സംസ്ഥാന വരുമാനത്തിന്റെ 83% ചെലവഴിക്കുന്നത് മൂന്നുശതമാനം ജീവനക്കാർക്കും പെൻഷൻകാർക്കും; ശമ്പള കമ്മീഷനെതിരെ പി.സി ജോർജ്

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇനി ഒരു പൈസ കൂട്ടാൻ അനുവദിക്കരുത്. ഇതിനെതിരെ വലിയ ജനകീയ പ്രക്ഷോഭം കേരളത്തിലുണ്ടാകുമെന്നും പി.സി ജോർജ് പറഞ്ഞു

News18 Malayalam | news18-malayalam
Updated: November 7, 2019, 9:15 AM IST
സംസ്ഥാന വരുമാനത്തിന്റെ 83% ചെലവഴിക്കുന്നത് മൂന്നുശതമാനം ജീവനക്കാർക്കും പെൻഷൻകാർക്കും; ശമ്പള കമ്മീഷനെതിരെ പി.സി ജോർജ്
PC George
  • Share this:
കോട്ടയം: സർക്കാർ ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിച്ചതിനെതിരെ പി.സി ജോർജ് എംഎൽഎ. സംസ്ഥാന വരുമാനത്തിന്റെ 83 ശതമാനവും ചിലവഴിക്കപ്പെടുന്നത് ജനസംഖ്യയുടെ മൂന്ന് ശതമാനത്തിൽ താഴെ വരുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനും വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.

97 ശതമാനം വരുന്ന ജനങ്ങളുടെ ക്ഷേമത്തിനും, നാടിന്റെ വികസനത്തിനും വേണ്ടി ചിലവഴിക്കാൻ സർക്കാരിന്റെ പക്കൽ ബാക്കിയുള്ളത് 17 ശതമാനം പൈസ മാത്രമാണെന്നും പി.സി ജോർജ് പറഞ്ഞു. അപ്പോഴാണ് ശമ്പളം വർധിപ്പിക്കുന്നതിന് വേണ്ടി പുതിയ ശമ്പള പരിഷ്കരണ കമ്മീഷനെ ഇപ്പോൾ നിയമിച്ചിരിക്കുന്നത്. ഇതിനെ എതിർത്തേ മതിയാകൂവെന്നും ജോർജ് പറഞ്ഞു.


സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇനി ഒരു പൈസ കൂട്ടാൻ അനുവദിക്കരുത്. ഇതിനെതിരെ വലിയ ജനകീയ പ്രക്ഷോഭം കേരളത്തിലുണ്ടാകുമെന്നും പി.സി ജോർജ് പറഞ്ഞു.
First published: November 7, 2019, 9:07 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading