• HOME
  • »
  • NEWS
  • »
  • kerala
  • »
  • PC George| മതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍; അറസ്റ്റ് ഉടൻ

PC George| മതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍; അറസ്റ്റ് ഉടൻ

സംഘർഷ സാധ്യത കണക്കിലെടുത്ത് ജോർജിനെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നിന്ന് മാറ്റി

  • Share this:
    കൊച്ചി: മത വിദ്വേഷ പ്രസംഗം (Hate Speech) നടത്തിയെന്ന കേസില്‍ കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോര്‍ജ് (PC George) പൊലീസ് കസ്റ്റഡിയില്‍. വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസില്‍ കൊച്ചി പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായ ജോര്‍ജിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്നുള്ള പൊലീസ് സംഘം എത്തിയിട്ട് അവര്‍ക്കു കൈമാറുമെന്നാണ് വിവരം. സ്റ്റേഷൻ പരിസരത്ത് ജോർജിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും സംഘടിക്കുന്നതുവഴിയുണ്ടാകാനുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത് ജോർജിനെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നിന്ന് മാറ്റിയിട്ടുണ്ട്.

    സ്റ്റേഷൻ പരിസരത്തെ സ൦ഘര്‍ഷ അവസ്ഥ കണക്കിലെടുത്താണ് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ജാമ്യം റദ്ദാക്കിയ നടപടിയില്‍ അപ്പീല്‍ പോകുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. നിയമം അനുസരിച്ചാണ് സ്റ്റേഷനില്‍ ഹാജരായതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

    വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസുമായി ബന്ധപ്പെട്ടാണ് പി സി ജോർജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായത്. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി സി ജോര്‍ജ് പൊലീസ് സ്റ്റേഷനിലെത്തിയത്. നിയമം പാലിക്കുമെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ജോര്‍ജിനെ പിന്തുണച്ച് ബിജെപിയും പ്രതിരോധിച്ച് പിഡിപിയും രംഗത്തെത്തിയതോടെ വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.



    സമുദായ സ്പര്‍ധയും വിദ്വേഷവും പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചെ‌ന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി (രണ്ട്) പി സി ജോർജിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചിരുന്നുവെങ്കിലും പാലാരിവട്ടത്ത് വീണ്ടും സമാനമായ രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തി. തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹർജി പരിഗണിച്ചായിരുന്നു മജിസ്‌ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കുകയും ജോര്‍ജിന്റെ അറസ്റ്റിന് വഴിയൊരുങ്ങുകയും ചെയ്തത്.

    Also Read- PC George| 'പി സി ജോർജിനെ വേട്ടയാടാൻ അനുവദിക്കില്ല; സർക്കാരിന്റേത് ഇരട്ടനീതി': BJP സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

    പാലാരിവട്ടം പ്രസംഗം അനന്തപുരി പ്രസംഗത്തിന്റെ തുടര്‍ച്ചയാണെന്ന് കോടതി നിരീക്ഷിച്ചു. സമാനകുറ്റം ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞത് കൊണ്ടായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ പത്ത് ദിവസത്തിനകം ജാമ്യ വ്യവസ്ഥ ലംഘിച്ചു. കോടതി നല്‍കിയ ആനുകൂല്യം പ്രതി ദുരുപയോഗം ചെയ്തുവെന്നും കോടതി ചൂണ്ടിക്കാട്ടി.

    സമുദായ സ്പര്‍ധയും വിദ്വേഷവും പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന് കുറ്റം ചുമത്തിയായിരുന്നു മുന്‍ എം എല്‍‌ എ പി സി ജോര്‍ജിനെതിരേ ആദ്യം തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് ജോര്‍ജിനെതിരേ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെ പ്രസംഗം വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് മേധാവി അനില്‍ കാന്ത് ജോര്‍ജിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ജാമ്യമില്ലാ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയിരുന്നതെങ്കിലും മെയ് ഒന്നിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും പറഞ്ഞ് പി സി ജോർജ് പറഞ്ഞിരുന്നു.

    Also Read- Sobha Surendran |'പി സി ജോർജ് നട്ടെല്ലുള്ളയാൾ; അനീതിക്കെതിരെ പ്രതികരിച്ചതിനാണ് പോലീസ് പിടിക്കാൻ നടക്കുന്നത്'; ശോഭാ സുരേന്ദ്രൻ

    തിരുവനന്തപുരം ഹിന്ദു മഹാസഭാ സമ്മേളനത്തില്‍ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ് നിലനില്‍ക്കെയാണ് പി സി ജോര്‍ജിനെതിരെ പാലാരിവട്ടത്തും സമാനമായ കേസെടുത്തത്.‌ ഇതുമായി ബന്ധപ്പെട്ട് പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് അറസ്റ്റിനുള്ള സാധ്യത മുന്നില്‍ക്കണ്ട് പി സി ജോര്‍ജ് ഒളിവില്‍ പോവുകയും ചെയ്തു. ഹൈക്കോടതിയില്‍ തിങ്കളാഴ്ച വീണ്ടും മൂന്‍ കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് ഹോക്കോടതി ജോര്‍ജിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് കൊണ്ട് ജാമ്യം റദ്ദാക്കുകയായിരുന്നു. ഹൈക്കോടി അനുവദിച്ച ഇടക്കാല മൂന്‍കൂര്‍ ജാമ്യം തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടിതിയില്‍ നല്‍കിയ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന് തടസ്സമാവില്ലെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു.
    Published by:Rajesh V
    First published: