ബിജെപിക്കൊപ്പം എത്ര കാലം ഉണ്ടാകും എന്നു പറയാൻ വയ്യ: പിസി ജോർജ്
ബിജെപിക്കൊപ്പം എത്ര കാലം ഉണ്ടാകും എന്നു പറയാൻ വയ്യ: പിസി ജോർജ്
ഇടതുമുന്നണിയിൽ നിന്നും യുഡിഎഫിലെത്തിയ ജോർജ് കഴിഞ്ഞ തവണ സ്വതന്ത്രനായാണ് നിയമസഭാംഗമായത്. ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പാണ് അദ്ദേഹം എൻ ഡി എയിൽ എത്തിയത്.
എൻ ഡി എ മുന്നണിയാണോ എന്ന് അവർ വ്യക്തമാക്കണമെന്ന് എൻ ഡി എ ഘടക കക്ഷിയായ ജനപക്ഷം നേതാവ് പിസി ജോർജ് .
" നേതാക്കളുടെ മുഖം ഒന്ന് ചിരിച്ചു കാണാൻ പറ്റുന്നില്ല. അണികൾ സ്നേഹമുള്ളവരാണ്. സാധാരണ സ്ഥാനാർത്ഥികൾ ജയിക്കാൻ വേണ്ടിയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇവിടെ തോൽക്കാൻ വേണ്ടി ആണ് മത്സരം.
കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിച്ചിരുന്നു എങ്കിൽ ജയിച്ചേനെ. കോന്നിയിൽ മത്സരിപ്പിച്ചതിനു പിന്നിൽ തോൽക്കണം എന്ന താല്പര്യം. കോന്നിയിൽ സുരേന്ദ്രനെ ഇവരെല്ലാം കൂടി അടിച്ചു കൊല്ലുകയായിരുന്നു.സത്യത്തിൽ കഷ്ടം തോന്നി, ജോർജ് പറഞ്ഞു .
കേന്ദ്ര നേതൃത്വം ഇവരെ ഉപേക്ഷിച്ചതാണ് തോന്നുന്നത്. ഹിന്ദു അല്ലാത്തവർ എല്ലാം മനുഷ്യരല്ല എന്ന തോന്നലാണ് അവർക്ക് എന്നു തോന്നുന്നു. ബിജെപിക്കൊപ്പം എത്ര കാലം ഉണ്ടാകും എന്നു പറയാൻ വയ്യ. ജനപക്ഷത്തെ മറ്റു നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. മുന്നണി വിടുന്ന കാര്യം ഇതുവരെ ചർച്ചയിൽ വന്നിട്ടില്ലെന്നും ജോർജ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.