• HOME
  • »
  • NEWS
  • »
  • kerala
  • »
  • PC George | കേരളം യു.പി. പോലെ ആയാൽ മതി; യോഗി അഞ്ച് വർഷം 76 മെഡിക്കൽ കോളേജ് കൊണ്ടുവന്നു: പി.സി. ജോർജ് 

PC George | കേരളം യു.പി. പോലെ ആയാൽ മതി; യോഗി അഞ്ച് വർഷം 76 മെഡിക്കൽ കോളേജ് കൊണ്ടുവന്നു: പി.സി. ജോർജ് 

യോഗി പറഞ്ഞ നിലപാടിന് പിന്തുണയുമായി പി.സി. ജോർജ്

പി.സി. ജോർജ്

പി.സി. ജോർജ്

  • Share this:
ഉത്തർപ്രദേശ് മുഖ്യമന്ത്രി (Chief Minister of Uttar Pradesh) യോഗി ആദിത്യനാഥ് (Yogi Adityanath) കേരളവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശങ്ങൾ ചർച്ചാവിഷയമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തുടങ്ങി ഭരണ- പ്രതിപക്ഷം ഇല്ലാതെ നേതാക്കളെല്ലാം യോഗി ആദിത്യനാഥിനെ വിമർശിച്ചിരുന്നു. ഇതിനുപിന്നാലെ ഇന്നും യോഗി ആദിത്യനാഥ് കടുത്ത വിമർശനം കേരളത്തിനെതിരെ ഉന്നയിച്ചിരുന്നു. ഈ വിഷയത്തിൽ യോഗി പറഞ്ഞ നിലപാടിന് പിന്തുണയുമായി പി.സി. ജോർജ് (P.C. George) രംഗത്തെത്തി.

വോട്ട് ചെയ്യുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ ഉത്തർപ്രദേശ് കേരളത്തെ പോലെയാകും എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമർശം. ഇത് പൂർണ്ണമായും ശരിയാണ് എന്ന് പി.സി. ജോർജ് കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷമായി ഉത്തർപ്രദേശിൽ 80 ഓളം മെഡിക്കൽ കോളേജുകളാണ് യോഗി ആദിത്യനാഥ് സ്ഥാപിച്ചത്. എന്നാൽ കേരളത്തിൽ ഒരു മെഡിക്കൽ കോളേജ് പോലും പുതിയതായി സ്ഥാപിക്കാൻ പിണറായി വിജയന് കഴിഞ്ഞില്ല.

അക്രമത്തിന്റെ കാര്യത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെക്കുറിച്ച് പറഞ്ഞത് ശരിയാണ് എന്നും പി.സി. ജോർജ് ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ ഒരു വയസ്സുള്ള കുഞ്ഞിനെ വരെ ബലാത്സംഗം ചെയ്തു. ഒരാളെ കൊന്ന് പോലീസ്റ്റേഷനിൽ ഇട്ടതും കേരളത്തിലാണ്. കഴിഞ്ഞ മാസം 16ന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനുമുന്നിൽ ഷാൻ എന്ന ചെറുപ്പക്കാരനെ ഗുണ്ടകൾ സംഘം ചേർന്ന് കൊലപ്പെടുത്തി കൊണ്ടിട്ട സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു പി.സി. ജോർജ് വിമർശനമുന്നയിച്ചത്.

യോഗി ആദിത്യനാഥ് പറഞ്ഞ വിമർശനങ്ങളെ സ്വീകരിക്കുന്നു എങ്കിലും
യോഗി ആദിത്യനാഥിനെ പിന്തുണയ്ക്കാനില്ല. യോഗി ആദിത്യനാഥ് പറഞ്ഞതിന്റെ പേരിൽ ചോര തിളയ്‌ക്കേണ്ട കാര്യമില്ല. കേരളത്തിൽ ഭരണപക്ഷവും ഒരേപോലെ ആണെന്ന വിമർശനവും പി.സി. ജോർജ് ഉന്നയിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിണറായി വിജയനെ പിന്തുണച്ചത് കൊറോണ വന്നതിനാലാണെന്നും പി.സി. ജോർജ്. കോവിഡ് പിടിപെട്ടപ്പോൾ സതീശന് എന്തോ പറ്റി എന്നാണ് തോന്നുന്നത്. നേരത്തെ രമേശ് ചെന്നിത്തല കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചതാണ്. എന്നാൽ ഉള്ള കാര്യം പറയുന്ന രമേശ് ചെന്നിത്തലക്ക് കോൺഗ്രസുകാർ നല്ലതുപോലെ കൊടുക്കുന്നുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര സ്വർണക്കടത്ത് കേസ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് നടന്നതെനന്നായിരുന്നു മറ്റൊരു ആരോപണം. ഇക്കാര്യത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് താൻ ഹൈക്കോടതിയെ സമീപിക്കും. നാളെ കൊച്ചിയിൽ ഇക്കാര്യത്തിൽ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും.

താൻ സത്യസന്ധമായി ആരോപണം ഉന്നയിക്കുകയാണ്. തനിക്കെതിരെ ധൈര്യമുണ്ടെങ്കിൽ പിണറായി കേസ്  കൊടുക്കണം. കേസിൽ എൻ.ഐ.എ. അന്വേഷണം അട്ടിമറിക്കപ്പെടുകയാണ് ഉണ്ടായത്. പിണറായി ആണ് NIA അന്വേഷണം ആവശ്യപ്പെട്ടത്. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. വലിയ കള്ളക്കടത്ത് നടത്തിയ ആളാണ് സന്ദീപ് നായർ. സന്ദീപ് നായരെ മാപ്പ് സാക്ഷി ആക്കിയത് സംശയകരമാണ്. തീവ്രവാദ കേസ് ചൂണ്ടിക്കാട്ടി  സ്വപ്നയേയും സരിത്തിനെയും അകത്തിട്ടത് കൂടുതൽ വിവരങ്ങൾ പുറത്തുവരാതിരിക്കാനാണ് എന്നും പി.സി. ജോർജ് ആരോപിച്ചു.
Published by:user_57
First published: