മരടിലെ ഫ്ലാറ്റുകൾ നിലം പതിച്ചപ്പോൾ നീതി നടപ്പാക്കി എന്നാണ് പലരും പറയുന്നത്. എന്നാൽ ഫ്ലാറ്റുകൾ പൊളിച്ചതിൽ അതിയായ ദുഃഖവും പ്രതിഷേധവും ഉണ്ടെന്ന് പി.സി. ജോർജ് എംഎൽഎ.
സുപ്രീം കോടതി വിധിയിൽ അഭിപ്രായവ്യത്യാസമുണ്ട്. ഇത്തരത്തിലുള്ള ഒരു വിധി തെറ്റ് തന്നെയാണ്. പ്രദേശത്തെ സ്ത്രീകൾ ഇനി പ്രസവിക്കരുതെന്ന് അപേക്ഷിക്കുകയാണെന്നും പി.സി. ജോർജ് പറഞ്ഞു.
അവിടെ ഉപയോഗിച്ചിരിക്കുന്ന രാസപദാർത്ഥങ്ങളും പൊടിപടലങ്ങളും ശ്വസിച്ചാൽ ജനിക്കുന്ന കുഞ്ഞുങ്ങളെ അത് ബാധിച്ചേക്കും.ഫ്ലാറ്റുകൾ നിയമവിരുദ്ധം എങ്കിൽ അത് പണിയാൻ അനുമതി നൽകിയ ഉദ്യോഗസ്ഥരുടെ പേരിലും നടപടി സ്വീകരിക്കണം. കെട്ടിടം തകർക്കാതെ അത് ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചവർക്ക് വെറുതെ കൊടുക്കാമായിരുന്നു. ഈ നടപടി കൊണ്ട് മാത്രം നിയമ ലംഘനങ്ങൾ തടയാൻ ആവില്ലെന്നും പി.സി. ജോർജ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.