• HOME
  • »
  • NEWS
  • »
  • kerala
  • »
  • P.C. George | 'ക്രൈം ബ്രാഞ്ച് ഓഫീസിൽ ഇന്നിപ്പോ മിക്കി മൗസ് കളിയാകും; കൊച്ചുമകൾ മിക്കി മൗസ് കാണുന്ന ടാബ് കൊണ്ടുപോയി': പി.സി. ജോർജ്

P.C. George | 'ക്രൈം ബ്രാഞ്ച് ഓഫീസിൽ ഇന്നിപ്പോ മിക്കി മൗസ് കളിയാകും; കൊച്ചുമകൾ മിക്കി മൗസ് കാണുന്ന ടാബ് കൊണ്ടുപോയി': പി.സി. ജോർജ്

കൊച്ചുമകൾ മിക്കി മൗസ് വീഡിയോ കാണുന്ന ടാബ്ലറ്റ് ആണ് ക്രൈംബ്രാഞ്ച് സംഘം കൊണ്ടുപോയത് എന്ന് ജോർജ്

പി.സി. ജോർജ്

പി.സി. ജോർജ്

  • Last Updated :
  • Share this:
ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്  പൂഞ്ഞാർ മുൻ എം.എൽ.എ. പി.സി. ജോർജിന്റെ (P.C. George) ഈരാറ്റുപേട്ടയിലെ വസതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയ വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ രൂക്ഷമായി പരിഹസിച്ചുകൊണ്ട് പി.സി.ജോർജ് രംഗത്തെത്തി. കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ജോർജ് സംസാരിച്ചത്. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു ജോർജിന്റെ വാർത്താ സമ്മേളനം. ഇതിനിടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് വീട്ടിൽ നിന്ന് അന്വേഷണസംഘം എടുത്തുകൊണ്ടു പോയ ഉപകരണങ്ങളെ കുറിച്ച് ജോർജ് പ്രതികരിച്ചത്.

തന്റെ കൊച്ചുമകൾ മിക്കി മൗസ് വീഡിയോ കാണുന്ന ടാബ്ലറ്റ് ആണ് ക്രൈംബ്രാഞ്ച് സംഘം കൊണ്ടുപോയത് എന്ന് ജോർജ് പരിഹസിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ കൊച്ചുമകൾ ഇത് വേണമെന്ന് ആവശ്യപ്പെട്ട് തന്റെ അടുത്തു വന്നു. ഇന്ന് രാവിലെയും ഇത് ചോദിച്ചു കൊണ്ട് എന്റെ അടുത്തു വന്നു. ഏതായാലും ഇന്ന് കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസിൽ ഉദ്യോഗസ്ഥർ മിക്കി മൗസ് കളിയാകും എന്നും പി.സി. ജോർജ് പരിഹസിച്ചു.

ദിലീപുമായുള്ള ബന്ധത്തിന്റെ പേരിലാണ് ക്രൈംബ്രാഞ്ച് കോട്ടയം ഡിവൈഎസ്പി അമ്മിണിക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഈരാറ്റുപേട്ടയിലെ പിസി ജോർജിന്റെ വസതിയിൽ എത്തി റെയ്ഡ് നടത്തിയത്. റെയ്ഡിന് പിന്നാലെ ഇവിടെ നിന്ന് മൂന്നു മൊബൈൽ ഫോണുകളും അഞ്ചു മെമ്മറി കാർഡുകളും രണ്ട് ടാബും കസ്റ്റഡിയിലെടുത്തതായി ഡിവൈഎസ്പി പറഞ്ഞിരുന്നു. നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുമായി ഈ ഉപകരണങ്ങൾക്ക് ബന്ധമുണ്ടോ എന്ന് ശാസ്ത്രീയമായി പരിശോധിച്ച ശേഷം മാത്രമേ പറയാനാകൂ എന്നും ജോർജ് വ്യക്തമാക്കിയിരുന്നു.

ദിലീപ് കേസുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും മുതിർന്ന മാധ്യമപ്രവർത്തകരും ചേർന്ന് വാട്സ്ആപ്പ് ഗ്രൂപ്പിൽ ചർച്ച നടത്തിയതായുള്ള വ്യാജ സ്ക്രീൻഷോട്ട് പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജ് ദിലീപിന്റെ സഹോദരന് അയച്ചുകൊടുത്തതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഈ സ്ക്രീൻഷോട്ട് വ്യാജമാണ് എന്നായിരുന്നു ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. ഈ സ്ക്രീൻഷോട്ട് ഷോൺ ജോർജിന്റെ മൊബൈലിൽ വ്യാജമായി നിർമ്മിച്ചതാണോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. അതുകൊണ്ടാണ് ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ജോർജിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നത്.  ഇത് നിർമ്മിച്ച ഫോൺ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു അന്വേഷണസംഘം നീക്കം നടത്തിയത്.

അതേസമയം, ദിലീപുമായി അടുത്ത ബന്ധമാണുള്ളത് എന്ന് ഷോൺ ജോർജ് വ്യക്തമാക്കിയിരുന്നു. നിരവധി മെസ്സേജുകൾ താൻ അയച്ചിട്ടുണ്ട്. എന്നാൽ വ്യാജമായി ഉണ്ടാക്കിയ സ്ക്രീൻഷോട്ട് താൻ നിർമ്മിച്ചതല്ല എന്നാണ് ഷോണിന്റെ നിലപാട്. അത്തരത്തിൽ  വ്യാജ നിർമ്മാണങ്ങൾ നടത്താൻ മാത്രം ഞാൻ മണ്ടനല്ല എന്നും ഷോൺ പറഞ്ഞിരുന്നു.

നിലവിൽ അന്വേഷണ ഉദ്യോഗസ്ഥർ തിരയുന്ന ഫോൺ തന്റെ കയ്യിൽ നിന്ന് വീട്ടിൽ വച്ച് തന്നെ നഷ്ടമായതായി പരാതി നൽകിയിരുന്നു എന്നും ഷോൺ ജോർജ് പറയുന്നു. അന്ന് തന്നെ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ പകർപ്പ് പി.സി. ജോർജ് മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി. തന്റെ വീട്ടിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരായ തെളിവുകൾ തപ്പിയെടുക്കാനാണ് പോലീസിനെ വിട്ട് റെയ്ഡ് നടത്തിച്ചത് എന്നാണ് ജോർജ് ആരോപിക്കുന്നത്.
Published by:user_57
First published: