• HOME
 • »
 • NEWS
 • »
 • kerala
 • »
 • പി.സി ജോർജിനെ കേരള ജനപക്ഷം (സെക്യുലർ) ചെയർമാനായി തെരഞ്ഞെടുത്തു

പി.സി ജോർജിനെ കേരള ജനപക്ഷം (സെക്യുലർ) ചെയർമാനായി തെരഞ്ഞെടുത്തു

വർഗീയശക്തികൾക്ക് അടിമപ്പെടാതെ നാടിന്റെ മതേതരത്വം സംരക്ഷിക്കാൻ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പി സി ജോർജ്

പി സി ജോർജ്

പി സി ജോർജ്

 • Last Updated :
 • Share this:
  കോട്ടയം : കേരള ജനപക്ഷം (സെക്യൂലർ) ചെയർമാനായി പി സി ജോർജിനെ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തെരഞ്ഞെടുത്തു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗൂഗിൾ മീറ്റ് വഴി ഓൺലൈനയാണ് യോഗം ചേർന്നത്. 2019-ൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ച കേരള ജനപക്ഷം (സെക്യൂലർ) പാർട്ടിയിൽ കേരള നിയമസഭയിൽ സ്വതന്ത്ര എംഎൽഎ ആയിരുന്ന പി സി ജോർജ് അംഗമല്ലായിരുന്നു. കഴിഞ്ഞ രണ്ട് വർഷക്കാലം ഇ കെ ഹസൻകുട്ടിയായിരുന്നു പാർട്ടി ചെയർമാൻ.

  കേരള ജനപക്ഷം (സെക്യൂലർ) പാർട്ടിയെ ശക്തമായി പ്രതികരിക്കുന്ന പ്രവർത്തകരുള്ള പാർട്ടിയായി വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുത്ത് മുന്നോട്ടു പോകും. വർഗീയശക്തികൾക്ക് അടിമപ്പെടാതെ നാടിന്റെ മതേതരത്വം സംരക്ഷിക്കാൻ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും പി സി ജോർജ് പറഞ്ഞു.

  Also Read 'ജെനിയുടെ ആഗ്രഹങ്ങള്‍ക്ക് പിന്തുണ നല്‍കി കൂടെ നിന്ന കുടുംബം സമൂഹത്തിന് മാതൃക'; അഭിനന്ദനവുമായി മുഖ്യമന്ത്രി

  ഹസൻകുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ അംഗങ്ങളായ ജോസ് കോലടി, അഡ്വ.ജോർജ് ജോസഫ്, പ്രഫ.സെബാസ്റ്റ്യൻ ജോസഫ്, പ്രൊഫ. ജോസഫ് റ്റി ജോസ്, സെബി പറമുണ്ട, അഡ്വ. ഷൈജോ ഹസ്സൻ, കെ എഫ് കുര്യൻ,അഡ്വ. ഷോൺ ജോർജ്, അഡ്വ. സുബീഷ് ശങ്കർ,മാത്യു കൊട്ടാരം, ജോസ് ഫ്രാൻസിസ്,പി വി വർഗീസ്, സച്ചിൻ ജെയിംസ്,സജി എസ് തെക്കേൽ,നസീർ വയലുംതലക്കൽ,റെനീഷ് ചൂണ്ടച്ചേരി,ഇന്ദിരാ ശിവദാസ്,ഇ എം മധു,നിവിൻ മാത്യു,ജോർജ് സെബാസ്റ്റ്യൻ,ചെല്ലപ്പൻ എം കെ,എ കെ പവിത്രൻ, ബോബി അരികുപുറം,ജില്ലാ പ്രസിഡന്റുമാരായ നിഷ എം.എസ് (തിരുവനന്തപുരം), മേഴ്‌സി സൈമൺ (കൊല്ലം), ഇ.ഒ. ജോൺ (പത്തനംതിട്ട), ബെൻസി വർഗീസ് (ആലപ്പുഴ), ജോർജ് വടക്കൻ (കോട്ടയം), ജോൺസൺ കൊച്ചുപറമ്പിൽ (ഇടുക്കി), ബാബു എബ്രഹാം (എറണാകുളം), ജോസ് പട്ടിക്കാട്(തൃശൂർ), ഷാജി പാലാത്ത് (പാലക്കാട്‌), സലാഹുദ്ധീൻ കോട്ടക്കാട്ട്(മലപ്പുറം), റൂഖിയ ബീവി (കോഴിക്കോട് ), ജോസ് തോമസ്(വയനാട്), പി എം വത്സരാജ് (കണ്ണൂർ), ബേബി കൊല്ലകൊമ്പിൽ (കാസർഗോഡ്) തുടങ്ങിയവർ പങ്കെടുത്തു.

  ലോക്ക്ഡൗണിൽ മരുന്ന് വാങ്ങാനിറങ്ങിയ യുവാവിന്റെ കരണത്തടിച്ച കലക്ടര്‍ക്കെതിരെ നടപടി  റായ്പുർ: ഛത്തീസ്ഗഡില്‍ ലോക്ക്ഡൗണിനിടെ മരുന്നു വാങ്ങാനിറങ്ങിയ യുവാവിനെ മര്‍ദിച്ച ജില്ലാ കലക്ടര്‍ക്കെതിരെ അച്ചടക്ക നടപടി. സൂരജ്പുര്‍ കലക്ടർ രണ്‍ബീര്‍ ശര്‍മയെ തല്‍സ്ഥാനത്തുനിന്ന് നീക്കിയതായി മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അറിയിച്ചു. സംഭവത്തിൽ  യുവാവിനോടും കുടുംബത്തോടും മാപ്പു ചോദിക്കുന്നതായും മുഖ്യമന്ത്രി ട്വിറ്റ് ചെയ്തു. യുവാവിന്റെ ഫോണ്‍ പിടിച്ചുവാങ്ങി നിലത്തേക്ക് എറിഞ്ഞ ശേഷമാണ് കലക്ടര്‍ കരണത്തടിച്ചത്. യുവാവിനെ മര്‍ദിക്കാനും അറസ്റ്റു ചെയ്യാനും കലക്ടര്‍ പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കി.


  മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയതാണെന്ന് പറഞ്ഞ യുവാവ് മര്‍ദനമേല്‍ക്കുന്നതിനിടെ ചില കടലാസുകൾ  കലക്ടറെ കാണിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. നേരത്തെ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് രണ്‍ബീര്‍ ശര്‍മ.

  കളക്ടർ ഒരു യുവാവിന്‍റെ കരണത്തടിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം പലരും കളക്ടർക്കെതിരെ രംഗത്തെത്തുകയായിരുന്നു.

  Also Read കറങ്ങാനിറങ്ങിയത് കുതിരയുടെ മാനസിക ഉല്ലാസത്തിന്; മലപ്പുറത്ത് യുവാവ് പിടിയിൽ

  കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഛത്തീസ്ഗഡിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ലംഘിച്ച് പുറത്തിറങ്ങിയെന്നാരോപിച്ചായിരുന്നു യുവാവിനെ കളക്ടർ മർദ്ദിച്ചതെന്നാണ് ആരോപണം. യുവാവ് മരുന്നുകൾ വാങ്ങുന്നതിനായാണ് പുറത്തിറങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. കളക്ടറുടെ ചോദ്യത്തിന് മറുപടിയായി കയ്യിലുള്ള ഒരു പേപ്പർ കാണിച്ച് യുവാവ് വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് കേൾക്കാതെ കരണത്തടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഇയാളുടെ മൊബൈലും വാങ്ങി നിലത്തേക്കെറിയുന്നുണ്ട്. ഇതിന് പിന്നാലെ അടുത്ത് നിന്ന പൊലീസുകാരോടും യുവാവിനെ മർദ്ദിക്കാൻ കളക്ടർ നിർദേശിക്കുന്നുണ്ട്. അയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുന്നതും വീഡിയോയിൽ കേൾക്കാൻ സാധിക്കും.

  Published by:Aneesh Anirudhan
  First published: