• HOME
  • »
  • NEWS
  • »
  • kerala
  • »
  • പിണറായിക്ക് പിന്നിൽ ഫാരിസ് അബൂബക്കർ ഉൾപ്പെടെ നാലംഗ സംഘം ; പിണറായിയുടെ പത്രസമ്മേളനം മ്ലേച്ഛം: പി സി ജോർജ്

പിണറായിക്ക് പിന്നിൽ ഫാരിസ് അബൂബക്കർ ഉൾപ്പെടെ നാലംഗ സംഘം ; പിണറായിയുടെ പത്രസമ്മേളനം മ്ലേച്ഛം: പി സി ജോർജ്

ആരാധനാലയങ്ങൾ തുറക്കാത്തതിനു പിന്നിൽ പിണറായിയുടെ നാസ്തിക അജണ്ടയാണ്. കള്ള് ഷാപ്പ് തുറക്കാം, ബാർ തുറന്നു പ്രവർത്തിക്കാം, പക്ഷേ ആരാധനാലയങ്ങൾ തുറക്കരുത്. പിണറായി വിജയൻ ഈ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് പിസി ജോർജ് ചൂണ്ടിക്കാട്ടുന്നു. നാസ്തികനായ പിണറായി വിജയൻ ദൈവവിശ്വാസത്തെ അപമാനിക്കുകയാണ്.

പി.സി. ജോർജ്

പി.സി. ജോർജ്

  • News18
  • Last Updated :
  • Share this:
    കോട്ടയം: കെ സുധാകരന് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനം ചൂണ്ടിക്കാട്ടി കൊണ്ടാണ് പി സി ജോർജ് കടുത്ത വിമർശനവുമായി രംഗത്തു വന്നത്. പിണറായിക്ക് പിന്നിൽ ഫാരിസ് അബൂബക്കർ ഉൾപ്പെടെ നാലംഗ സംഘം ആണ് പ്രവർത്തിക്കുന്നതെന്ന് പി സി ജോർജ് ആരോപിച്ചു. ജോൺ ബ്രിട്ടാസ് ഈ സംഘത്തിൽ ഉണ്ട്. പിണറായി പറയേണ്ട കാര്യങ്ങൾ എല്ലാം ഇവരാണ് തീരുമാനിക്കുന്നത് എന്നും പി സി ജോർജ് ആരോപിച്ചു.

    കെ സുധാകരനെതിരെ നടത്തിയ പത്രസമ്മേളനത്തിൽ നേരത്തെ എഴുതി തയ്യാറാക്കിയത് വായിച്ചതോട് കൂടി ഇക്കാര്യം വ്യക്തമായി. ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ല പത്ര സമ്മേളനത്തിൽ പിണറായി വിജയൻ സ്വീകരിച്ച രീതി. പിണറായിയുടെ പത്രസമ്മേളനത്തെ മ്ലേച്ഛം എന്നാണ് പിസി ജോർജ് ആരോപിക്കുന്നത്. കേരളത്തിലെ ജനങ്ങൾക്ക് എല്ലാം ഇതേ അഭിപ്രായമാണ് ഇപ്പോൾ ഉണ്ടായതെന്ന് ജോർജ് പറയുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്റെ കൗണ്ട് ഡൗൺ ആരംഭിച്ചു കഴിഞ്ഞതായും പി സി ജോർജ്  പറഞ്ഞു.

    സെക്കൻഡ് ഹാൻഡ് മാരുതി കാറിനെ ലംബോർഗിനിയാക്കി മാറ്റി മെക്കാനിക്; ചെലവ് വെറും 6 ലക്ഷം രൂപ

    മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ എന്ന നേതാവിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചു എന്നും പി സി ജോർജ് പറയുന്നു. പിണറായി വിജയന് അധികകാലം മുഖ്യമന്ത്രിയായി അധികാരത്തിൽ തുടരാൻ കഴിയില്ല. പാർട്ടി പ്രവർത്തകരുടെ ശക്തമായ എതിർപ്പ് ഇനി പിണറായി നേരിടേണ്ടി വരും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തുടർഭരണം ഉണ്ടായത് പിണറായി വിജയന്റെ കഴിവു കൊണ്ട് അല്ലെന്നും പി സി ജോർജ് പറയുന്നു.

    കോവിഡ് എന്ന മഹാമാരി പിടിച്ചുനിർത്താൻ ആയത് ഷൈലജ ടീച്ചറുടെ കഴിവു കൊണ്ടാണ്. അതെ ഷൈലജ ടീച്ചറെ മൂലയ്ക്ക് ഇരുത്തുകയാണ് പിണറായി വിജയൻ ചെയ്തത്. ഏറെ കഴിവുള്ള ജി സുധാകരനെയും, പ്രൊഫസർ സി രവീന്ദ്രനാഥിനെയും എല്ലാം ഒഴിവാക്കിയതും ഇനി എതിർപ്പ് ഉണ്ടാകുന്നതിന് കാരണമായി പി സി ജോർജ് ചൂണ്ടിക്കാട്ടി.

    മലപ്പുറത്ത് വയോധികയുടെ കൊലപാതകം; അയൽവാസി പിടിയിൽ; കൊല മോഷണം ലക്ഷ്യം വച്ചെന്ന് പൊലീസ്

    കണ്ണൂർ രാഷ്ട്രീയം കേരളത്തിൽ ആകെ കൊണ്ടുവരാനാണ് പിണറായി വിജയൻ ഇപ്പോൾ ശ്രമിക്കുന്നത്. ഒരു പോളിറ്റ്ബ്യൂറോ അംഗം മാത്രമായിരുന്നുവെങ്കിൽ പിണറായി വിജയന് ഇങ്ങനെയൊക്കെ പറയാമായിരുന്നു.  മുഖ്യമന്ത്രി സ്ഥാനത്ത് ആണ് ഇരിക്കുന്നതെന്ന് പിണറായി മറന്നു.

    കെ  സുധാകരൻ കെ പി സി സി അധ്യക്ഷ സ്ഥാനത്ത്  വന്നതാണ് പിണറായിക്ക് ഹാൽ ഇളകാൻ കാരണം എന്നും പി സി ജോർജ് ആരോപിച്ചു. ജനങ്ങളുടെ പിന്തുണയോടെ തുടർഭരണത്തിൽ എത്തിയ പിണറായി വിജയൻ ജനങ്ങളെ കരിവാരി തേക്കുന്ന നടപടിയാണ് വാർത്താ സമ്മേളനത്തിലൂടെ നടത്തിയിരിക്കുന്നത് എന്നും ജോർജ് ആരോപിച്ചു. പിണറായിക്ക് സി പി എം ലോക്കൽ സെക്രട്ടറിയുടെ മനസ്സ് ആണ് ഇപ്പോഴുമുള്ളത്. പിണറായിയുടെ മനസ് ഇപ്പോഴും വളർന്നിട്ടില്ല. ഏതായാലും പിണറായി വിജയന്റെ സ്വഭാവം എന്തെന്ന് ജനങ്ങൾക്ക് മനസ്സിലായി എന്നും പിസി ജോർജ് പറയുന്നു.

    പിണറായി കുഴിച്ച കുഴിയിൽ പിണറായി തന്നെ വീണു എന്നാണ് ഇക്കാര്യത്തിൽ പറയാൻ ഉള്ളത്. പിണറായി വിജയനെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്ന മാധ്യമ സ്ഥാപനത്തിന്റെ ആഴ്ചപ്പതിപ്പിലാണ് ഇപ്പോൾ ലേഖനം വന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. പ്രതികരിച്ചത് അബദ്ധമായി എന്ന് കണ്ടാണ് ഇപ്പോൾ പിൻവാങ്ങുന്നത് എന്നും പിസി ജോർജ് ജോർജ് പറഞ്ഞു. ജനങ്ങളെല്ലാം മറക്കും എന്ന് കരുതിയാണ് പിൻവാങ്ങാൻ തീരുമാനിച്ചത് എന്നും പിസി ജോർജ് കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

    ആരാധനാലയങ്ങൾ തുറക്കാത്തതിനു പിന്നിൽ പിണറായിയുടെ നാസ്തിക അജണ്ടയാണ്. കള്ള് ഷാപ്പ് തുറക്കാം, ബാർ തുറന്നു പ്രവർത്തിക്കാം, പക്ഷേ ആരാധനാലയങ്ങൾ തുറക്കരുത്. പിണറായി വിജയൻ ഈ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് പിസി ജോർജ് ചൂണ്ടിക്കാട്ടുന്നു. നാസ്തികനായ പിണറായി വിജയൻ ദൈവവിശ്വാസത്തെ അപമാനിക്കുകയാണ്.

    അധികാരം ഉപയോഗിച്ച് ശബരിമലയിൽ റൗഡിസം കാണിക്കുകയായിരുന്നു പിണറായി ചെയ്തത്. ഈശ്വരവിശ്വാസികൾ സംഘടിച്ചു പ്രതിഷേധിക്കണം എന്നും പി സി ജോർജ് ആവശ്യപ്പെട്ടു. പള്ളിയിൽ 20 പേർ കയറിയാൽ എന്താണ് കുഴപ്പം. കുർബാന ചൊല്ലിയാൽ എന്താണ് കുഴപ്പം. പി സി ജോർജ് ചോദിക്കുന്നു. പ്രത്യേക അജണ്ട വെച്ചാണ് ശബരിമലയിൽ അടക്കം പെണ്ണുങ്ങളെ കൊണ്ടു വന്നതെന്നും ജോർജ് ആരോപിക്കുന്നു.

    കർഷകർക്ക് മരം മുറിക്കാൻ അവകാശം നൽകണമെന്നാണ് തന്റെ അഭിപ്രായം. പക്ഷേ ഉത്തരവ് ഉപയോഗിച്ച്  വ്യാപക കൊള്ള ആണ് നടന്നത്. ഉദ്യോഗസ്ഥർ മാത്രമല്ല  രാഷ്ട്രീയ നേതാക്കളും പണം വാങ്ങിയിട്ടുണ്ട്. മര്യാദ കൊണ്ട് ആരാണ് എന്ന് പറയുന്നില്ല. മരം മുറിയിൽ ജുഡീഷ്യൽ അന്വേഷണം വേണം. പിണറായിയുടെ പൊലീസ് അന്വേഷിച്ചാൽ ഒന്നും കണ്ടെത്താനാവില്ല. അതുകൊണ്ട് പൊലീസ് അന്വേഷണത്തിന് ഹൈക്കോടതി നിരീക്ഷണം വേണം എന്നും ജോർജ് ആവശ്യപ്പെട്ടു. കെ സുധാകരന് കീഴിൽ കോൺഗ്രസ് രക്ഷപ്പെട്ടില്ല എങ്കിൽ പിന്നെ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല എന്നും ജോർജ് പറഞ്ഞു.
    Published by:Joys Joy
    First published: