നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കോവിഡ് ചികിത്സക്ക് ആയുര്‍വേദം; പ്രതിരോധത്തിന് ഹോമിയോ; മാസ്‌കിന് പകരം വഴി കണ്ടെത്തണം'; പി സി ജോര്‍ജ്

  'കോവിഡ് ചികിത്സക്ക് ആയുര്‍വേദം; പ്രതിരോധത്തിന് ഹോമിയോ; മാസ്‌കിന് പകരം വഴി കണ്ടെത്തണം'; പി സി ജോര്‍ജ്

  സര്‍ക്കാര്‍ ആയുര്‍വേദത്തിനും ഹോമിയോയ്ക്കും കൂടുതല്‍ പരിഗണന നല്‍കണമെന്ന് പി സി ജോര്‍ജ്

  pc george

  pc george

  • Share this:
  കോട്ടയം: സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. അതിനിടെയാണ് ചികിത്സാ രീതികളിലെ അഭിപ്രായം പ്രകടമാക്കി മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പി സി ജോർജ് രംഗത്ത് വന്നത്. കോവിഡ് ചികിത്സയ്ക്ക് ഏറ്റവും നല്ലത് ആയുർവേദം ആണ് എന്ന് പിസി ജോർജ് പറഞ്ഞു. കോവിഡ് വന്ന ശേഷമുള്ള ചികിത്സയ്ക്കാണ് ആയുർവേദം ഏറ്റവും നല്ലത്. എന്നാൽ കോവിഡ് വരുന്നതിനു മുൻപ്  രോഗപ്രതിരോധത്തിനായി ഹോമിയോ ഏറ്റവും നല്ലതാണ് എന്നും പി സി ജോർജ് പറഞ്ഞു. താൻ എല്ലാദിവസവും ഹോമിയോ മരുന്ന് കഴിക്കാറുണ്ട്. ഇത് ഏറെ ഗുണം ചെയ്യുന്നതായും പിസി ജോർജ് വ്യക്തമാക്കി. എന്നാൽ താൻ പറയുന്ന ഈ നിലപാട് അലോപ്പതി ഡോക്ടർമാർ സുഖിക്കില്ല എന്നും പിസി ജോർജ് കൂട്ടിച്ചേർത്തു. സർക്കാർ ആയുർവേദത്തിനും ഹോമിയോയ്ക്കും കൂടുതൽ പരിഗണന നൽകണമെന്നും കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ  പിസി ജോർജ് വ്യക്തമാക്കി.

  കോവിഡ് അതി രൂക്ഷമായി തുടരുന്നതിനിടയിൽ എല്ലാവരും മാസ്ക് ധരിക്കണമെന്നും പിസി ജോർജ് അഭിപ്രായപ്പെട്ടു. രോഗത്തെ പ്രതിരോധിക്കാൻ ആയി മാസ്ക് ധരിക്കുന്നത് നല്ലതാണ്. എന്നാൽ മാസ്ക് സ്ഥിരമായി ധരിക്കുന്നത് ശരീരത്തിന് ദോഷകരമാണ് എന്നും പി സി ജോർജ് പറഞ്ഞു. ശരീരത്തിനുള്ളിൽ നിന്നും പുറത്തേക്ക് വരുന്ന കാർബൺഡൈ ഓക്സൈഡ് വീണ്ടും ശ്വസിക്കുന്നത് ശരീരത്തിന് ഏറെ ദോഷം ചെയ്യുന്ന ഘടകമാണ്. മാസ്ക് ധരിക്കുന്നതിലൂടെ ഇതാണ് സംഭവിക്കുന്നത്. മാസ്കിന് പകരം ഉള്ള സംവിധാനത്തെക്കുറിച്ച് സർക്കാർ ആലോചിക്കേണ്ട സമയം അതിക്രമിച്ചു എന്നും പി സി ജോർജ്ജ് പറഞ്ഞു.

  കോവിഡ് വ്യാപനം ഇനിയും നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പിസി ജോർജ് അഭിപ്രായം വ്യക്തമാക്കിയത്. ശരീരത്തിൽ നിന്നും പുറത്തേക്ക് വരുന്ന മൂത്രം ആരെങ്കിലും വീണ്ടും കുടിക്കുമോ എന്നും പിസി ജോർജ് ചോദിക്കുന്നു. വീണ്ടും കാർബൺഡയോക്സൈഡ് ശ്വസിക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് പിസി ജോർജ് ഉദാഹരിക്കുന്നത് ഇങ്ങനെയാണ്.

  Also Read-ഇന്ന് മുതൽ റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല റിലേ നിരാഹാര സമരം

  നേരത്തെ ആരോഗ്യമന്ത്രി അടക്കമുള്ളവർ ഹോമിയോയ്ക്ക്  അനുകൂലമായ നടപടി എടുത്തതിനെ അലോപ്പതി ഡോക്ടർമാർ വിമർശിച്ചിരുന്നു. വി കെ പ്രശാന്ത് എംഎൽഎ ഉൾപ്പെടെയുള്ളവർ ഹോമിയോ ഗുളിക കഴിക്കുന്നതിനെ പറ്റി ഫേസ്ബുക്കിൽ കുറിച്ചതിനെ വിമർശിച്ചും അലോപ്പതി ഡോക്ടർമാർ രംഗത്തുവന്നിരുന്നു. ഹോമിയോ ചികിത്സാ സമ്പ്രദായത്തിനെതിരെ നേരത്തെ അലോപ്പതി ഡോക്ടർമാർ രംഗത്ത് വന്നിരുന്നു. ഹോമിയോപ്പതിയുടെ ശാസ്ത്രീയത ചോദ്യം ചെയ്തതാണ് ഡോക്ടർമാർ രംഗത്ത് വന്നിരുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം ഈ വിഷയത്തിൽ വലിയ വാദപ്രതിവാദങ്ങളും പല കാലത്തും നടന്നിരുന്നു.

  Also Read-പി വി അന്‍വര്‍ എംഎല്‍എയുടെ റിസോര്‍ട്ടിലെ തടയണകള്‍ പെളിച്ചുമാറ്റണം; ഉത്തരവിറക്കി കളക്ടര്‍

  ഇതിനു പിന്നാലെയാണ് മന്ത്രിമാരും ജനപ്രതിനിധികളും ഹോമിയോക്ക് അനുകൂലമായി രംഗത്ത് വന്നപ്പോൾ പ്രതിഷേധങ്ങൾ ഉയർന്നിരുന്നത്.ഏതായാലും പിസി ജോർജ് നടത്തിയ പ്രസ്താവനയ്ക്കെതിരെ അലോപ്പതി ഡോക്ടർമാർ വീണ്ടും രംഗത്ത് വരുമോ എന്നുള്ളത് കാത്തിരുന്നു കാണണം. നേരത്തെയും പിസി ജോർജ് നടത്തുന്ന പല പ്രസ്താവനകളും വിവാദമായിട്ടുണ്ട്
  Published by:Jayesh Krishnan
  First published:
  )}