• HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: തിരുവനന്തപുരം മെഡിക്കൽകോളേജിൽ വീണ്ടും ആത്മഹത്യ; ജീവനൊടുക്കിയത് കോവിഡ് നിരീക്ഷണത്തിലിരുന്ന രോഗി

BREAKING: തിരുവനന്തപുരം മെഡിക്കൽകോളേജിൽ വീണ്ടും ആത്മഹത്യ; ജീവനൊടുക്കിയത് കോവിഡ് നിരീക്ഷണത്തിലിരുന്ന രോഗി

രാവിലെ ദിവസേനയുള്ള പരിശോധനകൾക്കായി മുറിയിലെത്തിയ നഴ്സാണ് നാസുറിദ്ദീനെ അവശനിലയിൽ കണ്ടെത്തിയത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വീണ്ടും ആത്മഹത്യ. കോവിഡ് നിരീക്ഷണത്തിലിരുന്ന രോഗിയാണ് ആത്മഹത്യ ചെയ്തത്. കൊല്ലം വയലാ സ്വദേശി നാസുറിദ്ദീനാണ് ആത്മഹത്യ ചെയ്തത്. ഇയാളെ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി കോവിഡ് നിരീക്ഷണത്തിലാക്കിയിരുന്നു.

    Also Read- SHOCKING: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീണ്ടും ആത്മഹത്യ; മരിച്ചത് കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ്

    ഇന്നു രാവിലെ ദിവസേനയുള്ള പരിശോധനകൾക്കായി മുറിയിലെത്തിയ നഴ്സാണ് നാസുറിദ്ദീനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും പത്തരയോടെ മരണം സംഭവിക്കുകയായിരുന്നു.

    Also Read- Suicide in Covid ward | ഐസൊലേഷൻ വാർഡിലെ ആത്മഹത്യ: മെഡിക്കൽ കൊളേജ് കോവിഡ് നിരീക്ഷണ രീതിയിൽ മാറ്റം

    മരത്തിൽനിന്ന് വീണു ദേഹമാസകലം പൊട്ടലുമായാണ് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇയാൾക്ക് ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ പിന്നീട് കോവിഡ് ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഇയാളെ പ്രത്യേക മുറിയിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു.
    TRENDING:ലോക്ക്ഡൗൺ ലംഘനം: മന്ത്രിപുത്രനെ അറസ്റ്റുചെയ്ത പൊലീസ് ഉദ്യോഗസ്ഥ സർവീസിൽനിന്ന് രാജിവെച്ചു [NEWS]ഒബാമ, ബില്‍ ഗേറ്റ്‌സ്, ജെഫ് ബെസോസ്...! അമേരിക്കയിൽ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു [NEWS]'സ്വർണക്കടത്ത് കേസ് സർക്കാരിനെയോ പാർട്ടിയെയോ ബാധിക്കില്ല'; പാർട്ടി നേതൃത്വത്തിന് ഉറപ്പു നൽകി മുഖ്യമന്ത്രി [NEWS]

    നേരത്തെ രണ്ടുപേർ കോവിഡ് നിരീക്ഷണത്തിലിരിക്കെ മെഡിക്കൽ കോളേജിൽ ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് മൂന്നാമത് ഒരു ആത്മഹത്യ കൂടി നടന്നിരിക്കുന്നത്.
    Published by:Anuraj GR
    First published: