• HOME
 • »
 • NEWS
 • »
 • kerala
 • »
 • Veena George | 'രോഗികളുടെ ഉത്തരവാദിത്തം ഡോക്ടര്‍മാര്‍ക്കല്ലാതെ മറ്റാര്‍ക്കാണ്'; കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി

Veena George | 'രോഗികളുടെ ഉത്തരവാദിത്തം ഡോക്ടര്‍മാര്‍ക്കല്ലാതെ മറ്റാര്‍ക്കാണ്'; കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി

മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ കൃത്യമായ നിര്‍ദേശങ്ങള്‍ ഈ കാലയളവില്‍ നല്‍കിയിട്ടുണ്ട്. അത് പാലിക്കപ്പെടാതെ പോകുന്ന സാഹചര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു

 • Last Updated :
 • Share this:
  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംഭവത്തില്‍ 2 ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തതിനെതിരെ പ്രതിഷേധിച്ച കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ടീച്ചേര്‍സ് അസോസിയേഷന്‍റെ നിലപാടിനെ മന്ത്രി തള്ളി.

  രോഗികളുടെ പൂര്‍ണ ഉത്തരവാദിത്തം ഡോക്ടര്‍മാര്‍ക്കാണ് അല്ലാതെ വിദ്യാര്‍ഥികള്‍ക്കല്ല. മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് വളരെ കൃത്യമായ നിര്‍ദേശങ്ങള്‍ ഈ കാലയളവില്‍ നല്‍കിയിട്ടുണ്ട്. അത് പാലിക്കപ്പെടാതെ പോകുന്ന സാഹചര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.

  ആളുകളുടെ ജീവന് ഒരു വിലയും കൽപ്പിക്കാത്ത നടപടിയാണിത്. രോഗി മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

  Also Read- അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം; രണ്ടു ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

  ‘കാലാകാലങ്ങളായി തുടർന്നുവരുന്ന രീതികൾ അനുവദിക്കാന്‍ കഴിയില്ല. കൃത്യമായ നിർദേങ്ങൾ നൽകിയിട്ടുണ്ട്. അത് പാലിച്ചില്ലെങ്കിൽ നടപടി ഉറപ്പാണ്. സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് വന്ന ശേഷം തുടർനടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഡോക്ടർമാരുടെ സസ്പെൻഷനെ വിമർശിച്ച മെഡിക്കൽ കോളജ് അധ്യാപകരുടെ സംഘടന കെജിഎംസിടിഎയെയും മന്ത്രി കുറ്റപ്പെടുത്തി. ഉത്തരവാദപ്പെട്ടവർ ഉത്തരവാദിത്തം കാണിക്കണം. രണ്ടു മേധാവിമാരുടെ സസ്പെൻഷൻ അച്ചടക്ക നടപടിയല്ല, അതിൽ പ്രതിഷേധിക്കേണ്ട ആവശ്യമില്ല.’ മന്ത്രി കൂട്ടിച്ചേർത്തു.

  വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ കാരക്കോണം സ്വദേശി സുരേഷ് കുമാറാണ്  മരിച്ചത്. ഇത് ശസ്ത്രക്രിയ വൈകിയതിനാലാണെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതോടെ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരേഷ് കുമാറിന്‍റെ പോസ്റ്റുമോര്‍ട്ടം ഇന്ന ് നടക്കും.

  Also Read- വൃക്ക കൃത്യസമയത്ത് എത്തിച്ചിട്ടും മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ 4 മണിക്കൂര്‍ വൈകി; രോഗി മരിച്ചു

  എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. അടിയന്തര സാഹചര്യം പരിഗണിച്ച് രാജഗിരിമുതല്‍ തിരുവനന്തപുരം വരെ ട്രാഫിക് സിഗ്നലുകള്‍ അണച്ച് ആംബുലന്‍സിന് വേണ്ടി പൊലീസ് ഗ്രീന്‍ചാനല്‍ ഒരുക്കുനല്‍കി. മൂന്ന് മണിക്കൂറുകൊണ്ട് എറണാകുളത്ത് നിന്ന് മാറ്റിവെക്കേണ്ട വൃക്കയുമായി ആംബുലന്‍സ് മെഡിക്കല്‍ കോളജിലെത്തി.

  പോലീസിന്റെ സഹായത്തോടെ വളരെ വേഗം എറണാകുളത്ത് നിന്ന് വൃക്കയുമായി എത്തിയെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയ സമയത്ത് വിവരം ആരും അറിഞ്ഞില്ല. ഓപ്പറേഷന്‍ നടക്കുന്ന വിവരം ആശുപത്രി അധികൃതര്‍ക്ക് അറിയാമായിരുന്നിട്ടുപോലും സെക്യൂരിറ്റിക്ക് അലര്‍ട്ട് നല്‍കിയിരുന്നില്ല, മാത്രമല്ല അവയവവുമായി വന്നവരെ എങ്ങനെ സഹായിക്കണമെന്ന കാര്യത്തിലും ആശയക്കുഴപ്പം നീണ്ടുനിന്നു. ഒടുവില്‍ മണിക്കൂറുകള്‍ കഴിഞ്ഞ് രാത്രി 9.30നാണ് ശസ്ത്രക്രിയ തുടങ്ങിയത്.
  Published by:Arun krishna
  First published: