ബഹ്റയുടെ നിയമനം ദുരൂഹമാണെന്ന് പി.സി ജോര്‍ജ്

news18india
Updated: December 6, 2018, 10:50 PM IST
ബഹ്റയുടെ നിയമനം ദുരൂഹമാണെന്ന് പി.സി ജോര്‍ജ്
പി സി ജോർജ്
  • News18 India
  • Last Updated: December 6, 2018, 10:50 PM IST IST
  • Share this:
തിരുവനന്തപുരം: ലോക്നാഥ് ബഹ്റയുടെ നിയമനം ദുരൂഹമാണെന്ന് പി.സി ജോര്‍ജ് എംഎൽഎ. നിയമനത്തിന് പിന്നില്‍ നിഗൂഡതയുണ്ടെന്നും ജോർജ് ആരോപിച്ചു. നരേന്ദ്രമോദിയുടെ നോമിനിയാണ് ബഹ്റയെന്ന മുല്ലപ്പള്ളിയുടെ ആരോപണം പ്രതിപക്ഷത്തുനിന്ന് അടൂര്‍ പ്രകാശ് നിയമസഭയിൽ ഉന്നയിച്ചു. ഇതേ തുടർന്ന് ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെയായിരുന്നു പി.സി ജോർജിന്റെ പ്രതികരണം.

ഈ ഡി.ജി.പി കേരളത്തിന് ഗുണകരമല്ല. താനിത് നേരത്തെ തന്നെ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. പരാതിയുള്ളവര്‍ക്ക് കോടതിയില്‍ പോകാം. എവിടെ പോയാലും ഫേസ്ബുക്കില്‍ പോസ്റ്റിടുന്ന ബഹ്റ സെപ്തംബര്‍ ഏഴുമുതല്‍ 15 വരെ എവിടെയായിരുന്നെന്നും പി.സി ജോര്‍ജ് ചോദിച്ചു.

പെൺകുട്ടിയെ പിതാവ് ആദ്യം പീഡിപ്പിച്ചത് 13ാം വയസിൽ; പിന്നീട് വേട്ടക്കാരൊരുക്കിയ കെണിയിൽ

എന്നാൽ ബഹ്റ കുറ്റക്കാരനെങ്കില്‍ അന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി എന്തിനാണ് താന്‍ കണ്ട ഫയല്‍ ഒളിച്ചുവെച്ചതെന്ന് ഭരണപക്ഷത്തു നിന്ന് എം. സ്വരാജും എ.പ്രദീപ് കുമാറും വി. രാജേഷും മറുചോദ്യം ഉന്നയിച്ചു. ഇതിനെ പ്രതിരോധിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രംഗത്തെത്തി. മുല്ലപ്പള്ളിക്കെതിരെ പരാതിയുള്ളവര്‍ കോടതിയില്‍ പോകണമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading