നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Bineesh Kodiyeri 'നല്ല പയ്യനാ; പണ്ട് അറസ്റ്റ് വാറണ്ട് വന്നപ്പോൾ മൂന്നു മാസം എന്റെ വീട്ടിൽ താമസിച്ചിട്ടുണ്ട്': പിസി ജോർജ്

    Bineesh Kodiyeri 'നല്ല പയ്യനാ; പണ്ട് അറസ്റ്റ് വാറണ്ട് വന്നപ്പോൾ മൂന്നു മാസം എന്റെ വീട്ടിൽ താമസിച്ചിട്ടുണ്ട്': പിസി ജോർജ്

    മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്കെതിരെ തെളിവ് ഹാജരാക്കാൻ കർണാടക സർക്കാരിന് കഴിഞ്ഞില്ല എന്നും പിസി ജോർജ് ചൂണ്ടിക്കാട്ടി.

    • Share this:
    കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ പൂർണ്ണമായും പിന്തുണച്ചാണ് പൂഞ്ഞാർ മുൻ എംഎൽഎയും ജനപക്ഷം സെക്കുലർ ചെയർമാനുമായ പിസി ജോർജ് രംഗത്തുവന്നത്. മയക്കുമരുന്ന് കേസിൽ അടക്കം ബിനീഷ് കോടിയേരിയെ കുടുക്കാനുള്ള ശ്രമമാണ് നടന്നത് എന്ന് പിസി ജോർജ് പറയുന്നു. ഹൈക്കോടതിയിൽ ബിനീഷ് കൊടിയേരിയും പിസി ജോർജിന്റെ മകൻ ഷോൺ ജോർജും സുഹൃത്തും ചേർന്ന് തുടങ്ങിയ വക്കീൽ ഓഫീസിനെ കുറിച്ചുള്ള ചോദ്യങ്ങൾ പിസി ജോർജ് മറുപടി നൽകുന്നത്.  ബിനീഷ് കോടിയേരിയെ മുൻപു മുതൽ അറിയാമെന്നും വളരെ നല്ല ചെറുപ്പക്കാരനാണ് എന്നും പിസി ജോർജ്  അഭിപ്രായപെട്ടു.

    'കോടിയേരിയുടെ മകൻ ബിനീഷ് എന്നു പറയുന്ന ചെറുപ്പക്കാരൻ നല്ലൊരു പയ്യനാണ്. അവനെപ്പറ്റി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് അറിയാവുന്നത് പോലെ ആർക്കും അറിയില്ലല്ലോ. അവൻ പഠിക്കുന്ന കാലത്തു തന്നെ, കണ്ണൂരുകാരുടെ രക്തം അല്പം ചൂടുള്ളത് ആണല്ലോ, അതിന്റെ കുഴപ്പം അല്ലാതെ മറ്റൊന്നും ഇല്ല. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇവനെ അറസ്റ്റ് ചെയ്യാൻ ഓർഡർ ഇട്ടതാണ്. അക്കാലത്ത് ഇവന്റെ അമ്മ കരഞ്ഞു പറഞ്ഞതാണ്, കോടിയേരി മിണ്ടാതിരുന്നു, ഞാൻ ഈരാറ്റുപേട്ടയിൽ കൊണ്ടുപോയി മൂന്നുമാസം എന്റെ വീട്ടിൽ താമസിപ്പിച്ചു അവനെ. നല്ല പയ്യനായിരുന്നു അവൻ. അടുക്കളയിൽ കഞ്ഞി വെക്കാൻ വരെ ഉഷയ്ക്ക് കൂട്ടായിരുന്നു. പിള്ളേര് എല്ലാവരുമായി നല്ല കമ്പനി ആയിരുന്നു. നല്ലൊരു പയ്യനായിരുന്നു അവൻ. കയ്യിലിരിപ്പ് വളരെ നല്ലതാണ്. എന്നെ വിശ്വസിക്കൂ. പാവം ചെറുക്കനാണ്. പിസി ജോർജ് വാചാലനായി.

    മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്കെതിരെ തെളിവ് ഹാജരാക്കാൻ കർണാടക സർക്കാരിന് കഴിഞ്ഞില്ല എന്നും പിസി ജോർജ് ചൂണ്ടിക്കാട്ടി.

    'അവൻ പണമുണ്ടാക്കാൻ പോയി. കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ. പണം ഉണ്ടാക്കാൻ നോക്കിയപ്പോൾ കർണാടക സർക്കാർ അവനെ ഒരുവർഷം പിടിച്ച് ജയിലിലിട്ടു. ഹൈക്കോടതി ചോദിച്ചു എന്താണ് ഇവന്റെ പേരിൽ തെറ്റ്!!. ഉത്തരം പറയാൻ സർക്കാരിന് ഒന്നും ഉണ്ടായിരുന്നില്ല. നിയമമനുസരിച്ച് ഇവൻ ചെയ്ത തെറ്റ് എന്താണ്. സർക്കാരിന്  ഇതുവരെ മറുപടി പറയാൻ കഴിഞ്ഞില്ല. അങ്ങനെയാണ് ജാമ്യം കിട്ടി പുറത്തിറങ്ങുന്നത്. ജോർജ്ജ് കൂട്ടിച്ചേർത്തു.

    ഹൈക്കോടതിയിൽ ഓഫീസ് തുറന്നതിനെയും പിസി ജോർജ് ന്യായീകരിച്ചു. അവൻ ഒരു നല്ല വക്കീൽ ആകും. എന്റെ മകൻ ഷോൺ ജോർജ് രണ്ടു കൊല്ലമായി പ്രാക്ടീസ് ചെയ്യുകയാണ്. കോട്ടയം ഈരാറ്റുപേട്ട പാലാ എന്നിവിടങ്ങളാണ് പ്രാക്ടീസ്. പഴയ ഇലക്ഷൻ കമ്മീഷന്റെ മകൻ നീനവും ചേർന്നാണ് ഓഫീസ്. ഉദ്ഘാടനം ചെയ്ത് അരമണിക്കൂറിനുള്ളിൽ നാല് കേസ് അവർക്ക് കിട്ടിയിട്ടുണ്ട്. അവരുടെ തൊഴിൽ നന്നായി നടക്കും എന്നാണ് എന്റെ പ്രതീക്ഷ. സ്വന്തം കേസുകളും ഇനി ബാധിക്കാം. താൻ ഹൈക്കോടതിയിൽ അങ്ങനെ പോയിട്ടുണ്ട് എന്നും പിസി ജോർജ് പറയുന്നു.

    ഷോൺ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കില്ല എന്നും പിസി ജോർജ് പറയുന്നു. രണ്ടുദിവസം എറണാകുളത്ത് പ്രാക്ടീസ് ചെയ്യും. ബാക്കി അഞ്ചു ദിവസം ഈരാറ്റുപേട്ടയിൽ ഉണ്ടാകും. ജില്ലാ പഞ്ചായത്തിൽ ഒറ്റക്ക് വിജയിച്ച ആളാണ് ഷോൺ. ഏറ്റവും നല്ല മെമ്പറായി തന്നെ പ്രവർത്തിക്കും. സമയം ഉള്ളതുപോലെ കേസ് വാദിക്കും. ഭാവിയിലെ എംഎൽഎ ആയാൽ അത്ഭുതപ്പെടേണ്ട എന്നും ഷോണിനെ കുറിച്ച് പിസി ജോർജ് പറയുന്നു.

    കോടിയേരിയുടെ മകനും ഷോണും ഒരുമിച്ച് പഠിച്ചതാണ്. താൻ എംഎൽഎ ആയിരുന്ന കാലത്ത് തിരുവനന്തപുരത്ത് എംഎൽഎ ക്വാർട്ടേഴ്സിൽ ഈ കുട്ടികൾ മൂന്നുപേരും ഒരുമിച്ചു വരുമായിരുന്നു. അങ്ങനെയൊരു ബന്ധം ഉള്ളതുകൊണ്ടാണ് ഷോണിനോട് നിർബന്ധമായും ഹൈക്കോടതിയിൽ ബിനീഷിന്റെ ഒപ്പം പോകണമെന്ന് താൻ പറഞ്ഞത്. എന്നോട് ചോദിച്ചിട്ടാണ് ഷോൺ ഈ തീരുമാനമെടുത്തത്. അങ്ങനെയാണ് താൻ ഉദ്ഘാടനം ചെയ്യാൻ കൊച്ചിയിൽ പോയത്. സിപിഎം സമ്മേളനത്തിന്റെ തിരക്കിൽ ആയതിനാലാണ് കോടിയേരിക്ക് വരാൻ കഴിയാതെ പോയത്.  ഭാവിയിൽ എൽഡിഎഫുമായി ഉള്ള ഒരു പാലമായി ഇത് മാറുമോ എന്ന ചോദ്യത്തിന് ഒരു കുന്തവും ഇല്ല എന്നായിരുന്നു ജോർജിന്റെ  മറുപടി. താൻ ഇപ്പോഴും എൽഡിഎഫ് വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. ബിനീഷിനെതിരെയുള്ള നെഗറ്റീവ് ഇമേജ് മാറാൻ ആണ് താൻ ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്തത്. കള്ളത്തരത്തിന് താൻ ഒരിടത്തും കൂട്ടുനിൽക്കില്ല എന്ന് പൊതുജനത്തിന് അറിയാം. മകൻ തെറ്റ് ചെയ്താലും അത് തെറ്റാണെന്ന് പറയുന്ന ആളാണ് ഞാൻ. ആ നിലയ്ക്ക് ബിനീഷിനെ കുറിച്ച് തനിക്ക് നല്ല അഭിപ്രായം മാത്രമാണ് ഉള്ളത്. ഒരു നല്ല ചെറുപ്പക്കാരനെ വെറുതെ അങ്ങനെ നശിപ്പിക്കുകയാണ് എന്നും ബിനീഷിനെതിരായ ആരോപണങ്ങളെക്കുറിച്ച് പിസി ജോർജ് പറയുന്നു.
    Published by:Sarath Mohanan
    First published: