നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ക്രിസംഘി ; 'അവന്റെ വാപ്പയെ വിളിക്കുന്നതാ; സന്തോഷം കൊണ്ട് എന്നേം വിളിക്കുന്നു'; പി.സി. ജോർജ്

  ക്രിസംഘി ; 'അവന്റെ വാപ്പയെ വിളിക്കുന്നതാ; സന്തോഷം കൊണ്ട് എന്നേം വിളിക്കുന്നു'; പി.സി. ജോർജ്

  കേരളത്തിൽ നടക്കുന്നത് താലിബാനിസം ആണെന്ന് പിസി ജോർജ് ആരോപിച്ചു

  pc george

  pc george

  • Share this:
  കോട്ടയം: ക്രിസംഘി വിളിയില്‍ പ്രതികരണവുമായി പി സി ജോര്‍ജ്. താങ്കളെ ക്രി സംഘി എന്ന് സോഷ്യൽ മീഡിയയിൽ വിളിക്കുന്നു എന്നത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ ആണ് പിസി ജോർജ് ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്ത് വന്നത്. താങ്കളുടെ പിതാവിന്റെ പേര് എന്താണ് എന്ന്  പിസി ജോർജ് മാധ്യമപ്രവർത്തകനോട് തിരിച്ചുചോദിച്ചു. പിതാവിന്റെ പേര് പറഞ്ഞതോടെ  താങ്കളെ പേര്  വിളിക്കുന്നതിൽ സന്തോഷമല്ലേ എന്ന മറുചോദ്യം. ആണെന്ന് ആ മാധ്യമപ്രവർത്തകൻ പറഞ്ഞതോടെ ഇതുതന്നെയാണ് തന്നെ ക്രിസംഘി എന്ന് വിളിക്കുന്നവരുടെ മനസ്സിലെന്നും പിസി ജോർജ് പറയും. അവന്റെ വാപ്പയെ സന്തോഷത്തോടെ വിളിക്കുന്ന പേരാണ് എന്നേം വിളിക്കുന്നത് എന്ന് പിസി ജോർജ് പറയുന്നു. ഏതായാലും  വിഷയത്തെ തമാശ പോലെ പറഞ്ഞ പിസി ജോർജ് അങ്ങനെ വിളിക്കുന്നതിൽ പ്രശ്നമൊന്നുമില്ല എന്ന് വ്യക്തമാക്കി.

  കേരളത്തിൽ നടക്കുന്നത് താലിബാനിസം ആണെന്ന് പിസി ജോർജ് ആരോപിച്ചു. മുഖ്യമന്ത്രി ഇതിന് പിന്തുണ നൽകുന്നത് ശരിയാണോ എന്നും ജോർജ് ചോദിച്ചു. വിശ്വാസികളോട് സൂക്ഷിക്കണം  എന്ന് പറഞ്ഞതിന്റെ പേരിൽ ബിഷപ്പിന്റെ താമസസ്ഥലത്തേക്ക് മാർച്ച് നടത്തി. അതിനെ നിയന്ത്രിക്കാൻ എന്ത് കൊണ്ടാണ് പിണറായിയുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടാകാത്തത് എന്നും പിസി ജോർജ് ചോദിക്കുന്നു.

  കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പ് മാർ മാത്യു അറക്കലിന്റെ പിതാവിന്റെ ശവകുടീരത്തിൽ മാലിന്യക്കൂമ്പാരം വെച്ചതായും പി സി ജോർജ് ആരോപിച്ചു. ഇത് താലിബാൻ ഭീഷണിയാണ് എന്നായിരുന്നു ജോർജിന്റെ ആരോപണം.

  ഇതിനെതിരെ ശക്തമായി നിലപാട് എടുത്തില്ലെങ്കിൽ അനുഭവിക്കേണ്ടിവരും എന്നും പിസി ജോർജ് പറയുന്നു. പിണറായി വിജയൻ അധികാരത്തിൽ ഇരിക്കുന്നത് താലിബാന്റെ പിന്തുണയോടെ  ആണ്. താലിബാനിസ്റ്റുകൾ പിന്തുണച്ച് അതോടെയാണ് പിണറായി അധികാരത്തിലെത്തിയത്. അതുകൊണ്ടാണ് പാലാ ബിഷപ്പിനെതിരെ മാർച്ച് നടത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മിണ്ടാത്തത്. മുണ്ടക്കയത്ത് കാണാതായ ജസ്ന യുടെ സംഭവവും  താലിബാനിസം ആണ്.

  Also Read-'അന്യമതസ്​ഥരെ വിവാഹം കഴിക്കുന്നത്​ വിലക്കുന്ന നിയമം കൊണ്ടുവന്നാൽ പിന്തുണയ്ക്കും': അബ്ദുൽ ഹക്കീം അസ്ഹരി

  ഈരാറ്റുപേട്ട നഗരസഭയിൽ നടന്നതും താലിബാനിസ്റ്റുകളുടെ ഇടപെടൽ ആണ്.എസ്ഡിപിഐ അംഗങ്ങൾ താലിബാനിസ്റ്റുകൾ ആണെന്നും പിസി ജോർജ് ആരോപിക്കുന്നു.കോൺഗ്രസ് അംഗത്തെ രണ്ടാഴ്ച തട്ടിക്കൊണ്ടുപോയ ശേഷമാണ് ഇന്നലെ വോട്ടെടുപ്പിന് കൊണ്ടുവന്നത്.ഈരാറ്റുപേട്ടയിൽ സിപിഎം കള്ള കച്ചവടമാണ് നടത്തിയത്.

  പാലാ ബിഷപ്പിനെതിരെ ആയ പ്രശ്നം തീർക്കാൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും  പാണക്കാട് തങ്ങളും ഇടപെടണം എന്ന് പി സി ജോർജ് ആവശ്യപ്പെട്ടു. ഈ നേതാക്കളെല്ലാം മാന്യന്മാരാണ്. കേരളത്തിൽ നടക്കുന്നതാലിബാൻ ഇടപെടൽ തള്ളിപ്പറയണം. അതോടെ പ്രശ്നം തീരും എന്നും പിസി ജോർജ് പറയുന്നു.

  ക്രിസ്ത്യാനികൾ ഹിന്ദുമതത്തിലേക്ക് ആണ് വലിയതോതിൽ പരിവർത്തനം ചെയ്യപ്പെടുന്നത് എന്ന ആരോപണത്തെ പിസി ജോർജ്ജ് തള്ളിക്കളയുന്നു.സത്യത്തിൽ ഹിന്ദുക്കൾ ആണ് ക്രിസ്ത്യാനികൾ എന്നാണ് ജോർജ് ചൂണ്ടിക്കാട്ടുന്നത്. ഹിന്ദുക്കളെ മത പരിവർത്തനം നടത്തിയാണ് ക്രിസ്ത്യാനികൾ ആയത്. പട്ടികജാതി വിഭാഗത്തിൽ പെട്ടവരാണ് അനുകൂല്യം കിട്ടാത്തതുകൊണ്ട് തിരിച്ച് ഹിന്ദുമതത്തിലേക്ക് പോകുന്നത്.

  Also Read-'പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയാറല്ല'; കോൺഗ്രസ് വിട്ട കെ പി അനിൽകുമാർ സിപിഎമ്മിൽ ചേർന്നു

  പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആദ്യം പാലാ ബിഷപ്പിനെ തള്ളി പറഞ്ഞതിനെ പിസി ജോർജ് ന്യായീകരിക്കുന്നു. കാര്യങ്ങൾ വിശദമായി പഠിക്കാത്തത് കൊണ്ടാണ് പ്രതിപക്ഷനേതാവ് ആദ്യം ബിഷപ്പിനെ തള്ളിപ്പറഞ്ഞത്. ആദ്യം നേതാക്കൾ പ്രതിപക്ഷനേതാവിന്   ശരിയായ വിവരം നൽകിയില്ല. നേരിട്ട് വിളിച്ചു താൻ കാര്യങ്ങൾ ബോധ്യപ്പെടുത്തി എന്നും പിസി ജോർജ് പറയുന്നു.

  പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ പൂർണമായും പിന്തുണച്ചാണ് കോട്ടയം പ്രസ് ക്ലബ്ബിൽ പിസി ജോർജ് വാർത്താസമ്മേളനം നടത്തിയത്. മറ്റ് ബിഷപ്പുമാരുമായി  ചർച്ച ചെയ്‌ത ശേഷം ആണ് പാലാ ബിഷപ്പ് നിലപാട് പറഞ്ഞത് എന്ന് പി സി ജോർജ് പറയുന്നു. തന്നോട് പല ബിഷപ്പുമാരും ഇക്കാര്യം പറഞ്ഞു.അവർക്ക് എല്ലാം ഇതേ നിലപാട് ആണ് ഉള്ളത്.പാലാ ബിഷപ്പിനെക്കാൾ ഇക്കാര്യത്തിൽ ശക്തമായ വികാരം മറ്റ് ബിഷപ്പുമാർക്ക് ഉണ്ട് എന്നും പി സി ജോർജ് വ്യക്തമാക്കി.
  Published by:Jayesh Krishnan
  First published: