നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് മറ്റൊരു നേതാവിന്‍റെ മകൻ കൂടി; ജില്ലാ പഞ്ചായത്തിലേക്ക് ഷോണ്‍ ജോര്‍ജ്ജിനെ കളത്തിലിറക്കി പി.സി ജോര്‍ജ്ജ്

  തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് മറ്റൊരു നേതാവിന്‍റെ മകൻ കൂടി; ജില്ലാ പഞ്ചായത്തിലേക്ക് ഷോണ്‍ ജോര്‍ജ്ജിനെ കളത്തിലിറക്കി പി.സി ജോര്‍ജ്ജ്

  യുവജന രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഷോണ്‍ ജോര്‍ജ്ജ് ഇതാദ്യമായാണ് മത്സര രംഗത്ത് എത്തുന്നത്

  shone george

  shone george

  • Last Updated :
  • Share this:
   കോട്ടയം: മധ്യതിരുവിതാംകൂര്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയെന്ന് തെളിയിക്കാന്‍ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടുന്ന കേരള ജനപക്ഷം സെക്കുലര്‍ ത്രിതലപഞ്ചായത്ത് ആദ്യഘട്ടം സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി.

   പൂഞ്ഞാര്‍ ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ പി.സി.ജോര്‍ജ്ജ് എംഎല്‍എയുടെ മകനും യുവജനപക്ഷം നേതാവുമായ അഡ്വ.ഷോണ്‍ ജോര്‍ജ്ജിനെയാണ് പാര്‍ട്ടി ഇത്തവണ മല്‍സര രംഗത്തിറക്കുന്നത്.

   Also Read 'ഞങ്ങള്‍ എന്തുകൊള്ളയും നടത്തും; ചോദിക്കാനും പറയാനും ആരും വരരുതെന്ന് പറയാന്‍ ഇത് ചൈനയല്ല': രമേശ് ചെന്നിത്തല

   20 വര്‍ഷമായി വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന അഡ്വ. ഷോണ്‍ ജോര്‍ജ്ജ് ഇതാദ്യമായാണ് മത്സര രംഗത്ത് എത്തുന്നത്. കേരളത്തിലെ ഏറ്റവും വലിയ അര്‍ബന്‍ ബാങ്കുകളിലൊന്നായ മീനച്ചില്‍ അര്‍ബന്‍ ബാങ്ക് വൈസ് പ്രസിഡന്‍റായ അദ്ദേഹം തിരുവനന്തപുരം ലോ കോളേജ് ലോ അക്കാദമിയില്‍ 33 വര്‍ഷത്തിനിടയില്‍ ആദ്യമായി കെ.എസ്.സി. യുടെ സ്ഥാനാര്‍ത്ഥിയായി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയിട്ടുണ്ട്.
   Published by:user_49
   First published:
   )}