• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഫോൺ ശബ്ദരേഖയിൽ കൃത്രിമമെന്ന് ആരോപണം: പി.സി.ജോർജ് ഡിജിപിയ്ക്ക് പരാതി നൽകി

ബിജെപിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച പി.സി ജോർജ് സംസാരിക്കുന്നു എന്നതരത്തിലുള്ള ഫോൺ സംഭാഷണമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

news18india
Updated: May 24, 2019, 6:58 PM IST
ഫോൺ ശബ്ദരേഖയിൽ കൃത്രിമമെന്ന് ആരോപണം: പി.സി.ജോർജ് ഡിജിപിയ്ക്ക് പരാതി നൽകി
പി സി ജോർജ്
  • Share this:
കോട്ടയം: പൂഞ്ഞാർ എംഎൽഎ പിസി ജോർജിന്റെ പേരിൽ വ്യാജ ശബ്ദരേഖ പ്രചരിപ്പിക്കുന്നതായി പരാതി. വർഗീയ വിദ്വോഷം പടർത്തുന്ന രീതിയിൽ ഫോൺ സംഭഷണത്തിൽ കൃത്രിമം വരുത്തിയാണ് പ്രചരണമെന്നാണ് ആരോപണം ഇത് സംബന്ധിച്ച പരാതി പിസി ജോർജ് ഡിജിപിയ്ക്ക് നൽകി.

ഏഴ് മിനിട്ടോളം ദൈർഘ്യമുള്ള ശബ്ദരേഖയാണ് പ്രചരിക്കുന്നത്. അത്തരത്തിൽ ഒരു ഫോൺ കോൾ തനിക്കുവന്നിരുന്നുവെന്നും ശബ്ദ രേഖയുടെ ആദ്യ മൂന്ന് മിനിട്ടിൽ തന്റെ ശബ്ദം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതൊരു തുടക്കമല്ലേ? രാഷ്ട്രീയത്തിൽ ജയപരാജയങ്ങൾ ഉണ്ടാവും ; തോൽവിയെ കുറിച്ച് ഊർമിള മഠോദ്കർ


തുടർന്നുള്ള ശബ്ദത്തിൽ കൃത്രിമം കാണിച്ചാണ് പ്രചരിപ്പിക്കുന്നത്. അതിനാൽ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം. ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നും പിസി ജോർജ് ആരോപിക്കുന്നു.

ബിജെപിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച പി.സി ജോർജ് സംസാരിക്കുന്നു എന്നതരത്തിലുള്ള ഫോൺ സംഭാഷണമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.  തുടർന്ന് പി.സി.ജോർജ് എംഎൽഎയുടെ വീടിനു നേരെ ആക്രമണമുണ്ടായിരുന്നു. ഇതേ തുടർന്നാണ് പരാതി നൽകിയിരിക്കുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 24, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍