കാസർഗോഡ് ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്ന് രോഗിയെ സ്ട്രക്ചറില്‍ ചുമന്ന് ആറാം നിലയില്‍ നിന്ന് താഴെയിറക്കി.നഗരത്തിലെ ചുമട്ട് തൊഴിലാളികളാണ് രോഗിയെ ചുമന്ന് താഴെ എത്തിച്ചത്. ആശുപത്രിയിലെ രണ്ട് ലിഫ്റ്റുകളും തകരാറിലായിട്ട് ഒരു മാസത്തോളമായി.
ഓട്ടോ ഡ്രൈവറായ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തിട്ടും ലിഫ്റ്റ് ശരിയാക്കുമെന്ന് പ്രതീക്ഷിച്ച് രണ്ട് ദിവസങ്ങള്‍ കൂടി കാത്ത് നിന്നു. എന്നിട്ടും മാറ്റമില്ലാതെ വന്നതോടെ ചുമട്ട് തൊഴിലാളികളുടെ സഹായം തേടുകയായിരുന്നു.
ഒരാഴ്ച മുമ്പ് ഒരു മൃതദേഹം ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്ന് താഴെ എത്തിച്ചതും ചുമട്ട് തൊഴിലാളികളുടെ സഹായത്തോടെയാണ്.. രണ്ട് ലിഫ്റ്റുകളും തകരാറിലായതോടെ
ഏഴ് നിലകളിലുള്ള ആശുപത്രിയിലെ വാര്‍ഡുകളിലേക്കും തീവ്രപരിചരണ വിഭാഗം, ലേബര്‍, ശസ്ത്രക്രിയാ മുറികള്‍ എന്നിവയിലേക്കു എത്തണമെങ്കില്‍ പടികള്‍ കയറി പോകേണ്ട അവസ്ഥയാണ്.
അതേ സമയം, വര്‍ഷങ്ങളുടെ പഴക്കമുള്ള ലിഫ്റ്റുകള്‍
നിരന്തരം ഉപയോഗിക്കുമ്പോള്‍ നിയന്ത്രണ സംവിധാനം ചൂടാകുന്നതിനാലാണ് പ്രവര്‍ത്തനം നിലയ്ക്കുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വാദം. തകരാറിലായ വലിയ ലിഫ്റ്റ് നന്നാക്കാൻ മാത്രമായി 4 ലക്ഷത്തോളം രൂപ വേണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കമ്പനിയുടെ സൗജന്യ സേവനം അവസാനിച്ചതിനാല്‍ ആശുപത്രിയുടെ വികസന സമിതിയിലെ ഫണ്ട് ഉപയോഗിച്ചു വേണം ലിഫ്റ്റ് നന്നാക്കാന്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.