നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Soumya Santhosh | ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് ധനസഹായം അഭ്യർത്ഥിച്ച് പി സി ജോർജ്

  Soumya Santhosh | ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് ധനസഹായം അഭ്യർത്ഥിച്ച് പി സി ജോർജ്

  ഇസ്രായേലിൽ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ സംസ്കാരം ഞായറാഴ്ച ആയിരുന്നു.

  പി സി ജോർജ്

  പി സി ജോർജ്

  • News18
  • Last Updated :
  • Share this:
   ഇടുക്കി: ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് ധനസഹായം അഭ്യർത്ഥിച്ച് പി സി ജോർജ്. ഫേസ്ബുക്ക് പേജിലാണ് സൗമ്യയുടെ ഭർത്താവിന്റെ അക്കൗണ്ട് വിശദാംശങ്ങൾ അദ്ദേഹം നൽകിയിരിക്കുന്നത്. നമ്മുടെ ഈ കൊച്ചു കേരളത്തിൽ എന്ത് തരം പ്രതിസന്ധിയുണ്ടായാലും കൈത്താങ്ങാവുന്ന ഒരു കൂട്ടം മനുഷ്യർ ഈ ലോകത്തുണ്ടെന്നും ഓരോരുത്തരും ആവുന്ന സഹായം ആ കുടുംബത്തിന് നൽകാൻ ശ്രമിക്കണമെന്നും പി സി ജോർജ് അഭ്യർത്ഥിച്ചു.

   സൗമ്യയുടെ കുടുംബത്തിന് അയക്കുന്ന ഓരോ രൂപയും ഭരണകൂടത്തിന്റെ നീതി നിഷേധത്തിനെതിരെയുള്ള പ്രതിക്ഷേധമാവട്ടെ എന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. #justiceforsoumya, #helpforsoumya
   എന്നീ ഹാഷ് ടാഗുകളിലാണ് സഹായ അഭ്യർത്ഥന നടത്തിയിരിക്കുന്നത്.

   പി സി ജോർജിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,   നമ്മുടെ ഈ കൊച്ചു കേരളത്തിൽ എന്ത് തരം പ്രതിസന്ധിയുണ്ടായാലും കൈത്താങ്ങാവുന്ന ഒരു കൂട്ടം മനുഷ്യർ ഈ ലോകത്തുണ്ട്.
   'ജീവിതം കരുപിടിപ്പിക്കുവാൻ കടല് കടന്നു പോയി ജോലിയെടുക്കുന്ന പ്രവാസികൾ'
   നമ്മുടെ നാടിന്റെ നട്ടെല്ല് ഇവർ പ്രവാസികളാണ്.
   അവരിലൊരാൾ, ഒരു മാലാഖ കുട്ടി ഇസ്രായേലിൽ വെച്ചുണ്ടായ തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും , തിരിഞ്ഞു നോക്കുകയോ, ധനസഹായം പ്രഖ്യാപിക്കാനോ ഭരണകൂടം തയ്യാറാവാത്ത സാഹചര്യത്തിൽ ആ കുടുംബത്തിന് ഒരു കൈതാങ്ങാവാൻ നമ്മൾക്കൊരുരുത്തർക്കും കൈകോർക്കാം.
   നിങ്ങൾ ഓരോരുത്തർക്കും ആവുന്ന സഹായം ആ കുടുംബത്തിന് നൽകുവാൻ ശ്രമിക്കുക.
   സൗമ്യയുടെ ഭർത്താവ് സന്തോഷിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു.
   Name : santhosh
   Account Number :13300100120418
   IFSC Code : FDRL0001330
   Branch : Karimpan, Idukki
   നിങ്ങൾ സൗമ്യയുടെ കുടുംബത്തിന് അയക്കുന്ന ഓരോ രൂപയും ഭരണകൂടത്തിന്റെ നീതി നിഷേധത്തിനെതിരെയുള്ള പ്രതിക്ഷേധമാവട്ടെ .
   #justiceforsoumya
   #helpforsoumya

   Israel-Palestine Conflict | ഗാസയിൽ വ്യോമാക്രമണത്തില്‍ 42 പേര്‍ കൊല്ലപ്പെട്ടു; പോരാട്ടം തുടരുമെന്ന് നെതന്യാഹു

   ഇസ്രായേലിൽ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ സംസ്കാരം ഞായറാഴ്ച ആയിരുന്നു. ഇടുക്കി കീരിത്തോട് നിത്യസഹായ മാതാ ദേവാലയത്തിൽ ആയിരുന്നു സൗമ്യയുടെ സംസ്കാരം നടന്നത്. സൗമ്യയുടെ വീട്ടിലേക്ക് ഇസ്രായേലി പ്രതിനിധിയും എത്തിയിരുന്നു. ഇസ്രയേലി ജനതയ്ക്ക് സൗമ്യ മാലാഖയാണെന്നും കുടുംബത്തിന് ആവശ്യമായതെല്ലാം തങ്ങളുടെ സർക്കാർ ചെയ്യുമെന്നും ഇസ്രായേൽ കോൺസൽ ജനറൽ അന്തിമോപചാരം അർപ്പിച്ച് പറഞ്ഞു.
   Published by:Joys Joy
   First published:
   )}