നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഞെട്ടലില്ല; അർഹതപ്പെട്ടത് ഡിവൈഎസ്‍‍പി സ്വയം സ്വീകരിച്ചെന്ന് പിസി ജോർജ്

  ഞെട്ടലില്ല; അർഹതപ്പെട്ടത് ഡിവൈഎസ്‍‍പി സ്വയം സ്വീകരിച്ചെന്ന് പിസി ജോർജ്

  pc george

  pc george

  • Share this:
   തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽ കൊലപാതക കേസിൽ പ്രതിയായ ഡി വൈ എസ് പി ഹരികുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഞെട്ടലില്ലെന്ന് പൂഞ്ഞാർ എം എൽ എ പിസി ജോർജ്. അർഹതപ്പെട്ട മരണം അയാൾ സ്വയം സ്വീകരിച്ചെന്നും അതുകൊണ്ട് ഇത് ദൈവശിക്ഷയല്ല, സ്വയം ഏറ്റെടുത്ത ശിക്ഷയാണെന്നും പിസി ജോർജ് പറഞ്ഞു. സനലിന്‍റെ കൊലപാതകത്തിൽ നീതി വൈകുന്നുവെന്ന് ആരോപിച്ച് ഭാര്യ വിജിയും കുടുംബാംഗങ്ങളും ഉപവാസ സമരം ആരംഭിച്ചിടത്ത് വെച്ചായിരുന്നു പിസി ജോർജിന്‍റെ പ്രതികരണം. ഹരികുമാറിന്‍റെ മരണത്തെ തുടർന്ന് ഉപവാസ സമരം അവസാനിപ്പിച്ചു.

   ഹരികുമാർ അയാൾക്ക് അർഹതപ്പെട്ടത് സ്വയം സ്വീകരിച്ചു. അതായത് ഈ ഹരികുമാർ ഒരു പത്തുകൊല്ലം മുമ്പ് ഇതങ്ങ് ചെയ്തിരുന്നെങ്കിൽ മനുഷ്യന് സമാധാനമുണ്ടായേനെയെന്നും പിസി ജോർജ് പറഞ്ഞു. പക്ഷേ, ഹരികുമാറിന്‍റെ മരണം കൊണ്ട് പ്രശ്നം തീരുന്നില്ലെന്നും കൊല്ലപ്പെട്ട സനലിന്‍റെ കുടുംബത്തിന് തൊഴിൽ കൊടുക്കുവാനുള്ള ഉത്തരവാദിത്തം സർക്കാർ കാണിക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു.

   സനൽ കൊലപാതകം: ഡി വൈ എസ് പി ഹരികുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി

   ഹരികുമാറിനൊപ്പം കൊലപാതകത്തിന് കൂട്ടുനിന്ന മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്യണം. ഡിജിപി ഉൾപ്പെടെയുള്ളവർക്ക് നേരത്തെ പരാതി കൊടുത്തതാണ്. ഹരികുമാറിന്‍റെ മോശം പെരുമാറ്റം സംബന്ധിച്ച് താൻ തന്നെ ഡിജിപിക്ക് പല പ്രാവശ്യം പരാതി കൊടുത്തതാണ്. എന്നാൽ,
   നാളിതുവരെയും അയാളെ കാളയെ അഴിച്ചുവിടുന്നതു പോലെ അഴിച്ചുവിട്ട് നാട് കൊള്ളയടിക്കാൻ വിട്ടത് തെറ്റായി പോയി. അയാളുടെ മുഴുവൻ സ്വത്തും കണ്ടുകെട്ടാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും അപ്പോൾ മാത്രമേ പ്രശ്നം പരിഹരിക്കുകയുള്ളൂവെന്നും പി സി ജോർജ് പറഞ്ഞു.

   ഡി വൈ എസ് പിയുടെ മരണം: ദൈവത്തിന്‍റെ വിധി നടപ്പായെന്ന് സനലിന്‍റെ ഭാര്യ

   ദൈവത്തിന്‍റെ വിധി നടപ്പായെന്ന് ആയിരുന്നു ഹരികുമാറിന്‍റെ മരണവാർത്തയോട് സനൽകുമാറിന്‍റെ ഭാര്യ വിജിയുടെ പ്രതികരണം.

   First published: