AKG Centre | 'ലഹളയ്ക്ക് ആഹ്വാനം ചെയ്തു'; ഇ.പി. ജയരാജനെതിരെ പി.സി. ജോര്‍ജ് പൊലീസില്‍ പരാതി നല്കി
AKG Centre | 'ലഹളയ്ക്ക് ആഹ്വാനം ചെയ്തു'; ഇ.പി. ജയരാജനെതിരെ പി.സി. ജോര്‍ജ് പൊലീസില്‍ പരാതി നല്കി
എകെജി സെന്റര്‍ ആക്രമിച്ചത് കോണ്‍ഗ്രസ് ആണെന്ന് ഇപി ജയരാജന് പ്രഖ്യാപിച്ചത് മുതല്‍ സിപിഎം നേതൃത്വത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ നടന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.
പി.സി. ജോർജ്
Last Updated :
Share this:
കോട്ടയം: എകെജി സെന്റര്‍ ആക്രമണത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ പൊലീസില്‍ പരാതി നല്കി പിസി ജോര്‍ജ്. കലാപാഹ്വാനം ചെയ്തുവെന്ന കുറ്റത്തിനാണ് പരാതി നല്‍കിയിരിക്കുന്നത്. എകെജി സെന്റര്‍ ആക്രമിച്ചത് കോണ്‍ഗ്രസ് ആണെന്ന് ഇപി ജയരാജന് പ്രഖ്യാപിച്ചത് മുതല്‍ സിപിഎം നേതൃത്വത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ നടന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.
നിരവധി കണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നാശനഷ്ടമുണ്ടായെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായെന്നും പിസി ജോര്‍ജിന്റെ പരാതിയില്‍ പറയുന്നു. എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിയെ പിടികൂടാനോ ഇപി ജയരാജന്റെ ആരോപണം ശരിയാണെന്ന് തെളിയിക്കാനോ കഴിഞ്ഞിട്ടില്ലെന്ന് കന്റോണ്‍മെന്റ് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ മക്കൾ വീണ വിജയനെതിരെ ഗുരുതരാരോപണങ്ങൾ പിസി ജോർജ് ആവർത്തിച്ചു. പിണറായിയുടെ മകൻ അമേരിക്കയിൽ സാമ്പത്തിക സ്ഥാപനത്തിന്റെ ബിസിനസ് നടത്തുകയാണ്.
വീണ കുടുംബശ്രീ യുടെ ഡാറ്റാ വിറ്റു എന്നാണ് വിവരം. ബാക്കി വിവരങ്ങൾ വൈകാതെ തരും എന്നും പിസി ജോർജ് പറഞ്ഞു. കേരളത്തിലെ തൊഴിൽ ഇല്ലാത്തവരുടെ ഡാറ്റാ കുടുംബശ്രീ എടുത്തു.ഈ ഡാറ്റാ ആണ് വിറ്റത്. എന്നാൽ വീണാ വിജയം തന്നെയാണ് ഇതിന് പിന്നിൽ എന്ന പൂർണമായും പറയാൻ താൻ തയ്യാറാകുന്നില്ല എന്ന് പിസി ജോർജ് പിന്നീട് തിരുത്തി.
കൂടുതൽ തെളിവുകൾ കൈവന്നശേഷം വിവരങ്ങൾ പറയാം എന്നാണ് പിസി ജോർജ് വ്യക്തമാക്കിയത്. എല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞു കൊണ്ടാണ് നടന്നത് എന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.ഒറാക്കിൾ കമ്പനി വീണക്ക് എതിരെ നിയമ നടപടി സ്വീകരിക്കും എന്നാണ് മനസിലാക്കുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.