• HOME
  • »
  • NEWS
  • »
  • kerala
  • »
  • PC GEORGE SUPPORT PALA BISHOP S NARCOTIC JIHAD STATEMENT NJ TV

'നർക്കോട്ടിക് ജിഹാദ്' പരാമർശം; മറ്റ് ബിഷപ്പുമാരുമായി ചർച്ച ചെയ്‌ത ശേഷം ആണ് പാലാ ബിഷപ്പ് നിലപാട് പറഞ്ഞത്: പിസി ജോർജ്

പിണറായി വിജയൻ അധികാരത്തിൽ ഇരിക്കുന്നത് താലിബാന്റെ പിന്തുണയോടെ  ആണ്. താലിബാനിസ്റ്റുകൾ പിന്തുണച്ചതോടെയാണ് പിണറായി അധികാരത്തിലെത്തിയത്.

പി സി ജോർജ്

പി സി ജോർജ്

  • Share this:
കോട്ടയം: പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ ലൗ ജിഹാദ് നാർക്കോട്ടിക് ജിഹാദ് പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പാലാ ബിഷപ്പ് മാത്രമാണ് ഈ നിലപാട് പറഞ്ഞത് എങ്കിൽ പിന്നീട് ഇരിങ്ങാലക്കുട ബിഷപ്പും  ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടവും ഇതേ നിലപാട് ആവർത്തിച്ചിരുന്നു. ഈ വിഷയത്തിൽ ആണ് ബിഷപ്പുമാർക്ക് ഇടയിലെ നിലപാടുകളെക്കുറിച്ച് തുറന്നുപറഞ്ഞു പി സി ജോർജ് രംഗത്തുവന്നത്.

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ പൂർണമായും പിന്തുണച്ചാണ് കോട്ടയം പ്രസ് ക്ലബ്ബിൽ പിസി ജോർജ് വാർത്താസമ്മേളനം നടത്തിയത്. മറ്റ് ബിഷപ്പുമാരുമായി  ചർച്ച ചെയ്‌ത ശേഷം ആണ് പാലാ ബിഷപ്പ് നിലപാട് പറഞ്ഞത് എന്ന് പി സി ജോർജ് പറയുന്നു. താൻ പല ബിഷപ്പുമാരും ഈ വിഷയത്തിൽ സംസാരിച്ചിരുന്നു. തന്നോട് പല ബിഷപ്പുമാരും പാലാ ബിഷപ്പിനെ പിന്തുണക്കുന്ന നിലപാടാണ് പറഞ്ഞത്. പാലാ ബിഷപ്പിനെക്കാൾ ഇക്കാര്യത്തിൽ ശക്തമായ വികാരം മറ്റ് ബിഷപ്പുമാർക്ക് ഉള്ളതെന്നും പി സി ജോർജ് വ്യക്തമാക്കി.

പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആദ്യം പാലാ ബിഷപ്പിനെ തള്ളി പറഞ്ഞതിനെ പിസി ജോർജ് ന്യായീകരിക്കുന്നു. കാര്യങ്ങൾ വിശദമായി പഠിക്കാത്തത് കൊണ്ടാണ് പ്രതിപക്ഷനേതാവ് ആദ്യം ബിഷപ്പിനെ തള്ളിപ്പറഞ്ഞത്. ആദ്യം നേതാക്കൾ പ്രതിപക്ഷനേതാവിന് ശരിയായ വിവരം നൽകിയില്ല. നേരിട്ട് വിളിച്ചു താൻ കാര്യങ്ങൾ ബോധ്യപ്പെടുത്തി എന്നും പിസി ജോർജ് പറയുന്നു.

Also Read-ക്രിസംഘി ; 'അവന്റെ വാപ്പയെ വിളിക്കുന്നതാ; സന്തോഷം കൊണ്ട് എന്നേം വിളിക്കുന്നു'; പി.സി. ജോർജ്

പാലാ ബിഷപ്പിനെതിരെ ആയ പ്രശ്നം തീർക്കാൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും  പാണക്കാട് തങ്ങളും ഇടപെടണം എന്ന് പി സി ജോർജ് ആവശ്യപ്പെട്ടു. ഈ നേതാക്കളെല്ലാം മാന്യന്മാരാണ്. കേരളത്തിൽ നടക്കുന്ന താലിബാൻ ഇടപെടൽ തള്ളിപ്പറയണം. അതോടെ പ്രശ്നം തീരും എന്നും പിസി ജോർജ് പറയുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ കടുത്ത വിമർശനമാണ് പിസി ജോർജ് ഉന്നയിച്ചത്.
Also Read-മതവിദ്വേഷം ഉണ്ടാക്കുന്ന പരാമർശം മത നേതാക്കൻമാരുടെ ഭാഗത്ത് നിന്നും ഉണ്ടാവാൻ പാടില്ല: മന്ത്രി അഹമ്മദ് ദേവർ കോവിൽ

പിണറായി വിജയൻ അധികാരത്തിൽ ഇരിക്കുന്നത് താലിബാന്റെ പിന്തുണയോടെ  ആണ്. താലിബാനിസ്റ്റുകൾ പിന്തുണച്ചതോടെയാണ് പിണറായി അധികാരത്തിലെത്തിയത്. അതുകൊണ്ടാണ് പാലാ ബിഷപ്പിനെതിരെ മാർച്ച് നടത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മിണ്ടാത്തത്. മുണ്ടക്കയത്ത് കാണാതായ ജസ്നയുടെ സംഭവവും  താലിബാനിസം ആണ്. ഈരാറ്റുപേട്ട നഗരസഭയിൽ നടന്നതും താലിബാനിസ്റ്റുകളുടെ ഇടപെടൽ ആണ്.

എസ്ഡിപിഐ അംഗങ്ങൾ താലിബാനിസ്റ്റുകൾ ആണെന്നും പിസി ജോർജ് ആരോപിക്കുന്നു. കോൺഗ്രസ് അംഗത്തെ രണ്ടാഴ്ച തട്ടിക്കൊണ്ടുപോയ ശേഷമാണ് ഇന്നലെ വോട്ടെടുപ്പിന് കൊണ്ടുവന്നത്. ഈരാറ്റുപേട്ടയിൽ സിപിഎം കള്ള കച്ചവടമാണ് നടത്തിയത് എന്നും ജോർജ് ആരോപിച്ചു.

ക്രിസ്ത്യാനികൾ ഹിന്ദുമതത്തിലേക്ക് ആണ് വലിയതോതിൽ പരിവർത്തനം ചെയ്യപ്പെടുന്നത് എന്ന ആരോപണത്തെ പിസി ജോർജ്ജ് തള്ളിക്കളയുന്നു. സത്യത്തിൽ ഹിന്ദുക്കൾ ആണ് ക്രിസ്ത്യാനികൾ എന്നാണ് ജോർജ് ചൂണ്ടിക്കാട്ടുന്നത്. ഹിന്ദുക്കളെ മത പരിവർത്തനം നടത്തിയാണ് ക്രിസ്ത്യാനികൾ ആയത്. പട്ടികജാതി വിഭാഗത്തിൽ പെട്ടവരാണ് അനുകൂല്യം കിട്ടാത്തതുകൊണ്ട് തിരിച്ച് ഹിന്ദുമതത്തിലേക്ക് പോകുന്നത്.
Published by:Naseeba TC
First published:
)}