നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയം ജില്ലാ പഞ്ചായത്ത് ആര് ഭരിക്കണമെന്ന് 'ജനപക്ഷം' തീരുമാനിക്കും; പിസി ജോർജ്

  കോട്ടയം ജില്ലാ പഞ്ചായത്ത് ആര് ഭരിക്കണമെന്ന് 'ജനപക്ഷം' തീരുമാനിക്കും; പിസി ജോർജ്

  എൽ.ഡി.എഫ് എന്നോ യു.ഡി.എഫ് എന്നോ നോക്കില്ല. വ്യക്തിപരമായ കഴിവിനാണ് വോട്ട്.

  pc george

  pc george

  • Share this:
   കോട്ടയം: ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും വോട്ട് ചെയ്യണമെന്നും വ്യക്തിപരമായ മാന്യത നോക്കി വേണം വോട്ട് ചെയ്യാനെന്നും പി.സി ജോർജ് എംഎൽഎ. സർക്കാരിനെതിരായ ജനവികാരം തിരഞ്ഞെടുപ്പിൽ ഉണ്ടാകില്ലന്നും വ്യക്തിപരമായ കഴിവിനാണ് വോട്ടെന്നും അദ്ദേഹം പറഞ്ഞു.

   എൽ.ഡി.എഫ് എന്നോ യു.ഡി.എഫ് എന്നോ നോക്കില്ല. വ്യക്തിപരമായ കഴിവിനാണ് വോട്ട്. കോട്ടയം ജില്ലാ പഞ്ചായത്ത് ആര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കുമെന്നും പിസി ജോർജ് വ്യക്തമാക്കി.

   You may also like:Local Body Elections 2020 Live Updates| പോളിംഗ് നിരക്ക് 50% കടന്നു; ഏറ്റവും കൂടുതൽ ആളുകൾ വോട്ട് രേഖപ്പെടുത്തിയത് വയനാട്

   കുറ്റിപ്പാറ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിൽ രാവിലെ 9.30 ഓടെ എത്തി പിസി ജോർജ് വോട്ട് ചെയ്തു. ഭാര്യ ഉഷ, മരുമകള്‍ പാര്‍വതി എന്നിവര്‍ക്കൊപമെത്തിയാണ് പി.സി വോട്ട് ചെയ്തത്.

   സര്‍ക്കാരിനെതിരായ ജനവികാരമല്ല തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലയിൽ ഇതുവരെ 53.07 ശതമാനമാണ് വോട്ടിങ്.
   Published by:Naseeba TC
   First published:
   )}