നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പി.സി. ജോർജ്

    ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പി.സി. ജോർജ്

    കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് പി.സി. ജോർജ് വിമർശനമുന്നയിച്ചത്

    P C George

    P C George

    • Share this:
    ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പി.സി. ജോർജ്. ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിനെതിരെ കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് പി.സി. ജോർജ് വിമർശനമുന്നയിച്ചത്.

    കാർഷിക മേഖലയെ തകർക്കുന്ന ബജറ്റാണ് തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് പി.സി. ജോർജ് പറഞ്ഞു. കാർഷിക, വിദ്യാഭ്യാസ ലോണുകൾക്ക് പ്രത്യേക പാക്കേജ് വേണമായിരുന്നു. കർഷകർക്ക് മേൽ കൂടുതൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്ന ബജറ്റാണ് ഐസക് അവതരിപ്പിച്ചതെന്നും പി.സി. ജോർജ്ജ് ആരോപിച്ചു.

    കാർഷിക മേഖലയിൽ പരിഗണന നൽകിയാൽ ബജറ്റിന് നൂറ് മാർക്ക് നൽകാം. റബർ, കുരുമുളക്, നെൽ കർഷകരെ ബജറ്റിൽ അവഗണിച്ചതായും ജോർജ് ചൂണ്ടിക്കാട്ടി.
    First published:
    )}