• HOME
  • »
  • NEWS
  • »
  • kerala
  • »
  • നെടുമ്പാശ്ശേരിയേും കൊച്ചി മെട്രോയേയും ബന്ധിപ്പിക്കാൻ പവൻദൂത്; നാൽപ്പത് മിനുട്ട് ഇടവേളയിൽ ബസ് സർവീസ്

നെടുമ്പാശ്ശേരിയേും കൊച്ചി മെട്രോയേയും ബന്ധിപ്പിക്കാൻ പവൻദൂത്; നാൽപ്പത് മിനുട്ട് ഇടവേളയിൽ ബസ് സർവീസ്

രാവിലെ അഞ്ചുമണി മുതൽ ടെർമിനൽ-1, ടെർമിനൽ-2 എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുള്ള പോയിന്റുകളിൽ നിന്ന് ബസ് പുറപ്പെടും.

നാൽപ്പത് മിനുട്ട് ഇടവേളയിൽ ബസ് സർവീസ്

നാൽപ്പത് മിനുട്ട് ഇടവേളയിൽ ബസ് സർവീസ്

  • Last Updated :
  • Share this:
    കൊച്ചി: വിമാനത്താവളത്തേയും കൊച്ചി മെട്രോയേയും ബന്ധിപ്പിക്കുന്ന പവൻദൂത് ബസ് സർവീസിന് തുടക്കമായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നടന്ന ചടങ്ങ് സിയാൽ മാനേജിങ് ഡയറക്ടർ വിജെ കുര്യൻ ഫ്ലാഗ് ഓഫ് ചെയ്തു.

    ആദ്യ യാത്രക്കാരന് കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർ അൽകേഷ് കുമാർ ശർമ ടിക്കറ്റ് നൽകി. രാവിലെ അഞ്ചുമണി മുതൽ ടെർമിനൽ-1, ടെർമിനൽ-2 എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുള്ള പോയിന്റുകളിൽ നിന്ന് ബസ് പുറപ്പെടും.



    നാൽപ്പത് മിനിട്ട് ഇടവേളകളിൽ വിമാനത്താവളത്തിൽ നിന്ന് ആലുവ മെട്രോ സ്‌റ്റേഷനിലേയ്ക്കും തിരിച്ചും തുടർച്ചയായി ബസ് സർവീസ് ഉണ്ടാകും. രാവിലെ 5.40 മുതൽ ആലുവയിൽ മെട്രോ സ്‌റ്റേഷനിൽ നിന്ന് സർവീസ് ആരംഭിക്കും. രാത്രി പത്തിനാണ് അവസാന സർവീസ്.

    ആദ്യ ഘട്ടമായി രണ്ട് ബസ്സുകളാണ് സർവീസ് നടത്തുക. മുപ്പത് സീറ്റുകൾ, ലഗേജ് സ്ഥലം എന്നിവ ബസ്സിലുണ്ട്. 50 രൂപയാണ് യാത്രാ നിരക്ക്.

    എയർപോർട്ട് ഡയറക്ടർ എ.സി.കെ.നായർ, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ എ.എം.ഷബീർ, സജി കെ.ജോർജ്, ചീഫ് ഫിനാഷ്യൽ ഓഫീസർസുനിൽ ചാക്കോ, കൊച്ചി മെട്രോ ഡയറക്ടർമാരായ ഡി.കെ.സിൻഹ, കുമാർ കെ.ആർ, വാഹന കരാറുകാരായ മഹാവോയേജ് മാനേജിങ് ഡയറക്ടർ വിക്രം തുടങ്ങിയവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.
    First published: