കോടതിയോട് നന്ദിയുണ്ടെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും ജോര്‍ജ് പറഞ്ഞു. പിണറായി വിജയന്റെ നടപടികള്‍ക്കെതിരെയുള്ള മറുപടി മറ്റന്നാള്‍ തൃക്കാക്കരയില്‍ പറയുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഹൈക്കോടതിയുടെ വിധി മാനിച്ചുകൊണ്ട് മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ ഒരു കളിയുടെ ഭാഗമായാണ് താന്‍ ജയിലില്‍ പോയതെന്നും ജാമ്യം അനുവദിച്ച ഹൈക്കോടതിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ബി.ജെ.പി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉള്‍പ്പെടയുള്ളവരുടെ നേതൃത്വത്തിലാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ പി.സി ജോര്‍ജിനെ സ്വീകരിക്കാന്‍ എത്തിയത്. വിദ്വേഷ പ്രസംഗത്തില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പി.സി ജോര്‍ജിന് ഇന്ന് ഉച്ചയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
അതേസമയം പി സി ജോര്‍ജ് നടത്തിയ പ്രസ്താവനയ്ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രോസിക്യുഷന് ആവശ്യപ്പെട്ടു. പാലാരിവട്ടം കേസില്‍ ജാമ്യം നല്കി പി സി ജോര്‍ജിനെ ബഹുമാനിക്കരുത്. ജാമ്യം നല്കി പുറത്തിറങ്ങിയാല്‍ ഇത്തരം പ്രസ്താവനകള്‍ നടത്തില്ലെന്ന് ഉറപ്പുവരുത്തണമെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.