കൊച്ചി: രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം പി സി ചാക്കോ. പുനഃസംഘടന വൈകുന്നതില്‍ ഇരു നേതാക്കളും ഉത്തരവാദികളാണെന്ന് പി. സി ചാക്കോ പറഞ്ഞു. ഇരു നേതാക്കളും കോണ്‍ഗ്രസിനെ നശിപ്പിക്കുകയാണെന്നും
ചാക്കോ. ന്യൂസ് 18 ന് നല്കിയ അഭിമുഖത്തിലാണ്
ചാക്കോ തുറന്ന് പറഞ്ഞത്.
also read:
കേന്ദ്രം ഇടപെട്ടു; മൂന്ന് മലയാളികൾക്ക് ഒമാനിൽ ജയിൽ മോചനം
യൂത്ത് കോണ്‍ഗ്രസിന്റെ അവസ്ഥയ്ക്കും ഗ്രൂപ്പ് താല്പര്യങ്ങള് തന്നെയാണ് കാരണമെന്നും ചാക്കോ പറഞ്ഞു. തനിക്ക് കഴിഞ്ഞതവണ പാര്‍ലമെന്റില്‍ സീറ്റ് നിഷേധിക്കുകയായിരുന്നുവെന്നും ചാക്കോ
വ്യക്തമാക്കി.
രാഹുല്‍ മാറിയപ്പോള്‍ നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന്
പ്രസിഡന്റ് ഉണ്ടാകുന്നതായിരുന്നു നല്ലതെന്നും പി സി ചാക്കോ
അഭിപ്രായപ്പെട്ടു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കരുതായിരുന്നു.
മത്സരിച്ചത് അമേഠിയില്‍ തെറ്റായ സന്ദേശം നല്കി
കേരളത്തിലല്ല രാഹുല്‍ മത്സരിക്കേണ്ടിയിരുന്നത്- ചാക്കോ ആവര്‍ത്തിച്ചു.
കൊച്ചി മേയറെ മാറ്റരുതെന്നും ഡല്‍ഹിയില്‍ ബിജെപിയെ തകര്‍ക്കാന്‍ എഎപിയുമായി കോണ്‍ഗ്രസ്സ് ബന്ധമുണ്ടാക്കണമെന്നും ചാക്കോ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.