നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കേരളത്തില്‍ കൂട്ടുത്തരവാദിത്വം നഷ്ടമായ സര്‍ക്കാര്‍'; യുഡിഎഫിന്‍റെ അവിശ്വാസം പിന്തുണക്കുമെന്ന് പി.സി.ജോര്‍ജ് MLA

  'കേരളത്തില്‍ കൂട്ടുത്തരവാദിത്വം നഷ്ടമായ സര്‍ക്കാര്‍'; യുഡിഎഫിന്‍റെ അവിശ്വാസം പിന്തുണക്കുമെന്ന് പി.സി.ജോര്‍ജ് MLA

  മുഖ്യമന്ത്രി മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ തന്നിഷ്ടത്തോടെ ഭരിക്കുകയാണെന്നും പി.സി.ജോര്‍ജ് കുറ്റപ്പെടുത്തി

  pc george

  pc george

  • Share this:
   തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്ന് സ്വതന്ത്ര എംഎല്‍എ പി.സി.ജോര്‍ജ്. കേരളത്തില്‍ കൂട്ടുത്തരവാദിത്വം നഷ്ടമായ സര്‍ക്കാരാണ്. മുഖ്യമന്ത്രി മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ തന്നിഷ്ടത്തോടെ ഭരിക്കുകയാണെന്നും പി.സി.ജോര്‍ജ് കുറ്റപ്പെടുത്തി.

   മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ല. അതിനാലാണ് യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസത്തെ പിന്തുണയ്ക്കുന്നത്. ഭരണാധികാരികള്‍ ദുഷിച്ചാല്‍ പ്രകൃതി കോപിക്കുമെന്നാണ്. പ്രകൃതി കോപങ്ങള്‍ പോലും ഭരണാധികാരി ദുഷിച്ചതിനാലാണെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും പി.സി ജോര്‍ജ് പറഞ്ഞു.

   സംസ്ഥാനത്ത് മന്ത്രിമാര്‍ക്ക് യാതൊരു വിലയുമില്ല. കുട്ടി സഖാക്കന്മാരാണ് ഭരിക്കാനിറങ്ങിയിരിക്കുന്നത്. ഇവരുടെ ഭരണം ഈ നാട് നശിപ്പിക്കും. മുഖ്യമന്ത്രി ഇതിനൊക്കെ എന്ത് മറുപടി നല്‍കുമെന്ന് അറിഞ്ഞതിനു ശേഷം മാത്രമേ വോട്ട് ചെയ്യുകയുള്ളുവെന്നും അല്ലെങ്കില്‍ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

   അതേസമയം രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് മുന്നണികളുടെ ജയപരാജയങ്ങളെ സ്വാധീനിക്കാത്തതിനാല്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.
   Published by:user_49
   First published:
   )}