• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം: അധ്യാപകർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് പി സി ജോർജ്

പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം: അധ്യാപകർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് പി സി ജോർജ്

''അധ്യാപകരുടെ അനാസ്ഥയും അഹങ്കാരവുമാണ് പെൺകുട്ടി വിഷംതീണ്ടി മരിക്കാൻ ഇടയാക്കിയത്''

പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം: അധ്യാപകർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് പി സി ജോർജ്
  • Last Updated :
  • Share this:
    ബത്തേരിയിൽ ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് അഞ്ചാംക്ലാസുകാരി മരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് പി സി ജോർജ് എംഎൽഎ.
    ആ അധ്യാപകരെ മുഴുവൻ പ്രതിയാക്കി കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

    ''ഇത്തരമൊരു സംഭവമുണ്ടാകുമ്പോൾ കുട്ടിയുടെ അച്ഛനെ വിളിപ്പിച്ച് ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് പറഞ്ഞാൽ എത്രമാത്രം ഭീകരമാണ്. ഇവർ അധ്യാപകർക്ക് തന്നെ അപമാനമാണ്. ഇത്തരം വൃത്തിക്കെട്ടവന്മാർക്കെതിരെ 302 പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കണം. ഇതു നരഹത്യയാണ്. നാട്ടുകാർ ഇവന്മാരെ കൈയേറ്റം ചെയ്യാത്തതിൽ ദുഖം. അത്രമാത്രം അമർഷം തോന്നുന്നു. ഡോക്ടറുടെ ഭാഗത്ത് നിന്നും അനാസ്ഥയുണ്ടായി. കോഴിക്കോടേക്ക് വിടുന്നതിന് പകരം പരിശോധിച്ച് എന്താണെന്ന് കണ്ടെത്തിയിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാമായിരുന്നു. ഡോക്ടർക്കെതിരെ ശിക്ഷാ നടപടി വേണം''- പിസി ജോർജ് ന്യൂ‌സ് 18നോട് പറഞ്ഞു.

    Also Read- പാമ്പുകടിയേറ്റ് വിദ്യാർഥിനിയുടെ മരണം:  മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

    ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഷഹ്‌ല ഷെറിന്‍ (10) ഇന്നലെയാണ് മരിച്ചത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ യു പി അധ്യാപകൻ ഷിജിനെ സസ്പെൻഡ് ചെയ്തിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അനാസ്ഥയുണ്ടായെന്ന കുട്ടികളുടെ ആരോപണത്തേത്തുടർന്നാണ് നടപടിയെടുത്തത്. സ്‌കൂളിലെ മറ്റ് അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
    First published: