ദുരിത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ലഭിച്ച പൂഞ്ഞാർ എം.എൽ.എ. പി.സി. ജോർജ് ജനങ്ങൾക്ക് വേണ്ടി മുന്നറിയിപ്പുമായി രംഗത്ത്. ഈ വരുന്ന ഓഗസ്റ്റ് 14, 15 തീയതികളിൽ ഉണ്ടാവാൻ സാധ്യതയുള്ള മഴക്കെടുതി മുൻകൂട്ടി കണ്ടാണ് പി.സി. ജോർജ് സന്ദേശവുമായി എത്തുന്നത്. സന്ദേശം ഇങ്ങനെ:
"പൂഞ്ഞാർ തെക്കേകര, തീക്കോയി, കൂട്ടിക്കൽ പഞ്ചായത്തുകളിലെ മലയോര മേഖലയിൽ താമസിക്കുന്ന മുഴുവൻ ആളുകളും ആഗസ്റ്റ് 15 വരെയുള്ള തിയതികളിൽ വലിയ മഴക്കും ഉരുൾപെട്ടലിനും സാധ്യതയുള്ളതിനാൽ രാത്രി കാലങ്ങളിൽ സുരക്ഷിതമായ കേന്ദ്രങ്ങളിൽ മാത്രമേ താമസിക്കാവു എന്ന് ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. പ്രസ്തുത പഞ്ചായത്തുകളിൽ ക്യാമ്പുകളും ക്രമീകരിച്ചിട്ടുണ്ട്, എല്ലാവരും ഇതിനോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു."
രാത്രി കാലങ്ങളിൽ എന്തുകൊണ്ടും ക്യാമ്പുകൾ ആണ് സുരക്ഷിതം എന്ന് വോയിസ് മെസ്സേജ് വഴിയും ജോർജ് പറയുന്നു. പകൽ സമയം ക്യാമ്പിന് പുറത്ത് ഭീതിയില്ലാതെ കഴിയാം എന്നും സന്ദേശത്തിലുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.