• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കേരളത്തിൽ UDF-LDF മച്ചാൻ മച്ചാൻ; കിഫ്‌ബിയിൽ ഇഡി അന്വേഷണത്തെ സതീശൻ എതിർത്തത് അതുകൊണ്ട്'; പിസി ജോർജ്

'കേരളത്തിൽ UDF-LDF മച്ചാൻ മച്ചാൻ; കിഫ്‌ബിയിൽ ഇഡി അന്വേഷണത്തെ സതീശൻ എതിർത്തത് അതുകൊണ്ട്'; പിസി ജോർജ്

ഇഡി നടത്തുന്ന അന്വേഷണത്തെ ഒരു രീതിയിലും ഭയപ്പെടുന്നില്ല എന്ന് പറഞ്ഞശേഷം തോമസ് ഐസക് വീണ്ടും കോടതിയെ സമീപിച്ചത് പരിഹാസ്യമാണെന്ന് പിസി ജോർജ്

  • Last Updated :
  • Share this:
കോട്ടയം: ഇ ഡി അന്വേഷണത്തെ എതിർത്തുകൊണ്ട് തോമസ് ഐസക് നടത്തിയ പരാമർശങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ്പി സി ജോർജ്. വനമേഖലയിലെ ബഫർസോൺ വിഷയത്തിൽ കോട്ടയത്ത് വാർത്ത സമ്മേളനം നടത്തുമ്പോഴാണ് പിസി ജോർജ് രാഷ്ട്രീയ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കിയത്. കിഫ്ബി വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിനെതിരെ നടത്തുന്ന അന്വേഷണത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇടത് വലതുമുന്നണികളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് പിസി ജോർജ് രംഗത്ത് വന്നത്.

വിഷയത്തിൽ തോമസ് ഐസക്ക് മുൻപിടുത്ത നിലപാടുകളെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പിസി ജോർജ് സ്വന്തം നിലപാട് വിശദീകരിച്ചത്. ഈ വിഷയത്തിൽ എൻഫോഴ്സ്മെന്റ്  ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തെ ഒരു രീതിയിലും ഭയപ്പെടുന്നില്ല എന്ന് പറഞ്ഞശേഷം തോമസ് ഐസക് വീണ്ടും കോടതിയെ സമീപിച്ചത് പരിഹാസ്യമാണ് എന്ന് പിസി ജോർജ് പറയുന്നു. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ മച്ചാൻ മച്ചാൻ കളിയാണ് നടക്കുന്നതെന്ന് ജോർജ് പറഞ്ഞു.  കിഫ്ബി വിഷയത്തിൽ ഇഡി നടത്തുന്ന അന്വേഷണത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എതിർത്തതിനേയും പിസി ജോർജ് പരിഹസിച്ചു.   ഈ വിഷയത്തിൽ തോമസ് ഐസക്കിനെ ന്യായീകരിച്ചുകൊണ്ട് വി ഡി സതീശൻ എത്തിയത് കേരളത്തിലെ മച്ചാൻ മച്ചാൻ കളിയുടെ ഭാഗമാണ് എന്ന് ജോർജ് പറഞ്ഞു.  മാത്രമല്ല ഡൽഹിയിൽ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്ന  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് കൂടിയാണ് തോമസ് ഐസക്കിനെതിരായ ഇ ഡി അന്വേഷണത്തെ സതീശൻ എതിർക്കുന്നത്. സതീശന് ഈഡിയെ എതിർക്കാതെ മറ്റൊരു വഴിയുമില്ല എന്നും ജോർജ്  പറയുന്നു.

Also Read-'ദിലീപ് കേസ് കൊണ്ട് അതിജീവിത രക്ഷപെട്ടു; നിരവധി സിനിമകൾ കിട്ടി'; വീണ്ടും വിവാദ പരാമർശവുമായി പി.സി ജോർജ്

കേരള കോൺഗ്രസ് പിരിച്ചുവിടണമെന്ന് വാർത്താസമ്മേളനത്തിൽ ജോർജ് അഭിപ്രായപ്പെട്ടു. ക്രിസ്ത്യാനികളെ പറ്റിക്കാൻ വേണ്ടി ഉണ്ടാക്കിയ പാർട്ടിയാണ് കേരള കോൺഗ്രസ് എന്നാണ് ജോർജ്  പറയുന്നത്. കേരള കോൺഗ്രസിനെ പിരിച്ചുവിട്ട ശേഷം നേതാക്കളും അണികളും കോൺഗ്രസിലോ ബിജെപിയിലോ ചേരണം.

Also Read-തോമസ് ഐസക്ക് ബുധനാഴ്ച വരെ ഇഡിക്കു മുന്നിൽ ഹാജരാകേണ്ട; സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി

ജോസ് കെ മാണിക്ക് ഇടതുമുന്നണിയിൽ ഇനി തുടരാൻ ആകില്ല എന്നും പിസി ജോർജ് അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുൻപ് ജോസ് കെ മാണി യുഡിഎഫിൽ എത്തിയാൽ അയാൾക്ക് കൊള്ളാം എന്നാണ് ജോർജ് പറയുന്നത്. ഏകാധിപതിയായ പിണറായി വിജയൻ ഉള്ള മുന്നണിയിൽ എത്ര കാലം തുടരാൻ ജോസ് കെ മാണിക്ക് കഴിയും എന്നും പിസി ജോർജ് ചോദിക്കുന്നു. അടുത്ത രണ്ടുമാസത്തിനുള്ളിൽ പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കും എന്നും ജോർജ് അഭിപ്രായപ്പെട്ടു. ജോസ് കെ മാണി ഇടതുമുന്നണി വിട്ടില്ലെങ്കിൽ ആ പാർട്ടിയുടെ അടിത്തറ ഇളകും എന്നും പിസി ജോർജ് അഭിപ്രായപ്പെട്ടു. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പിസി ജോർജ് ആരോപിച്ചു. പിണറായി വിജയൻ രാജിവെക്കുമെന്ന് നേരത്തെയും പ്രവചന സ്വഭാവത്തിൽ  പിസി ജോർജ് അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഞാൻ പറയുന്നതെല്ലാം സംഭവിക്കുന്നത് കണ്ടിട്ടുള്ളത് എന്നായിരുന്നു ജോർജിന്റെ മറുപടി.
Published by:Jayesh Krishnan
First published: