• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ; നടിയെ ആക്രമിച്ച കേസ് പുനരന്വേഷിക്കണം; പിസി ജോർജ്

ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ; നടിയെ ആക്രമിച്ച കേസ് പുനരന്വേഷിക്കണം; പിസി ജോർജ്

ശ്രീലേഖയുടെ വെളിപ്പെടുത്തലിലൂടെ കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായതായി പിസി ജോർജ്.

പി.സി. ജോർജ്

പി.സി. ജോർജ്

  • Last Updated :
  • Share this:
    കോട്ടയം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കേസ് പുനരന്വേഷിക്കണമെന്ന് പിസി ജോർജ്. ശ്രീലേഖയുടെ വെളിപ്പെടുത്തലിലൂടെ കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു.

    പൊലീസിൽ വഴിവിട്ട ഇടപെടലിന്റെ പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണമെന്നും തെറ്റ് ചെയ്തവരെ ശിക്ഷിക്കണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു. ദിലീപിനെ ശിക്ഷിക്കാൻ തക്ക തെളിവില്ലെന്നും ദിലീപിനെതിരായ മൊഴികളിൽ പലതും അന്വേഷണ ഉദ്യോഗസ്ഥർ തോന്നിയതുപൊലെ എഴുതി ചേർത്തതാണെന്നും ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു.

    Also Read-'മുൻ ജയിൽ DGP ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ കേസിൽ നിന്ന് ദിലീപിനെ രക്ഷിക്കാനുള്ള ശ്രമം'; ബാലചന്ദ്രകുമാർ

    ''പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രം ഫോട്ടോ ഷോപ്പ് ചെയ്തതാണ്. അക്കാര്യം പൊലീസുകാർ തന്നെ സമ്മതിച്ചതാണ്. തെളിവിന് വേണ്ടിയുണ്ടാക്കിയതാണെന്നാണ് പറഞ്ഞത്''- ശ്രീലേഖ പറയുന്നു. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ തുറന്നുപറച്ചിൽ.

    ''സാക്ഷികൾ കുറുമാറാൻ കാരണം പൊലീസ് അന്വേഷണം ശരിയായി നടത്താത്തതിനാലാണ്. പൾസർ സുനിൽ മുമ്പും നടിമാരെ ആക്രമിച്ച കാര്യം തനിക്കറിയാമെന്നും പലരും പണം കൊടുത്ത് രക്ഷപ്പെടുകയായിരുന്നു'' എന്നും ശ്രീലേഖ പറയുന്നു. ജയിലിൽ സുനിക്ക് ഉപയോഗിക്കാനുള്ള ഫോൺ എത്തിച്ചത് പൊലീസുകാരാണെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു. ദിലീപും സുനിയും കണ്ടതിന് തെളിവുകളില്ല. ഒരേ ടവർ ലൊക്കേഷൻ എന്നതും തെളിവായി കാണാൻ ആകില്ല. ദിലീപിനെ തുടക്കം മുതൽ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേൽ മാധ്യമങ്ങളുടെ വലിയ സമ്മർദം ഉണ്ടായിരുന്നുവെന്നും ശ്രീലേഖ കുറ്റപ്പെടുത്തുന്നു.

    Also Read-'നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് നിരപരാധിയെന്ന് ' മുൻ ജയിൽ DGP

    ജയിലിൽ നിന്ന് പൾസർ സുനി എഴുതിയതെന്ന് പറയുന്ന കത്ത് എഴുതിയത് സഹതടവുകാരനെന്ന് അവര്‍ പറയുന്നു. കേസില്‍ പല തിരിമറികളും നടന്നതായി താന്‍ സംശയിക്കുന്നുണ്ടെന്നും ശ്രീലേഖ വീഡിയോയില്‍ ആരോപിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്ന സമയത്ത് തനിക്ക് പപെരുമാറ്റച്ചട്ടങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ പറയേണ്ട സ്ഥലങ്ങളില്‍ താന്‍ ഇക്കാര്യം പറഞ്ഞിരുന്നെന്നും ശ്രീലേഖ പറയുന്നു.
    Published by:Jayesh Krishnan
    First published: