• HOME
  • »
  • NEWS
  • »
  • kerala
  • »
  • PC George| പൊലീസ് ആവശ്യപ്പെടുന്ന സമയം ചോദ്യം ചെയ്യലിന് ഹാജരാകാം; ഫോർട്ട് എസിപിയോട് പി സി ജോർജ്

PC George| പൊലീസ് ആവശ്യപ്പെടുന്ന സമയം ചോദ്യം ചെയ്യലിന് ഹാജരാകാം; ഫോർട്ട് എസിപിയോട് പി സി ജോർജ്

വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യം ചെയ്യലിന് തിരുവനന്തപുരത്ത് എത്താനുള്ള പൊലീസിന്റെ നിർദേശം തള്ളിയാണ് ജോർജ് ഇന്നലെ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായത്. ആരോഗ്യ പ്രശ്നങ്ങളും രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലെ ഉത്തരവാദിത്തവും ചൂണ്ടിക്കാട്ടിയാണ് ഇന്നലത്തെ ചോദ്യം ചെയ്യലിൽനിന്ന് പിസി ഒഴിവായത്.

  • Share this:
    കോട്ടയം: വിദ്വേഷ പ്രസം​ഗ കേസിൽ (hate speech case) ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറെന്ന് അറിയിച്ച് പി സി ജോർജ് (PC George) പൊലീസിന് (Kerala Police)കത്തയച്ചു. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർക്കാണ് കത്ത് അയച്ചത്. ആരോ​ഗ്യ പ്രശ്നങ്ങളാലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാലും ആണ് ചോദ്യം ചെയ്യലിന് വരാൻ വൈകിയതെന്ന് പി സി ജോർജ് നൽകിയ കത്തിൽ പറയുന്നു. സമയവും സ്ഥലവും മുൻകൂട്ടി അറിയിച്ചാൽ ഉപകാരമാകുമെന്നും പൊലീസിന് നൽകി കത്തിൽ പി സി ജോർജ് പറയുന്നു.

    കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് അറിയിച്ച് പൊലീസ് പി സി ജോർജിന് കത്ത് നൽകിയെങ്കിലും ഹാജരാകാനില്ലെന്ന് വ്യക്തമാക്കിയ ജോർജ് തൃക്കാക്കരയിൽ എൻ ഡി എയുടെ പ്രചാരണത്തിനെത്തുകയായിരുന്നു.

    കത്തിന്റെ പൂർണരൂപം

    ഷാജി എസ്.
    പോലീസ് അസിസ്റ്റന്റ് കമ്മീഷണർ
    ഫോർട്ട്‌ സബ് ഡിവിഷൻ

    സൂചന :- 28/05/2022 -ൽ താങ്കൾക്ക് നൽകിയ കത്ത്

    ബഹുമാനപ്പെട്ട ഓഫീസർ,

    ഞാൻ തൃക്കാക്കര നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണത്തിൽ ആയതിനാലും, അതോടൊപ്പം തന്നെ എന്റെ നിലവിലെ ആരോഗ്യവസ്ഥയിൽ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് ദീർഘ ദൂരം യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ആയതിനാലുമാണ് ഇന്ന് തെളിവെടുപ്പിനായി ഹാജരാകാതിരുന്നത്. ഈ വിവരങ്ങൾ മേൽ സൂചന കത്ത് പ്രകാരം താങ്കളെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പരസ്യ പ്രചരണം ഇന്ന് വൈകിട്ട് 6 മണിക്ക് അവസാനിച്ച സാഹചര്യത്തിൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവ് പ്രകാരം തെളിവെടുപ്പ് ആവശ്യത്തിലേക്കായി താങ്കൾ നിർദ്ദേശിക്കുന്ന സമയത്ത് ഞാൻ ഹാജരാകുമെന്ന് അറിയിക്കുന്നു. ഞാൻ ഇപ്പോൾ ഈരാറ്റുപേട്ടയിലെ എന്റെ വസതിയിലാണുള്ളത്, ഹാജരാകാനുള്ള തിയതിയും സമയവും മുൻകൂട്ടി രേഖമൂലം അറിയിച്ചാൽ ഉപകാരമായിരുന്നു എന്ന് അറിയിക്കുന്നു..



    പി.സി. ജോർജ്
    ചെയർമാൻ
    കേരള ജനപക്ഷം (സെക്യൂലർ)
    പ്ലാത്തോട്ടത്തിൽ ഹൗസ്
    അരുവിത്തുറ പി.ഒ
    ഈരാറ്റുപേട്ട

    അതേസമയം, പി സി ജോർജ് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നിർദ്ദേശം അവഗണിച്ച് ഉപതെരഞ്ഞെടുപ്പു നടക്കുന്ന തൃക്കാക്കരയിൽ പ്രചാരണത്തിന് പോയത് ജാമ്യ ഉപാധികളുടെ ലംഘനമാണോ എന്നതിൽ പൊലീസ് നിയമോപദേശം തേടും. ജോർജ് വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച് വീണ്ടും സംസാരിച്ചതായി കോടതിയിൽ അറിയിക്കാനാണ് പൊലീസിന്റെ തീരുമാനം. ശബ്ദ സാമ്പിൾ ശേഖരണം ഈരാറ്റുപേട്ടയിലേക്ക് മാറ്റണമെന്ന ജോർജിന്‍റെ ആവശ്യവും അംഗീകരിക്കില്ല.

    Also Read- V Sivankutty | 'പി.സി.ജോര്‍ജിന്റേത് അറവുശാലയിലെ പോത്തിന്റെ കരച്ചില്‍'; മന്ത്രി വി ശിവന്‍കുട്ടി

    വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യം ചെയ്യലിന് തിരുവനന്തപുരത്ത് എത്താനുള്ള പൊലീസിന്റെ നിർദേശം തള്ളിയാണ് ജോർജ് ഇന്നലെ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായത്. ആരോഗ്യ പ്രശ്നങ്ങളും രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലെ ഉത്തരവാദിത്തവും ചൂണ്ടിക്കാട്ടിയാണ് ഇന്നലത്തെ ചോദ്യം ചെയ്യലിൽനിന്ന് പിസി ഒഴിവായത്. പകരം, ചൊവ്വ ,ബുധൻ ദിവസങ്ങളിൽ എത്താൻ തയാറാണന്നും പൊലീസിനെ അറിയിച്ചിരുന്നു.

    എന്നാൽ ജോർജിന് സൗകര്യമുള്ള മറ്റൊരു ദിവസത്തേക്കു ചോദ്യംചെയ്യൽ മാറ്റേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. പകരം ഇന്നലെ ചോദ്യം ചെയ്യലിനു വരാതിരുന്നത് ജാമ്യ ഉപാധികളുടെ ലംഘനമാണോയെന്നു പരിശോധിക്കും. അതിനുശേഷം കോടതിയെ അറിയിച്ചിട്ടാവും തുടർനടപടി നിശ്ചയിക്കുക.

    Also Read-PC George | 'കൂടെ കിടന്നവനെ രാപ്പനി അറിയൂ'; രണ്ടുവർഷമായി SDPI-യുമായി അടുത്ത ബന്ധം പുലർത്തി, അവർ ഇന്ത്യയെ സ്നേഹിക്കുന്നവരല്ല': പി സി ജോർജ്

    പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിൽ ജോർജിന് വിലക്കില്ല. പക്ഷേ, അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. അതിനാൽ ചോദ്യം ചെയ്യൽ ഒഴിവാക്കി പൊതുപരിപാടിക്ക് പോയതിലെ നിയമ ലംഘനമാണ് പൊലീസ് ആയുധമാക്കാൻ ശ്രമിക്കുന്നത്. കൂടാതെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ചതും പരിശോധിക്കും. ശബ്ദ സാംപിൾ പരിശോധന വീടിനു സമീപത്തേക്കു മാറ്റണമെന്നും ജോർജ് ആവശ്യപ്പെട്ടിരുന്നു. അത് പറ്റില്ല, തിരുവനന്തപുരത്തു തന്നെ നടത്തണം എന്നാണ് പൊലീസിന്റെ നിലപാട്.
    Published by:Rajesh V
    First published: