നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അമാൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ്: ഉടമകൾ പണം നൽകുന്നില്ലെന്ന പരാതിയുമായി 22 നിക്ഷേപകർ

  അമാൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ്: ഉടമകൾ പണം നൽകുന്നില്ലെന്ന പരാതിയുമായി 22 നിക്ഷേപകർ

  ലാഭവിഹിതം നല്കാമെന്ന് വാഗ്ദാനം ചെയ്താണ് നിക്ഷേപകരിൽ നിന്ന് ജ്വല്ലറി പണവും സ്വർണവും സ്വീകരിച്ചത്.

  • News18
  • Last Updated :
  • Share this:
  കണ്ണൂർ: പയ്യന്നൂർ ജ്വല്ലറി തട്ടിപ്പിൽ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തി. മൊത്തം 22 നിക്ഷേപകരാണ് ഇപ്പോൾ അമാൻ ഗോൾഡ് ഉടമകൾ പണം തിരികെ നൽകുന്നില്ലെന്ന് പൊലീസിൽ പരാതി നൽകിയത്.

  ആറു പരാതികളിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാക്കി പരാതികളിൽ പരിശോധന തുടരുകയാണ്.

  കണ്ടോത്തെ എ പി ശംസുദ്ദീൻ, കാറമേലിലെ ഷംസിയ മൻസിലിൽ നബീസ, തൃക്കരിപ്പൂർ നടക്കാവിലെ അഞ്ചില്ലത്ത് റാബിയ എന്നിവരുടെ പരാതികളിൽ കൂടിയാണ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തത്.

  You may also like:Local Body Elections 2020 | നിങ്ങൾക്ക് 21 വയസു കഴിഞ്ഞോ? ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയാകാൻ ഇതാ അവസരം [NEWS]കെ.എം ഷാജിയെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തി ലീഗ് നേതൃത്വം; വിജിലൻസ് അന്വേഷണം രാഷ്ട്രീയപ്രേരിതമെന്നും ലീഗ് [NEWS] കിഫ്ബിയെ തകർക്കാൻ ഗൂഡാലോചനയെന്ന് തോമസ് ഐസക്ക്; സിഎജിയുടെ വിരട്ടൽ വേണ്ടെന്നും ധനമന്ത്രി [NEWS]

  തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ ടി നൂറുദ്ദീൻ, പെരുമ്പയിലെ കെ കുഞ്ഞാലിമ, കുഞ്ഞിമംഗലം സ്വദേശി ടി പി ഇബ്രാഹിം കുട്ടി എന്നിവരുടെ പരാതികളിൽ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
  നിലവിലെ പരാതികളിൽ നിന്ന് അരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിന് വ്യക്തമായിട്ടുള്ളത്.

  എന്നാൽ, വൈകാതെ കൂടുതൽ പേർ പരാതിയുമായി രംഗത്ത് വരുമെന്നാണ് പൊലീസ് കണക്കു കൂട്ടുന്നത്.  അമാൻ ഗോൾഡ് മാനേജിങ് ഡയറക്ടർ രാമന്തളി വടക്കുമ്പാടെ പി കെ മൊയ്തു ഹാജിക്ക് എതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ഇയാളെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

  ലാഭവിഹിതം നല്കാമെന്ന് വാഗ്ദാനം ചെയ്താണ് നിക്ഷേപകരിൽ നിന്ന് ജ്വല്ലറി പണവും സ്വർണവും സ്വീകരിച്ചത്. ആദ്യ ഘട്ടങ്ങളിൽ ചിലർക്ക് ലാഭവിഹിതം നൽകുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് അത് മുടങ്ങി. 2019ൽ ജ്വല്ലറി അടച്ചു പൂട്ടിയതോടു കൂടിയാണ് നിക്ഷേപകരിൽ നിന്ന് പരാതി ഉയർന്നത്.
  Published by:Joys Joy
  First published:
  )}