• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പിണറായിക്ക് താങ്കളും നികൃഷ്ട ജീവിയാണ്'; യൂഹന്നാന്‍ മാര്‍ മിലിത്തിയോസ് അത് ചിന്തിക്കണം:' പി.സി. ജോർജ്

'പിണറായിക്ക് താങ്കളും നികൃഷ്ട ജീവിയാണ്'; യൂഹന്നാന്‍ മാര്‍ മിലിത്തിയോസ് അത് ചിന്തിക്കണം:' പി.സി. ജോർജ്

ഓർത്തഡോസ് സഭ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹന്നാന്‍ മാർ മിലിത്തോസ് മെത്രാപ്പോലീത്ത കഴിഞ്ഞ ദിവസം പി.സി. ജോർജിനെതിരെ നടത്തിയ പ്രസ്താവന ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു

പി.സി. ജോർജ്

പി.സി. ജോർജ്

  • Share this:
ഓർത്തഡോസ് സഭ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹന്നാന്‍ മാർ മിലിത്തോസ് മെത്രാപ്പോലീത്താ (Yuhanon Mar Meletius Metropolitan) കഴിഞ്ഞ ദിവസം പി.സി. ജോർജിനെതിരെ (P.C. George)  നടത്തിയ പ്രസ്താവന ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ജോർജിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് അദ്ദേഹം സംസാരിച്ചത്. ക്രൈസ്തവരുടെ മുഴുവൻ നിലപാട് പറയാൻ പി.സി. ജോർജിനെ ആരും ഏൽപ്പിച്ചിട്ടില്ല എന്നതടക്കമുള്ള പ്രസ്താവനയിൽ പി.സി. ഇപ്പോൾ മറുപടി നൽകിക്കഴിഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ബിഷപ്പുമാരെ നികൃഷ്ട ജീവി എന്ന് വിളിച്ച ആളാണ് എന്ന് പി.സി. ജോർജ് ചൂണ്ടിക്കാട്ടുന്നു. താൻ ഒരു ക്രൈസ്തവ മത നേതാവിനെയും അങ്ങനെ വിളിച്ചിട്ടില്ല. പിണറായി വിജയന്റെ ഭാഗത്തുനിന്നു നോക്കിയാൽ ഓർത്തഡോക്സ് സഭയുടെ തൃശ്ശൂർ ഭദ്രാസനാധിപൻ കൂടി അതിലുൾപ്പെടും എന്നാണ് ജോർജ് മറുപടി നൽകുന്നത്. പിണറായി വിജയന് താങ്കൾ നികൃഷ്ടജീവി ആണ് എന്നും അതു കൂടി ഓർക്കുന്നത് നല്ലതാണ് എന്നും ജോർജ് കൂട്ടിച്ചേർത്തു.

തൃശ്ശൂർ ഭദ്രാസനാധിപൻ പുറപ്പെടുവിച്ച അഭിപ്രായം ഓർത്തഡോസ് സഭ തള്ളിക്കളഞ്ഞിരുന്നു. ഇക്കാര്യത്തിൽ മിലിത്തോസ് നടത്തിയത് വ്യക്തിപരമായ പരാമർശമാണ് എന്നും ഓർത്തഡോസ് സഭ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ബിജെപിക്കെതിരെയും അദ്ദേഹം രൂക്ഷവിമർശനമാണ് ഇന്നലെ ഉന്നയിച്ചത്. കത്തോലിക്കാ സഭാ നേതൃത്വത്തെ വിമർശിക്കാനും അദ്ദേഹം തയ്യാറായിരുന്നു.

അതേസമയം, തന്റെ രണ്ടു വിവാദ പ്രസംഗങ്ങളും തെറ്റാണ് എന്ന് പറയാൻ പി.സി. ജോർജ് തയ്യാറായില്ല. പകരം വിവിധ മതവിഭാഗങ്ങൾക്കിടയിലുണ്ടായ ആശങ്ക പരിഹരിക്കാനാണ് ശ്രമിച്ചതെന്ന് ഈരാറ്റുപേട്ടയിലെ വസതിയിൽ മാധ്യമപ്രവർത്തകരെ കണ്ട പി.സി. ജോർജ് വ്യക്തമാക്കി. തൃക്കാക്കര പ്രചാരണത്തിന് എത്തിയപ്പോൾ  വിദ്വേഷപരമായ പരാമർശങ്ങളൊന്നും നടത്താൻ പി.സി. ജോർജ് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് പഴയ നിലപാട് തിരുത്താതെ ജോർജ് മാധ്യമങ്ങളെ കണ്ടത്.

തൃക്കാക്കരയിൽ മത്സരിക്കുന്ന എൻ.ഡി.എ. സ്ഥാനാർഥി എൻ. രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് ജോർജ് കഴിഞ ദിവസം എത്തിയത്. എന്നാൽ ബിജെപിയിലേക്ക് ചേരുമെന്ന ആരോപണങ്ങൾ പി.സി. ജോർജ് തള്ളിക്കളഞ്ഞു. താൻ ബി.ജെ.പി. പാളയത്തിലേക്ക് ഇല്ല എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പി.സി. ജോർജ് പ്രതികരിച്ചു. എന്നാൽ ബി.ജെ.പി. പ്രചാരണത്തിന് എത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ  ഇപ്പോൾ സഹകരിക്കാൻ കൊള്ളാവന്നവർ അവർ മാത്രമാണ് എന്ന് പി.സി. ജോർജ് മറുപടി നൽകി.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുന്നതിന് തടയിട്ടുകൊണ്ട് പൊലീസ് അയച്ച സമൻസ് രാഷ്ട്രീയ പ്രേരിതമാണ് എന്നും പി.സി. ജോർജ് ആരോപിച്ചു. ഫോർട്ട് ACയോട് മാത്രമല്ല, ഏത് കോൺസ്റ്റബിനോടും താൻ സഹകരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞതോടെ തന്നെ വേണ്ട എന്ന നിലപാടാണ് ഇപ്പോൾ പോലീസിനുള്ളത് എന്നും ജോർജ് ഈ വിഷയത്തിലെ രാഷ്ട്രീയം ചൂണ്ടിക്കാട്ടി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞതിന് പിന്നാലെ ഏതു സമയത്തും ഹാജരാക്കാൻ തയ്യാറാണ് എന്ന് ചൂണ്ടിക്കാട്ടി ജോർജ് പോലീസിന് കത്തു നൽകിയിരുന്നു.

പിണറായുടെ ആക്രമണത്തിൽ നിന്ന് തന്നെ രക്ഷിച്ചത് ബി.ജെ.പി.യാണ് എന്നും പി.സി. ജോർജ് പറയുന്നു. സ്വാഭാവികമായും താൻ അതിന്റെ നന്ദി പ്രകടിപ്പിക്കും എന്നാണ് ജോർജ്ജ് ചൂണ്ടിക്കാട്ടുന്നത്.സ്ഥാനമാനങ്ങൾക്ക് വേണ്ടി താൻ ആരുടെയും കക്ഷി ചേരില്ല എന്നും ചോദ്യങ്ങൾക്ക് മറുപടിയായി പി.സി. ജോർജ് പറയുന്നു. വെള്ളാപ്പള്ളി നടേശൻ പി.സി. ജോർജിനെതിരെ നടത്തിയ പ്രസ്താവനകളെ  നേരിട്ട് തിരിച്ച് ആക്രമിക്കാൻ പി.സി. ജോർജ് തയ്യാറായില്ല.

വെള്ളാപ്പള്ളിയുടെ വിമർശനം ജേഷ്ഠ സഹോദരന്റെ ശാസനയായെ കണക്കാക്കൂ എന്നാണ് ജോർജ് മിതമായ ഭാഷയിൽ മറുപടി നൽകിയത്.
Published by:user_57
First published: