നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഞമ്മൾടെ മാത്രം കൂടെ നിന്നാൽ മതേതരം, അല്ലെങ്കിൽ വർഗീയം'; ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്ന് പി സി ജോർജ്

  'ഞമ്മൾടെ മാത്രം കൂടെ നിന്നാൽ മതേതരം, അല്ലെങ്കിൽ വർഗീയം'; ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്ന് പി സി ജോർജ്

  "ഞമ്മൾടെ" മാത്രം കൂടെ നിന്നാൽ മതേതരം അല്ലെങ്കിൽ വർഗ്ഗീയം . അതിനു കുട പിടിക്കാൻ വോട്ട് ബാങ്ക് പേടിയുള്ള അഭിനവ 'മൈ'ക്കുട്ടിമാരെയും 'കുന്ന' പ്പള്ളിക്കാരെയും കിട്ടും. പൂഞ്ഞാറുകാരൻ പ്ലാത്തോട്ടത്തിൽ ചാക്കോ മകൻ ജോർജിനെ കിട്ടില്ല.- പി സി ജോർജ്

  പി.സി ജോർജ്

  പി.സി ജോർജ്

  • Share this:
   കോട്ടയം: 'ഞമ്മൾടെ' മാത്രം കൂടെ നിന്നാൽ മതേതരം അല്ലെങ്കിൽ വർഗീയം എന്നതാണ് ചിലരുടെ നിലപാടെന്ന് ജനപക്ഷം നേതാവ് പി സി ജോർജ്. അതിന് കുടുപിടിക്കാൻ വോട്ട് ബാങ്ക് പേടിയുള്ള അഭിനവ 'മൈ'ക്കുട്ടിമാരെയും 'കുന്ന' പ്പള്ളിക്കാരെയും കിട്ടും
   പൂഞ്ഞാറുകാരൻ പ്ലാത്തോട്ടത്തിൽ ചാക്കോ മകൻ ജോർജിനെ കിട്ടില്ലെന്നും പി സി ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. പോപ്പുലർ ഫ്രണ്ട് വേദികളിലും മുസ്ലിം വേദികളിലും ഞാൻ പ്രസംഗിച്ചപ്പോൾ ഒരു ഹൈന്ദവനും ക്രൈസ്തവനും എന്നെ സുടാപ്പി ആക്കിയില്ലെന്നും ജോർജ് പറയുന്നു.

   പി സി ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

   ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

   പോപ്പുലർ ഫ്രണ്ട് വേദികളിലും മുസ്ലിം വേദികളിലും ഞാൻ പ്രസംഗിച്ചപ്പോൾ ഒരു ഹൈന്ദവനും ക്രൈസ്തവനും എന്നെ സുടാപ്പി ആക്കിയില്ല.
   റോഡ് വീതി കൂട്ടാൻ അരുവിത്തുറ പള്ളിയുടെ മതിൽ ബലമായി പൊളിച്ചപ്പോൾ പോലും ഒരു അരുവിത്തുറക്കാരനും എന്നെ ഊര് വിലക്കിയില്ല.
   ഒരുപാട് ആരാധനാലയങ്ങൾ പണിയാൻ സംഭാവന കൊടുത്തപ്പോൾ ആരും ഒന്നും പറഞ്ഞില്ല. പക്ഷെ നരേന്ദ്ര മോദിയുടെ ചിത്രം ആലേഖനം ചെയ്ത ടി ഷർട്ട് ഉയർത്തി കാട്ടിയപ്പോൾ ഞാൻ "ചിലർക്ക് " വെറുക്കപെട്ടവനായി.
   സീത ദേവിയുടെ നഗ്ന ചിത്രം വരച്ച എം എഫ് ഹുസൈന് അവാർഡ് കൊടുത്തപ്പോൾ വിമർശനം ഉന്നയിച്ചപ്പോളും എന്നെ 'ചിലർ ' ആക്രമിച്ചു.
   ശബരിമലയിൽ ആചാര സംരക്ഷണത്തിന് മുന്നിൽ നിന്ന് പട നയിച്ചപ്പോൾ എന്നെ " ചിലർ "ആർ എസ് എസ് ആയി ചിത്രീകരിച്ചു .
   ശബരിമല വിഷയത്തിന്റെ പേരിൽ കെ സുരേന്ദ്രന് പിന്തുണ കൊടുത്തപ്പോൾ എന്നെ ഊര് വിലക്കാൻ ഒരു പ്രദേശത്തെ മഹല്ലുകളിൽ ഫത്വ പുറപ്പെടുവിച്ചു.
   (എന്നെ ഞാൻ ഒരുപാട് സ്നേഹിച്ച ഒരു സമൂഹം ചിലർ പരത്തിയ തെറ്റിദ്ധാരണയുടെ പുറത്തു ഒരുപാട് കയറി ചൊറിഞ്ഞപ്പോൾ ഞാനും ഒന്ന് മാന്തി. അതിൽ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. )
   രാമക്ഷേത്ര നിർമ്മാണത്തിന് പൈസ കൊടുത്തപ്പോൾ വീണ്ടും ഞാൻ "ചിലർക്ക് " വർഗ്ഗീയ വാദിയായി .
   "ഞമ്മൾടെ" മാത്രം കൂടെ നിന്നാൽ മതേതരം
   അല്ലെങ്കിൽ വർഗ്ഗീയം .
   അതിനു കുട പിടിക്കാൻ വോട്ട് ബാങ്ക് പേടിയുള്ള അഭിനവ 'മൈ'ക്കുട്ടിമാരെയും 'കുന്ന' പ്പള്ളിക്കാരെയും കിട്ടും
   പൂഞ്ഞാറുകാരൻ പ്ലാത്തോട്ടത്തിൽ ചാക്കോ മകൻ ജോർജിനെ കിട്ടില്ല.   നിലവില്‍ ഒരു മുന്നണിയുടേയും ഭാഗമാകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പി.സി. ജോര്‍ജ് രാവിലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തെഞ്ഞെടുപ്പില്‍ എന്‍ഡിഎയുമായി ചേര്‍ന്ന് പൂഞ്ഞാറില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ജോര്‍ജിന്റെ പ്രതികരണം. തനിക്ക് കെ. സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളത്. അദ്ദേഹം നല്ല മനുഷ്യനാണെന്നും പി.സി. ജോര്‍ജ് പറയുന്നു. ജനപക്ഷം ഇപ്പോള്‍ ആരുടേയും ഭാഗമാകാന്‍ തചീരുമാനിച്ചിട്ടില്ല. എന്നാല്‍ പിന്തുണയുമായി ആരുതന്നെ വന്നാലും അത് സ്വീകരിക്കാന്‍ തയ്യാറാണെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി.

   Also Read- മാല പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞ യുവതിയെ അമ്മയുടെയും മകന്റെയും മുന്നിലിട്ട് കൊലപ്പെടുത്തി

   സുരേന്ദ്രന്‍ ആചാര സംരക്ഷമത്തിനായി ശബരിമല സമരത്തിന് മുന്നില്‍ നിന്നു. മാന്യതയും മര്യാദയും ഉള്ളതുകൊണ്ടാണ് സുരേന്ദ്രനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണച്ചത്. മാര്‍ച്ച് മൂന്നാം തീയതി മുന്നണി പ്രവേശം സംബന്ധിച്ച അന്തിമ തീരുമാനം പറയുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

   Also Read- മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയ യുവാവിനെ ടെമ്പോയ്ക്ക് പിന്നിൽ കെട്ടി വലിച്ചു

   യു.ഡി.എഫ്. പ്രവേശനത്തിന് കാത്തിരുന്ന ജനപക്ഷത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാത്തതോടെ ഒറ്റക്കു മത്സരിക്കുമെന്ന നിലപാടിലായിരുന്നു പി.സി. ജോര്‍ജ്. യു.ഡി.എഫ്. നേതാക്കള്‍ കുഴപ്പക്കാരാണെന്നും തന്റെ യു.ഡി.എഫ്. പ്രവേശനത്തെ എതിര്‍ക്കുന്നത് ഉമ്മന്‍ചാണ്ടിയാണെന്നും കൂട്ടിച്ചേത്തു. എന്നാല്‍ ജോര്‍ജിനെ ആരോ തെറ്റിധരിപ്പിച്ചതാണെന്നും അദ്ദേഹത്തിന് തന്നോട് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.
   Published by:Rajesh V
   First published: