രോഗികൾക്കോ ബന്ധുക്കൾക്കോ ബദൽ ചികിത്സ സ്വീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സംവിധായകൻ ഡോ. ബിജു. ഇക്കാര്യം കേരളത്തിലെ ശാസ്ത്ര തീവ്രവാദികൾ പ്രത്യേകം ശ്രദ്ധിക്കുമെന്ന് കരുതുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം ദേശീയ മനുഷ്യാവകാശ കമ്മീഷൻ തയാറാക്കിയ രോഗികളുടെ അവകാശം സംബന്ധിച്ച കരട് ചൂണ്ടിക്കാട്ടിയാണ് ഡോ. ബിജുവിന്റെ കുറിപ്പ്.
കുറിപ്പിന്റെ പൂർണരൂപം
ഭാരത സർക്കാർ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയന്റെ നിർദേശ പ്രകാരം നാഷണൽ ഹ്യൂമൻ റൈറ്സ് കമ്മീഷൻ "ചാർട്ടർ ഓഫ് പേഷ്യന്റ്സ് റൈറ്റ്സ് " എന്ന ഒരു ഡ്രാഫ്റ്റ് ഉണ്ടാക്കിയിട്ടുണ്ട് . ഇന്ത്യയിൽ നിലവിലുള്ള വിവിധ നിയമങ്ങൾ, ആക്ടുകൾ , പ്രൊവിഷൻ എന്നിവയിൽ നിന്നും ഏറെ പ്രധാനപ്പെട്ടവ ചേർത്ത് കൊണ്ടാണ് ചാർട്ടർ ഓഫ് പെഷ്യന്റ് റൈറ്റ്സ് തയ്യാറാക്കിയിരിക്കുന്നത് . ഇന്ത്യൻ ഭരണ ഘടന , (പ്രേത്യേകിച്ചു ആർട്ടിക്കിൾ 21 ലെ റൈറ്റ് റ്റു ഹെൽത്ത് , റൈറ്റ് റ്റു മെഡിക്കൽ സയൻസ് എന്നീ സെക്ഷനുകൾ ) , ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക് ആക്റ്റ് 1940, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് 2010, സുപ്രീം കോടതിയുടെ വിവിധ വിധി ന്യായങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ചാർട്ടർ ഓഫ് പേഷ്യന്റ്സ് റൈറ്സ് തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ പ്രധാനമായും 17 കാര്യങ്ങൾ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത് . ഇതിൽ പത്താമത്തെ വിഭാഗം കേരളത്തിലെ ശാസ്ത്ര തീവ്രവാദികൾ പ്രേത്യേകം ശ്രദ്ധിയ്ക്കും എന്ന് കരുതുന്നു . ബാക്കി പതിനാറു കാര്യങ്ങളിലും ഇക്കൂട്ടരുടെ അഭിപ്രായം അനുകൂലം ആയിരിക്കും എന്നും കരുതുന്നു.(സോറി പ്രതീക്ഷിക്കുന്നു..😊)
1 . റൈറ്റ് റ്റു ഇൻഫർമേഷൻ - രോഗിയ്ക്ക് രോഗത്തെ പറ്റി കൃത്യമായ വിവരങ്ങൾ നൽകുക
2 . റൈറ്റ് റ്റു റെക്കോർഡ്‌സ് ആൻഡ് റിപ്പോർട്സ് - രോഗിയ്‌ക്കോ രോഗിയുടെ ഒപ്പം ഉള്ളവർക്കോ രോഗിയുമായി ബന്ധപ്പെട്ട എല്ലാ ചികിത്സ രേഖകളും റിപ്പോർട്ടുകളും ലഭ്യമാകുക.
3 . റൈറ്റ് റ്റു എമർജൻസി മെഡിക്കൽ കെയർ - അടിയന്തര ഘട്ടങ്ങളിൽ എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികളും മുൻകൂർ ഫീസ് ഇല്ലാതെ തന്നെ എമർജൻസി ചികിത്സാ നൽകാൻ ബാധ്യസ്ഥരാണ്. അത് അപകടത്തിൽ പെട്ട രോഗിയുടെ അവകാശം ആണ്.
4 . റൈറ്റ് റ്റു ഇൻഫോംഡ് കൺസെന്റ് - അപകടകരമായ മരുന്നുകൾ, റിസ്കുള്ള സർജറികൾ തുടങ്ങിയവ രോഗിയുടെ / ബന്ധുക്കളുടെ അറിവും സമ്മതപ്രകാരവും മാത്രമേ ചെയ്യാവൂ .
5 . റൈറ്റ് റ്റു കോൺഫിഡെൻഷ്യാലിറ്റി, ഹ്യുമൻ ഡിഗ്നിറ്റി ആൻഡ് പ്രൈവസി - രോഗിയുടെ രോഗ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടത് ആണ്. (പൊതു ആരോഗ്യ സംവിധാനത്തിന് ആവശ്യമായ, ഉപകാരപ്പെടുന്ന രീതിയിൽ അസുഖ വിവരം പുറത്തു വിടേണ്ട ആവശ്യകത ഉണ്ടായാൽ മാത്രമേ രോഗ വിവരം പരസ്യമാക്കാവൂ).
6 . റൈറ്റ് റ്റു സെക്കൻഡ് ഒപ്പീനിയൻ - ആരോഗ്യ വിവരത്തെ പറ്റിയും ചികിത്സയെപ്പറ്റിയും തങ്ങൾക്കു വേണ്ടുന്ന മറ്റൊരു ക്ലിനിഷ്യനോട് രണ്ടാമത് ഒരഭിപ്രായം ചോദിയ്ക്കാൻ രോഗിക്കോ ബന്ധുക്കൾക്കോ അവകാശമുണ്ട്.
7 . റൈറ്റ് റ്റു ട്രാൻസ്പെരൻസി ഇൻ റേറ്റ്‌സ് ആൻഡ് കെയർ - രോഗിയ്ക്കും ബന്ധുക്കൾക്കും ആശുപത്രിയിൽ നിന്നും നൽകുന്ന സേവനങ്ങളുടെ റേറ്റുകൾ അറിയാൻ അവകാശമുണ്ട്. എല്ലാ സർവീസുകളുടെയും റേറ്റുകൾ ബോർഡിലും ബ്രോഷറുകളിലും പ്രദർശിപ്പിക്കേണ്ടത് ആണ്.
8 . റൈറ്റ് റ്റു നോൺ ഡിസ്ക്രിമിനേഷൻ - രോഗിയ്ക്ക് ചികിത്സ നൽകുന്നതിൽ യാതൊരു വിധ വേർതിരിവും പാടില്ല. രോഗത്തിന്റെ അവസ്ഥ, ജാതി, മതം, ലിംഗ വ്യത്യാസം, വയസ്സ്, സോഷ്യൽ സ്റ്റാറ്റസ്, ഭാഷ, നാട് ഒന്നും തന്നെ വേർതിരിവിന് കാരണമാകാൻ പാടില്ല.
9 . റൈറ്റ് റ്റു സേഫ്റ്റി ആൻഡ് ക്വാളിറ്റി കെയർ - രോഗിയ്ക്ക് ആശുപത്രിയിൽ സുരക്ഷിതത്വവും , ഗുണ നിലവാരമുള്ള ചികിത്സയും ലഭ്യമാക്കാൻ അർഹതയുണ്ട് .
10 . റൈറ്റ് റ്റു ചൂസ് ആൾട്ടർനേറ്റീവ് ട്രീറ്റ്മെന്റ് ഓപ്‌ഷൻസ് - രോഗിയ്‌ക്കോ ബന്ധുക്കൾക്കോ ആൾട്ടർനേറ്റീവ് ചികിത്സ ഏതെങ്കിലും സ്വീകരിക്കണം എന്നുണ്ടെങ്കിൽ അതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും .
11 . റൈറ്റ് റ്റു ചൂസ് സോഴ്സ് ഫോർ ഒബ്‌ടൈനിംഗ് മെഡിസിൻസ് ഓർ ടെസ്റ്റ്സ് - രോഗിയ്ക്ക് അംഗീകൃത യോഗ്യത ഉള്ള ഏതു ഫാർമസിയിൽ നിന്നും മരുന്ന് വാങ്ങുവാനും അംഗീകൃത യോഗ്യത ഉള്ള ഏതു ലബോറട്ടറികളിൽ ടെസ്റ്റ് നടത്തുവാനും സ്വാതന്ത്ര്യം ഉണ്ട് .
12 . റൈറ്റ് റ്റു പ്രോപ്പർ റെഫറൽ ആൻഡ് ട്രാൻസ്ഫെർ - രോഗിയ്ക്ക് ഏതു സ്ഥാപനത്തിലും ചികിത്സ തേടാനായി കൃത്യമായ റെഫറൽ ട്രാൻസ്ഫർ സൗകര്യങ്ങൾക്കുള്ള അവകാശം ഉണ്ട് .
13 . റൈറ്റ് റ്റു പ്രൊട്ടക്ഷൻ ഫോർ പേഷ്യന്റ്സ് ഇൻവോൾവ്ഡ് ഇൻ ക്ലിനിക്കൽ ട്രയൽസ് - ക്ലിനിക്കൽ ട്രയലിനു വേണ്ടി തിരഞ്ഞെടുക്കുന്ന രോഗി/ ആളിന് എല്ലാവിധ സുരക്ഷിതത്വവും ലഭിക്കാൻ അവകാശമുണ്ട് .
14 . റൈറ്റ് റ്റു പ്രൊട്ടക്ഷൻ ഓഫ് പാർട്ടിസിപ്പന്റ്സ് ഇൻവോൾവ്ഡ് ഇൻ ബയോ മെഡിക്കൽ ആൻഡ് ഹെൽത്ത് റിസർച് - ഇത്തരം റിസർച്ചുകൾക്ക് തിരഞ്ഞെടുക്കുന്ന ആളുകൾക്ക് പൂർണ്ണമായ സംരക്ഷണം അവകാശപ്പെടുന്നുണ്ട് .
15 . റൈറ്റ് റ്റു ടേക് ഡിസ്ചാർജ്ജ് ഓഫ് പേഷ്യന്റ് ഓർ റിസീവ്ഡ് ബോഡി ഓഫ് ഡിസീസ്‌ഡ് ഫ്രം ഹോസ്പിറ്റൽ - ഒരു ആശുപത്രിയിൽ നിന്നും രോഗിയ്ക്ക് ഡിസ്ചാർജ് ലഭിക്കാൻ അവകാശമുണ്ട് . ആശുപത്രി ബിൽ കുടിശിഖയുടെ പേരിൽ ഈ അവകാശം നിഷേധിക്കാൻ പറ്റില്ല . ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ച രോഗിയുടെ ശവശരീരം വിട്ടു കിട്ടാനും ബിൽ കുടിശിഖ തടസ്സമാകാൻ പാടില്ല.
16 . റൈറ്റ് റ്റു പേഷ്യന്റ് എഡ്യുക്കേഷൻ - രോഗിയ്ക്ക് രോഗത്തെ പറ്റിയുള്ള വിശദമായ കാര്യങ്ങളുടെ വിദ്യാഭ്യാസം കിട്ടാൻ അവകാശമുണ്ട് .
17 . റൈറ്റ് റ്റു ബി ഹേർഡ് ആൻഡ് സീക് റിഡ്രസ്സ്ൽ - എല്ലാ രോഗികൾക്കും തങ്ങൾക്ക് ലഭിക്കുന്ന ചികിത്സയെ പറ്റി ഫീഡ് ബാക്ക് നൽകാനും ആവശ്യമെങ്കിൽ പരാതി നൽകാനും അവകാശമുണ്ട്.
Also Read- Petrol Diesel Price| രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dr Biju, Health kerala, IMA