നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആചാരസംരക്ഷണത്തിന് ആരുമായും കൂട്ടുചേരുമെന്ന് ജനപക്ഷം

  ആചാരസംരക്ഷണത്തിന് ആരുമായും കൂട്ടുചേരുമെന്ന് ജനപക്ഷം

  പി സി ജോർജ്

  പി സി ജോർജ്

  • Share this:
   തിരുവനന്തപുരം: നിയമസഭയില്‍ ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലുമായി സഹകരിക്കാനുള്ള പി.സി ജോര്‍ജിന്റെ തീരുമാനം അംഗീകരിച്ച് കേരള ജനപക്ഷം.

   ആചാര സംരക്ഷണത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ആരുമായും കൂട്ടു ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തിരുവനന്തപുരത്ത് ചേര്‍ന്ന ജനപക്ഷം സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചു.

   ശബരിമലയില്‍ അനാവശ്യ തിടുക്കം; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സി.പി.ഐ

   ബി.ജെ.പിയുമായി സഹകരിക്കുമെങ്കിലും ഏതെങ്കിലും മുന്നണിയുടെ ഭാഗമാകുന്നതു സംബന്ധിച്ച് ഇപ്പോള്‍ തീരുമാനം എടുക്കേണ്ടതില്ല. തെരഞ്ഞെടുപ്പുകളില്‍ ഇങ്ങോട്ട് സഹായിക്കുന്നവരെ തിരിച്ചു സഹായിക്കാനും യോഗം തീരുമാനിച്ചു.

   ഇടതു മുന്നണിയുടെ ആചാരവിരുദ്ധ നടപടികള്‍ക്കെതിരെ സമരപരിപാടികള്‍ സംഘടിപ്പിക്കാനും ജനപക്ഷം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒ രാജഗോപാലിനൊപ്പം ഒറ്റ ബ്ലോക്കായി നിയമസഭയില്‍ ഇരിക്കുമെന്ന് ജനപക്ഷം നേതാവ് പി.സി ജോര്‍ജ് എം.എല്‍.എ പ്രഖ്യാപിച്ചിരുന്നു.
   First published:
   )}