മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെ (K.V Thomas) എന്‍സിപിയിലേക്ക് ക്ഷണിച്ച് സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ (P.C Chacko). കെ.വി തോമസിനെ പോലുള്ളവര്‍ക്ക് കടന്നുവരാവുന്ന പാര്‍ട്ടിയാണിതെന്നും എന്‍സിപിക്ക് കോണ്‍ഗ്രസ് പാരമ്പര്യമുണ്ടെന്നും പി.സി ചാക്കോ പറഞ്ഞു. കെ.വി തോമസിനെതിരെ നടപടിയെടുക്കാൻ സെമിനാർ ഒരു കാരണം മാത്രമാണ്. കോൺഗ്രസിൻ്റെ ചരിത്രത്തിന് തന്നെ ഇത് അപമാനമാണ്. തിരുത്തേണ്ട ഹൈക്കമാൻഡ് എല്ലാം അംഗീകരിക്കുന്നുവെന്നും പി.സി ചാക്കോ വിമര്‍ശിച്ചു.
അതേസമയം, ഹൈക്കമാൻഡ് വിലക്കുണ്ടെന്ന് അറിയാതെയാണ് കെ.വി.തോമസിനെ പിന്തുണച്ചതെന്ന് പി.ജെ. കുര്യൻ വിശദീകരിച്ചു. അച്ചടക്കത്തിന്റെ ലക്ഷ്മണരേഖ ആരും കടക്കാൻ പാടില്ല. ഹൈക്കമാൻഡ് വിലക്ക് ലംഘിച്ചത് ശരിയായില്ല. സമൂഹമാധ്യമ ആക്രമണം ഏറ്റവും കൂടുതൽ നേരിട്ട ആളാണ് താൻ. സൈബർ ആക്രമണത്തിൽ നടപടി വേണമെന്നും കുര്യൻ ആവശ്യപ്പെട്ടു.
ഹൈക്കമാന്‍ഡ് നിര്‍ദേശം ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന സെമിനാറില്‍ പങ്കെടുത്ത കെ,വി തോമസിനെതിരെ നടപടി എടുക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം ഉയരുകയാണ്.
Also Read- 'നോട്ടീസിന് മറുപടി നൽകും; പാർട്ടിയിൽ തുടരും'; അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കെവി തോമസ്വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് എഐസിസി. ഒരാഴ്ചക്കകം മറുപടി നല്‍കണമെന്ന് എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും മറുപടിക്ക് 48 മണിക്കൂര്‍ മതിയെന്നും കെ.വി തോമസ് പ്രതികരിച്ചു.
അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും അച്ചടക്ക സമിതിയുടെ നോട്ടീസിന് 2018 മുതലുള്ള കാര്യങ്ങള്‍ വിശദീകരിച്ച് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനൊരു പാരമ്പര്യമുണ്ട്. പാര്‍ട്ടിയില്‍ തുടരാന്‍ തന്നെയാണ് തീരുമാനം പാര്‍ട്ടി എന്ത് നടപടി എടുത്താലും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read- കെ.വി തോമസിനെ സുധാകരന് ഒരു ചുക്കും ചെയ്യില്ല, 'ധൈര്യമുണ്ടെങ്കില്‍ തൊട്ടു നോക്കൂ'; വെല്ലുവിളിച്ച് എ എ റഹീംഅതേ സമയം കെ.വി.തോമസിനെതിരെ കടുത്ത നടപടി വേണം എന്നാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തനിക്ക് അനധികൃത സ്വത്തുണ്ടായെന്ന് എപ്പോൾ കണ്ടു പിടിച്ചുവെന്നും നാല് അന്വേഷണത്തിൽ കണ്ടെത്താത്ത കാര്യം സുധാകരൻ എങ്ങനെ കണ്ടെത്തിയെന്നും കെ വി തോമസ് ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കെ വി തോമസ് വീണ്ടും സുധാകരനെതിരെ വിമർശനം ഉന്നയിച്ചത്.
കെ വി തോമസ് പാർട്ടിയിൽ ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് കെ സുധാകരനല്ല. സുധാകരനല്ല കോൺഗ്രസ്. സിപിഎമ്മിൽ ചേരാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കെ വി തോമസ് വ്യക്തമാക്കി. കെ സുധാകരൻ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സെമിനാറിൽ പങ്കെടുത്തതെന്നും സുധാകരൻ ഇപ്പോഴാണ് കോൺഗ്രസ്സായതെന്നും കെ വി തോമസ് കഴിഞ്ഞ ദിവസവും കുറ്റപ്പെടുത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.