• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ഒരു കാരണവശാലും ഇല്ല'; ബിജെപിയിൽ പോകുമോയെന്ന ചോദ്യത്തിന് പി സി ചാക്കോയുടെ മറുപടി

'ഒരു കാരണവശാലും ഇല്ല'; ബിജെപിയിൽ പോകുമോയെന്ന ചോദ്യത്തിന് പി സി ചാക്കോയുടെ മറുപടി

''ആശയതലത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും എതിരാളികളല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മില്‍ ധാരണകളുണ്ടാകണം''

പി സി ചാക്കോ

പി സി ചാക്കോ

 • Share this:
  ന്യൂഡൽഹി: ബിജെപിയിൽ പോകില്ലെന്ന് കോൺഗ്രസിൽ നിന്ന് രാജിവെച്ച പി സി ചാക്കോ. ബി ജെ പി നേതൃത്വവുമായി താന്‍ ചര്‍ച്ച നടത്തിയെന്ന് പറഞ്ഞ നേതാവിന് ആ പാര്‍ട്ടിയേക്കുറിച്ച് അറിയില്ലെന്നും പി സി ചാക്കോ പരിഹസിച്ചു. എന്‍സിപിയിലേക്ക് പീതാംബരന്‍ മാസ്റ്റര്‍ ക്ഷണിച്ചതിനോട് പ്രതികരിക്കാനില്ല. ആശയതലത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും എതിരാളികളല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മില്‍ ധാരണകളുണ്ടാകണം. കേരളത്തില്‍ ബിജെപി രാഷ്ട്രീയ ശക്തിയല്ല. കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും പരസ്പരം പൊരുതുന്നത് മറ്റ് മാര്‍ഗമില്ലാത്തതുകൊണ്ടാണെന്നും പിസി ചാക്കോ ചൂണ്ടിക്കാട്ടി.

  പി സി ചാക്കോയെ വൈകാതെ ബിജെപിയില്‍ കാണാനാകുമോ? എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ- “തീര്‍ച്ചയായിട്ടുമില്ല. ഒരു കാരണവശാലും ഇല്ല. ഈ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിയാകില്ല. അങ്ങനെ ആഗ്രഹിച്ചിട്ടില്ല''. ബിജെപി കേരളത്തില്‍ ഒരു നേട്ടവുമുണ്ടാക്കാന്‍ പോകുന്നില്ലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 70 ര്‍ഷത്തിനിടെ ഒരു സീറ്റ് മാത്രമാണ് അവര്‍ക്ക് നേടാനായത്. ഒരു സീറ്റ് ചിലപ്പോള്‍ രണ്ട് സീറ്റ് ആയേക്കും. കേരളത്തില്‍ ബിജെപി ഒരു ഘടകമല്ല. കണക്കില്ലാത്ത തരത്തില്‍ അവര്‍ പണം ചെലവിടുന്നുണ്ടെങ്കിലും എല്ലാ ദിവസവുമെന്ന പോലെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കേരളത്തില്‍ ചെലവിടുന്നുണ്ടെങ്കിലും. എന്തു തന്നെയായാലും അവര്‍ക്ക് കേരളത്തില്‍ നേടാനാകില്ല. കേരളത്തിലെ ജനങ്ങളുടെ മനോഭാവം ബിജെപിയ്ക്ക് അനുകൂലമല്ല. വര്‍ഗീയ പാര്‍ട്ടികളെ കേരളജനത സ്വീകരിക്കില്ല. കേരളത്തില്‍ ബിജെപി പൊളിറ്റിക്കല്‍ ഫാക്ടര്‍ അല്ല.- പി സി ചാക്കോ പറഞ്ഞു.

  Also Read- പി സി ചാക്കോ കോൺഗ്രസിൽ നിന്ന് രാജിവെച്ചു; നേതൃത്വത്തിനെതിരെ വിമർശനം

  ''ഒരുമിച്ച് നില്‍ക്കേണ്ട പാര്‍ട്ടികളാണ് കോണ്‍ഗ്രസും ഇടതുപക്ഷവും. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ കേരളത്തില്‍ പരസ്പരം പോരടിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പോയി മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചപ്പോള്‍, രാഹുല്‍ ഗാന്ധിയുടെ അടുക്കല്‍ ചെന്നു. ഇതാണോ ശരിയായ തീരുമാനം? എന്ന് ചോദിച്ചു. ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസിന്റെ സുഹൃത്തുക്കളാണ്. ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും കാലത്ത് ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിരുന്നു. നമ്മുടെ പോരാട്ടം ബിജെപിയോടാണ്. പ്രത്യയ ശാസ്ത്രപരമായി കോണ്‍ഗ്രസും ഇടതുപക്ഷവും എതിരാളികളല്ല. പക്ഷെ, ബംഗാളിലേയും കേരളത്തിലേയും സാഹചര്യത്തില്‍ പരസ്പരം ഏറ്റുമുട്ടുന്ന മുഖ്യ ശത്രുക്കളായിരുന്നു. അത് അങ്ങനെ സംഭവിച്ചു. അത് ചരിത്രമാണ്. രാഷ്ട്രീയ എതിരാളികളായുള്ള ആ ഫൈറ്റ് തുടരും. സഹകരണം സാധ്യമാകുന്ന ഇടങ്ങളിലെല്ലാം അതുണ്ടാകണം.''

  രാജി നാളെ എന്ത് എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എടുത്തതല്ല. യാക്കോബായ സഭയുടെ തീരുമാനങ്ങളുമായി ബന്ധമില്ല. അതിന്റെ കമ്മിറ്റിയില്‍ മെമ്പറല്ല. അവരുടെ തീരുമാനത്തേക്കുറിച്ച് അറിയുകയുമില്ല. ഇന്ന് പത്രത്തില്‍ വായിച്ച അറിവ് മാത്രമേയുള്ളൂ. എന്താണ് അവരുടെ ആലോചനയെന്ന് അറിയില്ല. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായോ ഏതെങ്കിലുമൊരു സാമുദായിക സംഘടനകളുമായിട്ടോ ബന്ധപ്പെട്ടുള്ള ഒരു തീരുമാനമല്ല ഇത്.- പി സി ചാക്കോ വ്യക്തമാക്കി. രാജി വിലപേശൽ ഘട്ടമാക്കാൻ ആഗ്രഹിച്ചിട്ടില്ല. എന്റെ മനസാക്ഷിയുടെ തീരുമാനമാണ് ഞാന്‍ ആരോടും പറഞ്ഞില്ല. ഞാന്‍ ഏറ്റവും അടുത്ത് ഇടപെഴകിയിട്ടുള്ള ഒരു നേതാവാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയ്ക്ക് ഒരു മെസ്സേജ് അയച്ചു. ‘ഇത് അത്രയ്ക്ക് ഒഴിച്ചുകൂടാനാകാത്തതാണോ?’- എന്ന് രാഹുല്‍ ചോദിച്ചു. ഞാന്‍ താങ്ക്‌സ് പറഞ്ഞ് ഒരു മെസ്സേജ് കൊടുത്തു. ഇപ്പം രാജിവെയ്ക്കുമെന്ന് പറഞ്ഞുകൊണ്ടിരുന്ന് ആരെങ്കിലും ഓടിവന്ന് സമ്മര്‍ദ്ദം ചെലുത്താതിരിക്കാനാണ് പെട്ടെന്ന് തീരുമാനമെടുത്തതെന്നും പി സി ചാക്കോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
  Published by:Rajesh V
  First published: