തൃശൂർ: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് മരുന്നു മാറി നൽകി. ഹെൽത്ത് ടോണിക്കിന് പകരം അലർജിയുള്ള ചുമയുടെ മരുന്നാണ് രോഗിക്ക് നൽകിയത്. ചാലക്കുടി പോട്ട സ്വദേശി അമലിനാ(25)ണ് മരുന്ന് മാറി നല്‍കിയത്. തുടർന്ന് അബോധാവസ്ഥയിലായ അമലിനെ വെന്റിലേറ്ററിലേക്ക് മാറ്റി.
സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബൈക്ക് അപകടത്തെത്തുടർന്ന് കൈകാലുകൾ ഒടിഞ്ഞ് ഒരു മാസമായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അസുഖം ഭേദമായതിനാൽ വീട്ടിലേക്ക് പോകാനിരിക്കുവായിരുന്നു അമൽ.
Also Read-അമിതവേഗത്തില്‍ തെറ്റായ ദിശയില്‍ എത്തിയ കാര്‍ ജീവനെടുത്തു; നൊമ്പരമായി ശ്രേഷ്ഠ
ഡോക്ടർ എഴുതി നൽകിയ മരുന്നിന് പകരം ഒരു ബന്ധവുമില്ലാത്ത മറ്റൊരു മരുന്ന് അധികൃതർ നൽകുകയായിരുന്നു. ഈ മരുന്ന് ഒരു ഡോസ് കഴിച്ചതോടെ ശരീരം നീരുവയ്ക്കുകയും തടിപ്പ് അനുഭവപ്പെടുകയും ശ്വാസതടസ്സം ഉണ്ടാകുകയുമായിരുന്നു. അപസ്മാരത്തിന്റെ ലക്ഷണം കണ്ടതോടെ വെന്റിലേറ്റർ സഹായമുള്ള ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.