• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suspension | കോടികളുടെ ക്രമക്കേട്: പത്തനംതിട്ട മൈലപ്ര സഹകരണ ബാങ്ക് സെക്രട്ടറിക്ക് സസ്പെൻഷൻ

Suspension | കോടികളുടെ ക്രമക്കേട്: പത്തനംതിട്ട മൈലപ്ര സഹകരണ ബാങ്ക് സെക്രട്ടറിക്ക് സസ്പെൻഷൻ

ഏപ്രില്‍ 30 ന് സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കേയാണ് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    പത്തനംതിട്ട: സാമ്പത്തിക ക്രമകേടുകളെ തുടർന്ന് പത്തനംതിട്ട മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ജോഷ്വ മാത്യുവിനെ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ സസ്പെൻഡ് ചെയ്തു. ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് ഗോതമ്പ് സംസ്‌കരണ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയില്‍ 3.94 കോടി രൂപയുടെ ക്രമക്കേട് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ സഹകരണ സംഘം കോന്നി അസി. രജിസ്ട്രാറുടെ പരാതിയില്‍ സെക്രട്ടറിക്കെതിരേ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

    ഏപ്രില്‍ 30 ന് സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കേയാണ് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. തട്ടിപ്പില്‍ മറ്റ് ജീവനക്കാര്‍ക്കും ഭരണ സമിതിയിലെ ചിലര്‍ക്കും പങ്കുള്ളതായി സൂചനയുണ്ട്. തുടരന്വേഷണത്തില്‍ ഇവരെയും പ്രതികളാക്കാനാണ് സാധ്യത.

    മീനിലെ മായം കണ്ടെത്താന്‍ 'ഓപ്പറേഷന്‍ മത്സ്യ'; ഭക്ഷ്യ പരിശോധനാ റെയ്ഡുകള്‍ ശക്തമാക്കും

    സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്(Minister Veena George). ഇതിന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താനായി 'ഓപ്പറേഷന്‍ മത്സ്യ'(Operation Matsya )ആവിഷ്‌ക്കരിച്ചു. സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ എല്ലാ ജില്ലകളിലും റെയ്ഡുകള്‍ ശക്തമാക്കി പരിശോധനകള്‍ ഉറപ്പാക്കും. ഇതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതാണ്. അവര്‍ക്ക് തന്നെ മായം കണ്ടെത്താന്‍ കഴിയുന്ന ബോധവത്ക്കരണം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

    എല്ലാ ജില്ലകളിലും മൊബൈല്‍ ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമാണ് കേരളം. അതിനാല്‍ തന്നെ മായം ചേര്‍ത്തിട്ടുണ്ടോയെന്ന് എല്ലാ ജില്ലകളിലും വേഗത്തില്‍ മനസിലാക്കാന്‍ സാധിക്കും. കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെങ്കില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലബോറട്ടറികളില്‍ അയയ്ക്കുന്നതാണ്. ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മാര്‍ക്കറ്റുകളിലും കടകളിലും പരിശോധന ശക്തമാക്കും. മത്സ്യം, വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍, ശര്‍ക്കര തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ തരംതിരിച്ചായിരിക്കും പരിശോധന നടത്തുന്നത്. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമായിരിക്കും ജില്ലകളില്‍ പരിശോധന നടത്തുക. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

    Also Read-Fish Fry | പൊരിച്ച മീന്‍ കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയില്‍; നഖങ്ങളില്‍ നീലനിറം

    പൊതുജന പങ്കാളിത്തത്തോടു കൂടിയായിരിക്കും ക്യാമ്പയിന്‍ നടപ്പിലാക്കുക. ഭക്ഷ്യ പദാര്‍ത്ഥങ്ങളില്‍ മായം ഉണ്ടെന്ന് പരാതിയുണ്ടെങ്കില്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പരില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. അതത് ജില്ലകളില്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍ ഇവയാണ്. തിരുവനന്തപുരം 8943346181, കൊല്ലം 8943346182, പത്തനംതിട്ട 8943346183, ആലപ്പുഴ 8943346184, കോട്ടയം 8943346185, ഇടുക്കി 8943346186, എറണാകുളം 8943346187, തൃശൂര്‍ 8943346188, പാലക്കാട് 8943346189, മലപ്പുറം 8943346190, കോഴിക്കോട് 8943346191, വയനാട് 8943346192, കണ്ണൂര്‍ 8943346193, കാസര്‍ഗോഡ് 8943346194.
    Published by:Anuraj GR
    First published: