• HOME
  • »
  • NEWS
  • »
  • kerala
  • »
  • VD Satheesan | പി സി ജോർജ് നടത്തിയ വിദ്വേഷ പ്രസംഗം സിപിഎമ്മിന് വേണ്ടി വിവാദ ദല്ലാൾ ആസൂത്രണം ചെയ്തത്; വി ഡി സതീശൻ

VD Satheesan | പി സി ജോർജ് നടത്തിയ വിദ്വേഷ പ്രസംഗം സിപിഎമ്മിന് വേണ്ടി വിവാദ ദല്ലാൾ ആസൂത്രണം ചെയ്തത്; വി ഡി സതീശൻ

ദല്ലാള്‍ ആരെന്നത് മാധ്യമങ്ങൾ അന്വേഷിച്ചാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.

  • Share this:
    തിരുവനന്തപുരം: മുൻ എംഎൽഎ പി സി ജോർജ് (PC George) വെണ്ണലയിൽ (Vennala) നടത്തിയ വിദ്വേഷ പ്രസംഗം (Hate Speech) സിപിഎമ്മിന് (CPM) വേണ്ടി വിവാദ ദല്ലാള്‍ ആസൂത്രണം ചെയ്തതാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് (Congress).

    എൽഡിഎഫ് കൺവീനർ ഇ പി ജയരാജനുമായും അടുത്തിടെ കോൺഗ്രസ് വിട്ട എം ബി മുരളീധരനുമായും അടുപ്പമുള്ള ‘വ്യക്തി’ ആണ് വെണ്ണലയിലെ ക്ഷേത്രത്തില്‍ പി സി ജോര്‍ജിനെ കൊണ്ടുവന്ന് പ്രസംഗിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ (VD Sastheesan) ആരോപിച്ചു. ഈ വ്യക്തി ആരെന്നത് മാധ്യമങ്ങൾ അന്വേഷിച്ചാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന എം ബി മുരളീധരനെ സിപിഎമ്മിലേക്ക് എത്തിച്ചത് ഇ പി ജയരാജന്‍റെ സുഹൃത്തായ ദല്ലാളാണെന്നും സതീശന്‍ പറഞ്ഞു.

    അതേസമയം, വി ഡി സതീശന്‍ ആരോപണം ഉന്നയിക്കുന്ന വ്യക്തി തന്‍റെ അടുത്ത സുഹൃത്താണെന്ന് എം ബി മുരളീധരൻ വ്യക്തമാക്കി.

    Also read- VD Satheesan | 'നൂറ് തികയ്ക്കാനുള്ള ഓട്ടത്തിനിടെ തക്കാളി വില നൂറായി' ; വിലക്കയറ്റത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് വി.ഡി സതീശന്‍

    'പിസി ജോര്‍ജിനെക്കാള്‍ മ്ലേച്ഛമായി സംസാരിച്ചവര്‍ ഇന്നും വിലസുന്നു'; കെ സുരേന്ദ്രന്‍

    തിരുവനന്തപുരം: പിസി ജോര്‍ജിനേക്കാള്‍(PC George) മ്ലേച്ചമായി സംസാരിച്ചവര്‍ ഇന്നും വിലസുന്നുണ്ടെന്ന് ബിജെപി(BJP) സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ (K Surendran). ഹിന്ദുക്കളെ ഭിന്നിപ്പിക്കുമെന്നു പറഞ്ഞ ഫസല്‍ ഗഫൂറിനെതിരെ സര്‍ക്കാര്‍ കേസെടുത്തോ എന്നും എന്താണ് പി.സി ജോര്‍ജിനെതിരെ മാത്രം കേസെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.

    മറ്റാളുകളെ അറസ്റ്റ് ചെയ്ത ശേഷം മതി പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്നത്. പി സി ജോര്‍ജിന്റെ പാര്‍ട്ടിക്ക് ജനാധിപത്യ സംരക്ഷണം നല്‍കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. എറണാകുളം വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ശ്രമം തുടങ്ങിയത്.

    രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ തനിക്കെതിരെ കേസെടുത്തിരിക്കുന്നത് എന്ന പി.സി.ജോര്‍ജിന്റെ വാദം തള്ളിയാണ് ജാമ്യപേക്ഷ കോടതി തള്ളിയത്. കേസില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ എറണാകുളം സെക്ഷന്‍സ് കോടതി തള്ളിയത്.
    Published by:Naveen
    First published: