നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ; P.J ജോസഫിനൊപ്പം P.C ജോർജ്

  പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ; P.J ജോസഫിനൊപ്പം P.C ജോർജ്

  പി.സി ജോർജും പി.ജെ ജോസഫും

  പി.സി ജോർജും പി.ജെ ജോസഫും

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ പി.ജെ. ജോസഫ് നടത്തുന്ന പ്രാർത്ഥനാ യജ്ഞത്തിൽ പി.സി ജോർജും.  ഒരു കാലത്ത് പി.ജെ ജോസഫിന്‍റെ ഉറ്റ അനുയായിയായിരുന്ന പി.സി ജോർജ് ഏറെ വർഷത്തിനുശേഷമാണ് ജോസഫിന്റെ വേദിയിലെത്തുന്നത്. പി.ജെ ജോസഫ് ചെയർമാനായ ഗാന്ധി സ്റ്റഡി സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് സർവ്വമത പ്രാർത്ഥന യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.  കോൺഗ്രസുമായി അടുത്തു പ്രവർത്തിക്കാനുള്ള ജോർജിന്റെ ശ്രമങ്ങൾക്ക് മങ്ങലേൽക്കുകയും പാർലമെന്‍റ് സീറ്റിനെ ചൊല്ലി കേരള കോൺഗ്രസിനുള്ളിലെ തർക്കം രൂക്ഷമാകുകയും ചെയ്യു ന്നതിനിടെയാണ്  ഈ സംഭവ വികാസങ്ങൾ. കേരള കോൺഗ്രസ് നേതാക്കളും സി.എഫ് തോമസ് MLA, ഡോ. എൻ. ജയരാജ് MLA , തോമസ് ഉണ്ണിയാടൻ തുടങ്ങിയവരെല്ലാം പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും കേരള കോൺഗ്രസ് ചെയർമാൻ കെ.എം മാണിയും റോഷി അഗസ്റ്റിൻ MLAയും പരിപാടിയിൽ പങ്കെടുക്കാത്തത് ശ്രദ്ധേയമായി.


   ഇടുക്കി സീറ്റ് വേണമെന്ന ആവശ്യം പി.ജെ ജോസഫ് പരസ്യമായി ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിൽ കെ.എം മാണി രണ്ടു സീറ്റ് എന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു.പാർട്ടി വൈസ് ചെയർമാൻ ജോസ് കെ മാണി നടത്തുന്ന കേരള യാത്രയ്ക്കിടെയാണ് പ്രാർത്ഥന യജ്ഞം നടക്കുന്നതെന്ന സവിശേഷതയുമുണ്ട്.
   1989ൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റിനെ ചൊല്ലിയുള്ള കലഹത്തിനൊടുവിൽ പി.ജെ  ജോസഫിനൊപ്പമാണ്  ജോർജ് ഇടതുമുന്നണിയിലെത്തുന്നത് . 2002ൽ മതികെട്ടാൻ വിഷയത്തിൽ വി.എസുമായി അടുത്ത  ജോർജ്, പി.ജെ ജോസഫിൽനിന്ന് അകന്നു കേരളകോൺഗ്രസ് സെക്യുലർ രൂപികരിക്കുകയും ചെയ്തു. എന്നാൽ ബദ്ധവൈരിയായ മാണിയുമായുള്ള ശത്രുത മറന്ന് ജോർജ് ലയനത്തിലൂടെ  പാർട്ടിയിലെ രണ്ടാമനായി. താമസിയാതെ ജോസഫും കൂട്ടരും ഇടതുമുന്നണി വിട്ട്  മാണിക്കൊപ്പം ചേർന്നപ്പോൾ ജോർജ് തഴയപ്പെട്ടു. 2011ൽ യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ രണ്ടാമത്തെ മന്ത്രിസ്ഥാനം   ജോസഫിന് ലഭിച്ചു. ഒത്തു ഫോർമുല പ്രകാരം ജോർജിനെ ചീഫ് വിപ്പാക്കി. എന്നാൽ  മാണിയുമായി അകന്ന ജോർജ്, കേരള കോൺഗ്രസിൽനിന്ന് പുറത്തുവന്ന് ജനപക്ഷം രൂപീകരിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചു മൂന്നു മുന്നണികളെയും തകർത്തു തന്റെ ഏറ്റവും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു.

   First published:
   )}