിയിരുന്നില്ല. വീട്ടിലും എത്താതിരുന്നതോടെയാണ് പിതാവ് പൊലീസിനെ സമീപിച്ചത്. പരാതി സംബന്ധിച്ച വാർത്ത മാധ്യമങ്ങളിൽ വന്നതിന് തൊട്ടുപിന്നാലെ ഇന്ന് രാവിലെ പത്ത് മണിയോടെ കുരുവിള തിരിച്ചെത്തുകയായിരുന്നു.

    എസ് ഐ നാടു വിട്ടത് എന്തിന്? 

    എസ് ഐയുടെ തിരോധാനം കുടുംബാംഗങ്ങളെ മാത്രമല്ല പൊലീസിനെ കൂടിയാണ് പ്രതിസന്ധിയിലാക്കിയത്. കൊച്ചിയിൽ ഉന്നത ഉദ്യോഗസ്ഥന്റെ സമ്മർദ്ദം കാരണം സിഐ നാടുവിട്ടത് പൊലീസിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. സമാനമായ സംഭവം ആണോ ഇതെന്നായിരുന്നു ആശങ്ക.

    കുരുവിള ജോർജ് കഴിഞ്ഞ ദിവസം കർണാടകത്തിൽ എത്തിയിരുന്നതായി ആദ്യ അന്വേഷണത്തിൽ തന്നെ പൊലീസ് കണ്ടെത്തി. മൈസൂരിലെ എടിഎം കൗണ്ടറിൽ നിന്ന് പണം പിൻവലിച്ചതായാണ്  അന്വേഷണത്തിൽ വ്യക്തമായത്. എന്നാൽ സംഭവത്തെക്കുറിച്ച് കൂടുതൽ ഒന്നും പറയാനില്ലെന്ന് കുടുംബം പ്രതികരിച്ചു. എസ്ഐ നാടുവിട്ടത് ജോലിയിലെ സമ്മർദംമൂലം അല്ലെന്ന് കോട്ടയം ഈസ്റ്റ് പൊലീസ് വ്യക്തമാക്കുന്നു. വ്യക്തിപരമായ പ്രശ്നങ്ങളാണ് നാടുവിടാൻ കാരണം എന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.

    Also Read- കളമശേരി കുട്ടിയെ തട്ടിക്കൊണ്ടു പോകൽ കേസ്: യഥാർത്ഥത്തിൽ സംഭവിച്ചത് എന്ത് ?
    First published: