ജസ്റ്റിസ് കെമാൽ പാഷയക്കെതിരെ പി സി ജോർജ് പ്രതിയായ കേസിലെ പരാതിക്കാരി. ലൈംഗിക അതിക്രമ കേസിൽ പി സി ജോർജിന് ജാമ്യം ലഭിക്കാൻ കെമാൽ പാഷ വഴിവിട്ട നീക്കം നടത്തിയെന്നാണ് ആരോപണം. മജിസ്ട്രേറ്റിനെ സ്വാധീനിച്ചുവെന്ന ഗുരുതര ആരോപണമാണ് പരാതിക്കാരി ഉന്നയിക്കുന്നത്.കെമാൽ പാഷയ്ക്ക് ജാമ്യം അനുവദിച്ച മജിസ്ട്രേറ്റുമായി അടുത്ത ബന്ധമുണ്ട്.
സ്പെഷൽ സിറ്റിംഗിന് നേരിട്ടും ഫോണിലൂടെയും കെമാൽ പാഷ ഇടപെടൽ നടത്തി.ഗൂഢാലോചനയ്ക്ക് ഐപിസി 120 (ബി) പ്രകാരം കെമാൽ പാഷയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി ജി പിക്ക് പരാതി നൽകുകയും ചെയ്തു. കെമാൽ പാഷയുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. ജാമ്യം ലഭിച്ച വിധി വന്നശേഷം എതിർകക്ഷി നടത്തിയ മാധ്യമങ്ങളിലൂടെ നടത്തിയ പരാമർശങ്ങൾ സംശയം ജനിപ്പിക്കുന്നവയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
'എതിര്‍ത്താല്‍ പീഡനക്കേസ്; വിമര്‍ശിക്കാനോ പ്രതിഷേധിക്കാനോ അവകാശമില്ല'; സര്‍ക്കാരിനെതിരെ ജസ്റ്റിസ് കെമാല്‍ പാഷ
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് കെമാല്‍ പാഷ. പിസി ജോര്‍ജിന് ജാമ്യം പീഡന ആരോപണത്തില്‍ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു. പിസി ജോര്‍ജിന് ജാമ്യം ലഭിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റില്‍ അസ്വാഭാവികതയുണ്ടെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത് ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിയെന്നും കെമാല്‍ പാഷ പറഞ്ഞു.
പൊലീസിനെ അടിമകളാക്കി മാറ്റിയെന്നും അവര്‍ക്ക് സ്വാതന്ത്യം ഇല്ലെന്നും അന്തസ്സുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന് ജോലി ചെയ്യാന്‍ പറ്റുന്ന സംസ്ഥാനമായി കേരളം കണക്കാക്കുന്നില്ലെന്നും കെമാല്‍ പാഷ പറഞ്ഞു. എതിര്‍ക്കുന്നവരെ പീഡനക്കേസില്‍ കുടുക്കുന്ന രാഷ്ട്രീയമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിമര്‍ശിക്കാനോ പ്രതിഷേധിക്കാനോ അവകാശമില്ല. രണ്ടും നഷ്ടപ്പെട്ട് കഴിഞ്ഞു. ഒരു പൗരനെ സംബന്ധിച്ചിടത്തോളം അതിലെ ഏറ്റവും വലിയ അവകാശം വിമര്‍ശനമാണ്.
സന്ദേശം എന്ന ചിത്രത്തില്‍ ശങ്കരാടി ഒരു ഉപദേശം കൊടുക്കുന്നുണ്ട് ഒരു രാഷ്ട്രീയ പ്രസ്താനത്തെ എങ്ങനെ നശിപ്പിക്കാമെന്ന്. ഒരു പെണ്ണ് കേസിലോ ഗര്‍ഭ കേസിലോ കുടുക്കണം പിന്നെ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരനും ആ പ്രസ്താനത്തിലേക്ക് വരില്ലെന്നാണ് ഉപദേശമായി നല്‍കുന്നത്. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളും ആ ചിത്രത്തില്‍ പറഞ്ഞ കാര്യങ്ങളും ഒരു വ്യത്യാസവുമില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.