• HOME
 • »
 • NEWS
 • »
 • kerala
 • »
 • PC George | മതവിദ്വേഷ പ്രസംഗം: പിസി ജോർജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

PC George | മതവിദ്വേഷ പ്രസംഗം: പിസി ജോർജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം എ.ആര്‍ ക്യാമ്പില്‍ എത്തിച്ച പിസി ജോര്‍ജിന് നേരെ പൂക്കളെറിഞ്ഞ് മുദ്രാവാക്യം വിളിയുമായാണ്  ബിജെപി പ്രവര്‍ത്തകര്‍  അഭിവാദ്യം ചെയ്തത്

പി സി ജോർജ്

പി സി ജോർജ്

 • Share this:
  മതവി​ദ്വേ​ഷ​ ​പ്ര​സം​ഗ​ കേ​സി​ൽ​  ​കോ​ട​തി​ ​ജാ​മ്യം ​റ​ദ്ദാ​ക്കി​യ​തി​ന് പിന്നാലെ, ​അ​റ​സ്റ്റി​ലാ​യ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ​ ​പിസി ജോ​ർ​ജ് ​(PC George)നൽ​കിയ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇന്ന് പരിഗണിക്കും. തനിക്ക് വെർടിഗോ അസുഖമുണ്ടെന്നും, രാത്രി ഉറങ്ങാൻ ശ്വസന സഹായി വേണമെന്നുമാണ് പിസി ജോർജ് ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. കേസ് രാത്രി തന്നെ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

  പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഓണ്‍ലൈനിലൂടെയാണ് ജാമ്യാപേക്ഷ നല്‍കിയത്. രാത്രി അസൗകര്യം ഉണ്ടെന്ന് പറഞ്ഞ കോടതി, അപേക്ഷ ഇന്ന് രാവിലെ 9ന് പരിഗണിക്കും എന്ന് അറിയിക്കുകയായിരുന്നു.

  ജാമ്യ വ്യവസ്ഥകളുടെ ലംഘനം എന്ന പേരിൽ, തെറ്റായ വിവരങ്ങൾ തിരുവനന്തപുരത്തെ കോടതിയിൽ നൽകിയാണ് പ്രോസിക്യൂഷൻ തന്‍റെ ജാമ്യം റദ്ദാക്കിയതെന്നാകും പ്രധാന വാദം. ജാമ്യം റദ്ദാക്കിയ കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടും.

  Also Read- 'എന്തും വിളിച്ചുപറയാവുന്ന നാടല്ല കേരളം, വർഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ല'; മുഖ്യമന്ത്രി

  അറസ്റ്റിന് ശേഷം ജോർജിന്റെ രക്തസമ്മർദത്തിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് ഒരു മണിക്കൂർ നിരീക്ഷണത്തിലാക്കി. ഇതിന് ശേഷമാണ് അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.

  അര്‍ദ്ധരാത്രി 12.35 ഓടെയാണ്  ഫോർട് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം പിസി ജോര്‍ജുമായി  കൊച്ചിയിൽ നിന്ന് തിരുവനന്തപുരം എ.ആര്‍ ക്യാമ്പില്‍ എത്തിയത്. എആര്‍ ക്യാമ്പിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ജോര്‍ജ് എത്തിയ വാഹനത്തിന് നേരെ പൂക്കളെറിഞ്ഞ് മുദ്രാവാക്യം വിളിയുമായാണ്  ബിജെപി പ്രവര്‍ത്തകര്‍  അഭിവാദ്യം ചെയ്തത്.

  നടപടികളില്‍ നിന്ന് ഓടിയൊളിക്കുന്ന ആളല്ലെന്നും പൊലീസിനെ പേടിച്ച് ആശുപത്രിയില്‍ കിടക്കുന്ന ആളല്ലെന്നും പിസി ജോര്‍ജിന്‍റെ  മകന്‍ ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. രാത്രി തന്നെ ഓണ്‍ലൈനായി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കുന്നത് സംബന്ധിച്ച് പൊലീസ് വ്യക്തത വരുത്തിയിട്ടില്ലെന്നും ഷോണ്‍ പ്രതികരിച്ചു. ഷോണിനെ ആദ്യഘട്ടത്തില്‍ എആര്‍ ക്യാമ്പിനകത്തേക്ക് കയറ്റാന്‍ പൊലീസ് അനുവദിച്ചിട്ടില്ല. പിന്നീട് ഷോണിനെ പൊലീസ് ക്യാമ്പിനുള്ളിലേക്ക് പോകാനായി അനുവദിച്ചു.

  Also Read- 'പി സി ജോർജ് നട്ടെല്ലുള്ളയാൾ; അനീതിക്കെതിരെ പ്രതികരിച്ചതിനാണ് പോലീസ് പിടിക്കാൻ നടക്കുന്നത്'; ശോഭാ സുരേന്ദ്രൻ

  അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മതവിദ്വേഷ പ്രസംഗം നടത്തിയതിൽ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകളാണ് പൊലീസിന് പരാതി നൽകിയത്. തുടർന്ന്, പി സി ജോർജിനെ ഈരാറ്റുപേട്ടയിലെ വസതിയിൽനിന്ന് നന്ദാവനം എആർ ക്യാംപിൽ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി. മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു.

  എന്നാൽ, എറണാകുളം വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ച് വീണ്ടും വിദ്വേഷ പ്രസംഗം നടത്തുകയും ജാമ്യ വ്യവസ്ഥ ലംഘിക്കുകയുമായിരുന്നു. തുടര്‍ന്ന് പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഇന്ന് ജാമ്യം റദ്ദാക്കിയത്.
  Published by:Arun krishna
  First published: